ദേവദത്ത 7 (രാക്കണ്ണികൾ ) [VICKEY WICK ] 99

“പിന്നെ…? ” ഞാൻ സംശയത്തോടെ ചോദിച്ചു.

 

“പിന്നെ പേടിയും… അല്ലാതെന്താ…? ”

 

അമ്മയത് പൂർത്തിയാക്കിപ്പോൾ ഒരു ചെറിയ ചമ്മലിന് ശേഷം അച്ഛനും ഞങ്ങളുടെ ചിരിയിൽ പങ്കു ചേർന്നു. അപ്പോഴേക്കും ബസ് എടുക്കറായിരുന്നു. ഞങ്ങൾ ചായയുടെ കാശും കൊടുത്ത് ബസിൽ കയറി. മഞ്ഞിന്റെ കട്ടികൂടി കഞ്ഞിപ്പാട പോലെ ആയിട്ട് ഉണ്ട്. ഞാൻ കരുതിയിരുന്ന ഒരു കമ്പിളി എടുത്ത് പുതച്ചു. ബസിന്റെ ലൈറ്റ് ഉണ്ടെങ്കിൽ പോലും തൊട്ടടുത്തു ഉള്ളതിനെക്കൂടി കാണാൻ വയ്യ.

 

എന്ത് ധൈര്യത്തിലാണോ ഇയാൾ ഇത്‌ ഓടിക്കുന്നത്. മുൻപിൽ റോഡ് ആണോ കൊക്കയാണോന്നു പോലും മനസിലാകുന്നില്ല. എന്നാൽ ആശാൻ ജ്ഞാനദൃഷ്ടിയിൽ എല്ലാം കാണുമ്പോലെ ആണ് ശകടം മുന്നോട്ട് ഓടിക്കുന്നത്. വഴി പുള്ളിക്ക് കാണപ്പാഠം ആണെന്ന് തോന്നി. എക്സ്പീരിയൻസ് എന്ന് വെച്ചാൽ ഇതാണ്.

 

അങ്ങനെ പോകവേ ഒരു ബസ്റ്റോപ്പിൽ വണ്ടി നിറുത്തി. അപ്പോൾ കാറ്റടിച്ചു താഴ്‌വാരത്ത് ഒരിടത്തു കോടമഞ്ഞു നീങ്ങി. ഞാൻ ആ ഭാഗത്തേക്ക്‌ എന്തോ തിളങ്ങുന്നത് കണ്ട് വീണ്ടും സൂക്ഷിച് നോക്കി. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം… അച്ഛന്റെ കഥയിൽ പറഞ്ഞു കേട്ട അതേപോലെ തന്നെ. അപ്പൊ എനിക്ക് തോന്നിയത് പറഞ്ഞാൽ വട്ടാണെന്ന് ഓർക്കും. കൂടുതൽ ആലോചിക്കാതെ ചാടി ഇറങ്ങി അങ്ങോട്ടേക്ക് ഓടാനാണ് തോന്നിയത്.

 

അത് മിന്നിമിന്നിയാണോ വേറെ എന്തേലും ആണോ എന്നുപോലും ഉറപ്പില്ല. എങ്കിലും അങ്ങനെ ചെയ്യാൻ തോന്നിപ്പോയി. ബസ് വീണ്ടും ഓടിതുടങ്ങും മുൻപേ ആ മിനുങ്ങു വെട്ടങ്ങൾ മഞ്ഞുവന്നു മൂടിപ്പോയിരുന്നു. യഥാർത്ഥത്തിൽ ഇറങ്ങിയോടാൻ പറ്റിയില്ലെങ്കിലും ഒരു സ്വപ്നത്തിൽ എങ്കിലും ബസിന്റെ വിന്ഡോ വഴി ചാടി താഴ്‌വാരത്തേക്ക് കുതിച്ചു ആ രാക്കണ്ണികളുടെ പ്രകാശം നുകരാൻ കഴിയുമോ എന്നറിയാൻ, ഞാൻ കമ്പിളി മുറുക്കി ചുറ്റി കണ്ണുകൾ അടച്ച് അമ്മയുടെ തോളിലേക്ക് ചാഞ്ഞു…

 

 

14 Comments

  1. കൈലാസനാഥൻ

    വിക്കി,
    ദേവിയുടെ കുളിക്കാൻ കുളത്തിലേക്ക് പോയതു മുതൽ കാലാവസ്ഥയുടേയും പ്രകൃതിയുടെ വർണ്ണനയും അവളുടെ മനോവിചാരങ്ങളും ചേഷ്ടകളും ഒക്കെ മനോഹരമായിരുന്നു.

    വയനാടൻ യാത്രയും അച്ഛന്റെ രാക്കണ്ണികളേ കാണാൻ ശങ്കരനുമായിട്ടുള്ള വനാന്തരത്തിലുള്ള മേഘക്കാവിലേക്കുള്ള ഭയചകിതമായ രാത്രി സഞ്ചാരവും ഒക്കെ വളരെ മനോഹരമായിരുന്നു. ബസിലിരുന്ന് അവൾ രാക്കണ്ണികളുടെ അടുത്തേക്കുള്ള മനസഞ്ചാരവും ഒക്കെ നനായിരുന്നു. സുന്ദരമായ പ്രകൃതി വിവരണം. ഭാവുകങ്ങൾ

    1. വളരെ നന്ദി ബ്രോ. എന്താ കാണാത്തെ എന്ന് വിചാരിക്കുകയായിരുന്നു.

  2. Vickey bro,
    വളരെ മനോഹരമായ അവതരണം.ദേവദത്തയുടെ അടുത്ത കഥയ്ക്കായ് കാത്തിരിക്കുന്നു.
    ????

    1. താങ്ക്സ് ?

    2. Vickey bro കാണാനേ ഇല്ലല്ലോ. നല്ല എഴുത്തുകളായിരുന്നു തന്റേത്. ഞാനും തിരക്കുകൾ കൊണ്ട് ഇതിൽ കയറാറില്ലായിരുന്നു. അങ്ങനെ കഥകൾ വല്ലതും ഉണ്ടോ എന്ന് തിരഞ്ഞു വന്നപ്പോൾ ഒന്നുമില്ലല്ലോ? എന്താ പറ്റിയെ? ?

  3. വിക്കി ബ്രോ,
    ധനുമാസക്കുളിര് പോലൊരു വായനാനുഭവം.❤
    മഞ്ഞു വല വല്ലാണ്ട് കൊതിപ്പിക്കുന്നുണ്ട്. ദേവിയെപ്പോലെ കൈകൊണ്ട് കീറി മുന്നോട്ട് കുതിക്കാനും മരതകക്കുളത്തിലെ തണുപ്പിൽ മുങ്ങി പൊങ്ങാനും മോഹം.
    ഹോ.. എന്ത്‌ ഭംഗിയുള്ള വരികളാണ് സഹോ. ഈ എഴുത്തിന്റെ ഭംഗിയാണ് ദേവദത്തയിൽ എന്നെ പലപ്പോഴും കുരുക്കിയിടാറുള്ളത്.
    കയിലക്കാടിൽ നിന്ന് മേഘക്കാവിലേക്ക് സഞ്ചരിച്ചപ്പോൾ കണ്ട രാക്കണ്ണികൾ മനസ്സിൽ കേറി പറ്റിപ്പിടിച്ചു പോയി. ഒരേ സമയം ആകാംഷയും നേരിയ ഭയവും ഉണർത്തുന്ന വിവരണം. ❤
    ഒരുപാട് ഇഷ്ടമായി.
    ദേവദത്തയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ?

    1. വളരെ നന്ദി. തുടങ്ങിക്കഴിഞ്ഞു അങ്ങ് തുടർന്നെഴുതാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരുവിധം എന്തൊക്കെയോ എഴുതി ഇട്ടു എന്നെ ഉള്ളൂ. അത്ര ശരിയായോ എന്ന് സംശയമാണ്. ?

  4. Ithu mattu ethenkilum kadhayude baakki aano?
    Heading kandaal angane thonnum
    Pakshe vaayichappol thonniyilla

    Something new and interesting ?

    1. ഇത്‌ ദേവദത്ത എന്ന കഥയാണ്. ദേവദത്തയുടെ ഓർമകളും സംസാരവും എല്ലാം… ഓരോന്നും കംപ്ലീറ്റ് ആയ ഓരോ ചെറുകഥകൾ ആയിരിക്കും. Previous part il ക്ലിക്ക് ചെയ്താൽ മറ്റുകഥകൾ ലഭിക്കും.

  5. രസകരമായ തുടക്കം.. ????❤❤

    1. ഇത്‌ തുടക്കം അല്ല. ഷോർട് സ്റ്റോറി ആണ്. ?

      1. ശോ.. നല്ലൊരു ഫന്റാസി കഥയ്ക്ക് ഉള്ള സ്കോപ്പ് ഉണ്ടായിയുന്നല്ലോ… ?

        1. മേഘക്കാവ് ഒക്കെ പശ്ചാത്തലമായ മറ്റൊരു കഥ തുടങ്ങാൻ ഇരിക്കുന്നുണ്ട്. ഉടനെ ഇല്ല. ചിലത് തീർക്കാൻ ഉണ്ട്.

Comments are closed.