ദേവദത്ത 2 (സ്മൃതിസാഗരം) [VICKEY WICK] 138

വേഗം ഭക്ഷണവും കഴിച്ച് കൈകഴുകി തീർന്നാൽ ഉച്ചക്കുകൂടുതൽ സമയം വെറുതെ ഇരിക്കാൻ കിട്ടും. പക്ഷെ ഇരിക്കാറില്ല, ഇറങ്ങി നടക്കും. ഞാനും ലേഖയും ലക്ഷ്മിയുമാണ് ഒരുമിച്ച് നടക്കാറ്. വീട്ടിൽ ഹരിയേട്ടനും, നന്ദുവേട്ടനും ഒപ്പം ഉണ്ടാകുമെങ്കിലും സ്കൂളിൽ വെച്ച് കണ്ടാൽ പരസ്പരം ഒന്ന് ചിരിക്കുകയെ ഉള്ളു. ഞങ്ങൾക്കും അതാണിഷ്ടം. അല്ലെങ്കിൽ ചിലപിള്ളേരുടെ വഷളൻ നാവുകൾ പലതും വളുവളാ പറയും.

 

നാണക്കേട് ഭയന്ന് ഞങ്ങൾ പരസപരം അടുത്തറിയുന്ന അപരിചിതരായി തുടർന്നു. സ്കൂൾ ഗ്രൗണ്ടിന്റെ ഒരരുകത്തായി വലിയൊരു വാകയുണ്ട്. അതിന്റെ നിഴലടിക്കുന്നിടത്ത് താഴെ പുൽപ്പര്പ്പിൽ, ഞാനും ലേഖയും ലക്ഷ്മിയും പോയിരിക്കും. മൂന്നാളും ഓരോ വിശേഷങ്ങൾ പറഞ്ഞു സമയം പോക്കും.

 

“ഇന്ന് വെള്ളിയാഴ്ചയല്ലേ? നിങ്ങൾ വൈകിട്ട് കാവിൽ വരുന്നുണ്ടോ? “

 

ലക്ഷ്മി ചോദിച്ചു.

 

“അറിയില്ല ലക്ഷ്മി, ഇവളുണ്ടെങ്കിൽ ഞാനും എന്താണേലും അമ്മയേം കൊണ്ട് വരാം. അമ്മയെ കൊണ്ട് ഒരു കാര്യം സമ്മതിപ്പിക്കാൻ വല്യ പാടാ. പിന്നെ കാവിൽ പോണ കാര്യായൊണ്ട് വരുമാരിക്കും. “

 

ഞാൻ ഇതും പറഞ്ഞത് ലേഖയെ നോക്കി.

 

“വെള്ളിയാഴ്ച കാവിൽ പോണ പതിവ് അമ്മക്കുള്ളൊണ്ട് ഞാൻ എന്താണേലും വരും. “

 

അവൾ സന്തോഷത്തോടെ ചിരിച്ചോണ്ട് പറഞ്ഞു.

 

ബെല്ലടിക്കേണ്ട താമസം ഞങ്ങൾ ക്ലാസ്സിലേക്ക് പാഞ്ഞു.  എന്റെ ക്ലാസ്സ്‌ മുകളിലത്തെ നിലയിലാണ്. അവിടിരുന്നു നോക്കിയാൽ താഴെ ഗ്രൗണ്ട് മുഴുവൻ കാണാം. ക്ലാസ്സിനിടയിലും ഞാൻ മിക്കപ്പോഴും ഞങ്ങൾ ഇരിക്കാറുള്ള ആ വാകമരത്തണലും അതിനപ്പുറമുള്ള വലിയ മതിലും ഗ്രൗണ്ടിലെ കാക്കകളെയും ഒക്കെ നോക്കി ഇരിക്കാറാരുന്നു പതിവ്.

 

വൈകുന്നേരമായാൽ വേഗം വീടുപറ്റാനുള്ള ഓട്ടമാണ്. വേഗം പോന്നില്ലെങ്കിൽ ഇനിയും ക്ലാസ്സ്‌ എടുക്കാൻ തിരിച്ചു വിളിച്ചാലോ ആരേലും. ബസ് ചെറുപ്പമായിരുന്നെങ്കിലും ഞങ്ങളും ചെറുതായിരുന്ന കൊണ്ട് അത് ബാലൻസ് ആയി നിന്നു. അവൻ ഓടി എത്തുമ്പോളേക്കും ഞങ്ങളും പാഞ്ഞെത്തും.

22 Comments

  1. വളരെയേറെ ഹൃദ്യം. ദേവദത്തയുടെ ഫീലിങ്ങ്സ് എല്ലാം അതുപോലെ വായനക്കാരൻ കിട്ടുന്ന ശൈലി അപാരം. ഒരുപക്ഷേ, വായിക്കുമ്പോ ദേവദത്തയായി തന്നെ നമ്മൾ മറിപ്പോകുന്നു.എഴുത്ത് നല്ലപോലെ നടക്കട്ടെ. പുതിയ പതിപ്പിനായുള്ള കാത്തിരിപ്പ്…

    1. നന്ദി സുഹൃത്തേ. ഈ ഒരു സാനം മാത്രം എഴുതുമ്പോ എനിക്കും ഒരു സംതൃപ്തിയാണ്. ഇതുപോലെ എനിക്ക് ഇത്‌ തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

  2. എന്തെഴുത്താണ് മനുഷ്യാ….!! പറയാതെ വയ്യ… അത്രയ്ക്കും മനോഹരം… ❤
    വളരേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുകയാണ്… കുളത്തിലെ കുളിയും യക്ഷിക്കഥകളും പരിചയമില്ലെങ്കിലും അവ അനുഭവിച്ചറിഞ്ഞു… സ്മൃതിസാഗരം… ? അത്രയും അനുയോജ്യമായ തലക്കെട്ട്… രാവിലെയുണർന്നു ബസ്സിൽ വലിഞ്ഞു കയറി ചുമട്ടു തൊഴിലാളികളെ പോലെ ബാഗും ചുമന്നു സ്കൂളിൽ പോകുന്നതും, ഉച്ചയ്ക്ക് ഭക്ഷണത്തിനൊപ്പം പങ്കു വയ്ക്കുന്ന സ്നേഹവും സൗഹൃദവും മൂല്യങ്ങളുമൊക്കെയും ഒരു വേദന കലർന്ന പുഞ്ചിരിയോടെയാണ് വായിക്കാൻ കഴിഞ്ഞത്… ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹര നിഷ്കളങ്ക കാലഘട്ടം….
    വായിക്കുന്ന ഓരോരുത്തരും ദേവദത്തയെ പോലെ സ്മൃതിസാഗരത്തിൽ മുങ്ങി നനഞ്ഞു വിറച്ചായിരിക്കും ഉയർന്നു പൊങ്ങിയത്… ഗ്രേറ്റ്‌.. ?

    1. നന്ദി നിള. എല്ലാം എടുത്തു വായിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ? നിങ്ങൾക്ക് ഒക്കെ ഞാൻ ഉദ്ദേശിക്കുന്ന അതെ ഫീലിംഗ് കിട്ടുന്നുണ്ട് എന്നറിയുമ്പോൾ വല്ലാത്ത സന്തോഷമാണ്.

      1. സ്നേഹം ❤ എഴുത്ത്.. ?
        ഹൊററിൽ കൈ വച്ചിട്ടില്ല… അത്രയ്ക്ക് ധൈര്യം ഇല്ല…. ?

        1. Athrakk pedikkan onnum undennu thonnunnilla. Dhairyamayit angeduth vaayikkanam.

          1. എന്നാൽ ഓക്കേ…. ഏതായാലും പകൽ വായിക്കാം…? എസ്ര കണ്ടു 2 ആഴ്ച രാത്രി പുറത്തിറങ്ങാത്ത എന്നോടോ ബാലാ… അതിശയോക്തി അല്ലാ സത്യം ആണ്… ?

  3. വളരെ നന്നായിട്ടുണ്ട്..

    1. വളരെ നന്ദി ഹർഷൻ സാർ. എന്നാണോ ഞാൻ നിങ്ങളുടെ അപരാജിതൻ പോലൊന്നു എഴുതുന്നത്.

  4. വിശ്വനാഥ്

    തൊണ്ണൂറിന്റെ തുടക്ക കാലത്തു ജനിച്ചവരുടെ കുട്ടിക്കാലം ഓർമിപ്പിച്ചു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണത ഇനിയുള്ള കാലം ഒരു nostalgic feeling ആയി അവശേഷിക്കും. Super എഴുത്ത്. ആശംസകൾ ??????

    1. താങ്ക് യു. നൊസ്റ്റാൾജിയ വല്ലാത്തൊരു ഫീൽ ആണ്. മനസിനു വല്ലാത്തൊരു സന്തോഷവും സമാധാനവും ഒപ്പം ചെറിയൊരു വേദനയും. ?

  5. കൈലാസനാഥൻ

    ദേവദത്തയുടെ സ്മൃതി സാഗരം കുട്ടിക്കാലത്തിന്റെ മധുര സ്മരണകൾ ഉണർത്തി. പ്രത്യേകിച്ചും കുളത്തിലെ കുളിയും യക്ഷിക്കഥയും ഒക്കെ .

    1. നന്ദി സുഹൃത്തേ. ?

  6. Uff….. Same question ഇതൊക്കെ എങ്ങനെ വരണു ……

    ഞാൻ ഒന്ന് എഴുതാൻ ചിന്തിച്ചാൽ ഫുൾ ഉടായിപ്പു മാറ്റാത്രമേ വരത്തൊള്ളൂ ഇങ്ങനെ ഒന്നും സ്വാപ്നത്തിൽ പോലും
    വരില്ല ?

    1. ആ ചോദ്യത്തിന് മാത്രം ഉത്തരം ഇല്ല. ഇതൊക്കെ എന്തോ ആണെന്ന് തോന്നുന്നത് തന്നെ ഓരോത്തർ പറയുമ്പോളാ. എന്നായാലും DK ടെ ഫാൻ ബേസ് ഒന്നും നമുക്ക് ഇല്ലല്ലോ. ഉടായിപ്പ് ആണേൽ അത്രേം ഫാൻസ്‌ ഉണ്ടാകുവോ?

  7. വീണ്ടുമൊരു കുട്ടിയായതുപോലെ ❣️❣️
    പഴയകാലത്തിന്റെ ഓർമ്മകൾ അതേപോലെ മനസിലേക്ക് വന്നു ??????

    1. താങ്ക് യു. ഒക്കെയും imagination ആണ്. എന്റെ കുട്ടിക്കാലം ഇത്പോലെ ഒരു തറവാട്ടിൽ ഒന്നും ആയിരുന്നില്ല.

  8. നിധീഷ്

    ഒറ്റയടിക്ക് കുട്ടികാലത്തേക്ക് ഒരു ടൈം ട്രാവൽ നടത്തിയ ഫീൽ…. ???????

    1. Thank you?

  9. Republish ചെയ്തത് എന്തിനാ, കഥയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ? വീണ്ടും വായിക്കണോന്ന് അറിയാനാ.

    1. ഇല്ല. മെയിൻ തീം എല്ലാം സെയിം ആണ്. ഇൻട്രോഡക്ഷൻ ഇൽ ഉം മറ്റും ചെറിയ മാറ്റങ്ങളെ ഉള്ളു.വായിച്ചെങ്കിൽ ഇനി വായിക്കേണ്ടത് ഇല്ല.

Comments are closed.