ദി തേർഡ് ഐ [Neethu M Babu] 125

‘‘അയ്യോ, അത് പറഞ്ഞപ്പോഴാ, വന്ന കാര്യം മറന്നു. അനന്തു എവിടേ ചേച്ചീ?’’

‘‘അവനാ മുറിയിലുണ്ട്, എന്താ സുമേ..’’

‘‘തൊടിയിലെ ശാരദേച്ചിയുടെ മകനില്ലേ? ഏട്ടന്റെ കൂടെ ജോലി ചെയ്യുന്ന… അവൻ വന്നിട്ടുണ്ട്. ക്വാറന്റൈനോക്കെ കഴിഞ്ഞ് എത്തിയിട്ട് രണ്ട് ദിവസമായി. ഏട്ടൻ അവന്റെ കൈയിലൊരു ഫോൺ കൊടുത്തു വിട്ടിരുന്നു. പിള്ളേർക്ക് ക്ലാസൊക്കെ മൊബൈലിക്കൂടെ ആക്കിയ ശേഷം എന്റെ ഫോണെപ്പോഴും പിള്ളാരുടെ കയ്യിലാ. ഏട്ടനോട് സ്വസ്ഥമായിട്ടൊന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ലന്നെ. അങ്ങനെ കൊടുത്തു വിട്ടതാ. പുതിയ ഫോണായത് കൊണ്ട് അതില് ഏതാണ്ടൊക്കെ ചെയ്താലേ ഏട്ടൻ വിളിക്കുമ്പോ കണ്ട് സംസാരിക്കാൻ പറ്റൂന്നാ പറയുന്നത്. എനിക്കിതിന്റെ കിടുപിടിയൊന്നും അറിയത്തില്ല ചേച്ചീയേ. പഴയ ഫോണില് ഏട്ടനുള്ളപ്പോ ചെയ്ത് വച്ചതാ എല്ലാം.’’

‘‘എന്റെ സുമേ, ഇവിടെയും ഇത് തന്നെ അവസ്ഥ. നമ്മളീ ഗ്യാസ് ഒക്കെ ബുക്ക് ചെയ്യുമ്പോ ഒരു മെസ്സേജ് വരില്ലേ. അത് നോക്കാൻ പോലും എനിക്കും അറിഞ്ഞൂടാന്നെ. അനന്തുന്റെ കൂടെയൊന്ന് നോക്കാൻ പറഞ്ഞാൽ അമ്മയെന്താ ഇതൊക്കെ പഠിക്കാത്തതെന്നും പറഞ്ഞ് ചെറുക്കനപ്പോ ഒച്ചയെടുക്കാൻ തുടങ്ങും. നീ ഇരിക്ക്, ഞാനവനെ വിളിക്കാം.’’

‘‘ടാ അനന്തു, മോനേ നിന്നെ ദേ സുമ തിരക്കുന്നു. ടാ നീയവിടെ എന്തെടുക്കുവാ. വാതിലൊന്ന് തുറന്നേ..’’

‘‘എന്താ സുമേച്ചീ….’’

‘‘ടാ മോനേ, സുമയ്ക്ക് അരുൺ കൊടുത്തു വിട്ട പുതിയ ഫോണാ. അവൾക്ക് അവനെ കണ്ട് സംസാരിക്കാൻ അതില് ഏതാണ്ടൊക്കെ ചെയ്യണമെന്നാ പറയുന്നത്. നിനക്ക് അറിയാമെങ്കിൽ അതൊന്ന് ചെയ്ത് കൊടുത്തേ…’’

‘‘അതിനെന്താ സുമേച്ചീ, അത് വലിയ പാടൊന്നുമില്ല. ചേച്ചി ഇരിക്ക് ഞാനിപ്പോ റെഡിയാക്കിത്തരാം.’’

‘‘നീ ചെയ്ത് വച്ചിരുന്നാൽ മതി മോനേ, ഞാനൊന്ന് വീട്ടിലോട്ട് ചെല്ലട്ടെ. ഇല്ലേൽ പിള്ളേര് രണ്ടും കൂടി ഇപ്പോ അങ്കം തുടങ്ങും.’’

‘‘ഹ ഹ പിള്ളേരെക്കൊണ്ട് വല്യ കഷ്ടപ്പാട് തന്നല്ലേ ചേച്ചീ..  അരുണേട്ടൻ വരുന്നുണ്ടോ ഇപ്പോഴേങ്ങാനും?‘‘

‘‘അവിടെയിപ്പോ ജോലിയൊക്കെ ബുദ്ധിമുട്ടാണെന്നാ വിളിച്ചപ്പോ പറഞ്ഞത്. മിക്ക കമ്പനികളിൽ നിന്നും ജോലിക്കാരെ പിരിച്ചുവിടുന്നുണ്ട്. ചിലപ്പോ ഒന്ന് രണ്ട് മാസത്തിനകം വരും.’’

24 Comments

  1. Very good story ✌

  2. Kollam bro adipoli aayitund…nalla Oru msg und…??

  3. വിനോദ് കുമാർ ജി ❤

  4. തൃശ്ശൂർക്കാരൻ ?

  5. Ith njan evideyo vayichittundu..

    Nannayirunu

  6. തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ട്‌ ഇരിക്കുന്ന ഒരു കാര്യം.
    വളരെ നല്ല ഒരു രചന ❤️❤️❤️
    നമ്മുടെ ഒക്കെ ജീവിതത്തില്‍ ഇത് സംഭവിക്കും വരെ ഇത് എവിടെയോ നടന്ന പേരറിയാത്ത സ്ഥലം അറിയാത്ത കഥകൾ മാത്രമാണ്
    ഇന്നു ഏറ്റവും പ്രൈവസി ഉണ്ടെന്ന് നമ്മൾ കരുതുന്ന എല്ലാ സമൂഹ മാധ്യമങ്ങളും ശെരിക്കും അങ്ങനെ ആണോ.
    എല്ലാവരും ശ്രദ്ധിക്കുക സ്വയം സൂക്ഷിക്കുക

    1. ശെരിക്കും കഥയുടെ പേര്‌ അര്‍ത്ഥവത്ത് ആണ് എല്ലാം കാണുന്ന ഒരു മൂന്നാം കണ്ണ് പണ്ട്‌ ശിവന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് എല്ലാവരുടെയും കയ്യില്‍

  7. ശരിക്കും വളരെ ആവശ്യമായ ഒരു സബ്ജക്ടിനെ കുറിച്ച് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഭംഗിയായി അവതരിപ്പിച്ചു.

  8. ഇപ്പോഴും പഴയ ആൾക്കാർക്ക് ഇപ്പോഴത്തെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അറിയില്ല.ഇത് മറ്റുള്ളവർ മുത്തമുതലാക്കുന്നു .വെറുതെയല്ല കാലത്തിനൊപ്പം സഞ്ചരിക്കണമെന്നു പറയുന്നത് .

  9. Superb!!
    Very much informative!!!

    1. സ്നേഹം,, ?

  10. ഇന്നത്തെ സമൂഹത്തിൽ വളരെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം നന്നായി അവതരിപ്പിച്ചു ഈ കഥയിൽ കൂടി നന്നായിട്ടുണ്ട്

    1. സ്നേഹം ??

  11. Super story good message

  12. നല്ല കഥ

    1. സ്നേഹം ❤️

  13. Nalla message ulla story.
    Ishtapettu

    1. സ്നേഹം ❤️

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. നിധീഷ്

    ❤❤❤❤

    1. First
      വായിച്ചിട്ട് വരാം

    2. വളരെ നല്ല എഴുത്ത്… സമൂഹത്തിൽ ഇന്ന് ഒട്ടുംതന്നെ ചർച്ച ചെയ്യപ്പെടാത്ത എന്നാൽ ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയം… നന്നായി ?

      1. സ്നേഹം ?

Comments are closed.