മറ്റൊരു കാര്യം ശ്രദ്ധിച്ചില്ലേ? ഈ രംഗങ്ങളിൽ ഒരിക്കൽ പോലും അവർ ഫോണിന്റെ ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നതേയില്ല. ബെഡ്റൂമിൽ നിന്നുള്ള ദൃശ്യങ്ങളും ഏകദേശം അതേപോലെ തന്നെ.. പല ആംഗിളുകളിൽ നിന്നായി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് പക്ഷേ ഒരിക്കൽപ്പോലും അവർ ഫോണിലേക്ക് നോക്കുകയോ റിക്കോർഡിങ്ങ് ഓഫ് ചെയ്യുന്നതോ ഒന്നും കാണുന്നില്ല.’’
‘‘സാറെന്താണ് ഉദേശിക്കുന്നത്?’’
‘‘എനിക്കുറപ്പുണ്ട് ജോർജ്, ഇത് അവർ സ്വയം റിക്കോർഡ് ചെയ്‌ത ദൃശ്യങ്ങളല്ല. ഇതിന് പിന്നിൽ നമുക്കറിയാത്ത മറ്റാരോ കൂടിയുണ്ട്. അതാരാണെന്ന് കണ്ടുപിടിക്കണം. അതിനൊരു എക്സ്പർട്ടിന്റെ സഹായം കൂടി നമുക്കാവശ്യമുണ്ട്.’’
‘‘ഓക്കെ സർ, എനിക്ക് വളരെ അടുത്തറിയുന്ന ഒരാളുണ്ട് അശ്വിൻ. ഞാനിപ്പോൾതന്നെ അതിനുള്ള ഏർപ്പാടുകൾ ചെയ്യാം.’’
രണ്ട് ദിവസങ്ങൾക്ക് ശേഷം…
‘‘സർ, കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെ തന്നെ. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.’’
‘‘ഓക്കെ, ഞാനിതാ വരുന്നു. ജോർജ് ഒരു കാര്യം ചെയ്യൂ. സുമയുടെ ഭർത്താവിനെ വിളിച്ചിട്ട് സ്റ്റേഷനിലേക്ക് വരാൻ പറയൂ. നാട്ടുകാരുടെ മുഴുവനും തെറ്റിദ്ധാരണ മാറ്റാനൊന്നും നമുക്കാവില്ല. പക്ഷേ സ്വന്തം ഭാര്യയുടെ നിരപരാധിത്വം ആദ്യമറിയേണ്ടത് അവളുടെ ഭർത്താവ് തന്നെയാണ്..’’
പ്രതിയുടെ കുറ്റസമ്മതത്തിലൂടെ ഒരു ഫ്ലാഷ്ബാക്ക്…..
‘‘ഗീതേച്ചീ…’’
‘‘ഇതാര് സുമയോ, കേറി വാ സുമേ.. കുറെ നാളയാല്ലോ ഇങ്ങോട്ടൊക്കെ വന്നിട്ട്..’’
‘‘അവിടെ പിടിപ്പത് പണിയാ ചേച്ചീ, കാലത്തേയ്ക്കുള്ളത് വച്ചുണ്ടാക്കി കഴിയുമ്പോഴേക്കും പിള്ളേർക്ക് ഓൺലൈൻ ക്‌ളാസ് തുടങ്ങും. പിന്നെ അതുങ്ങളെ കൂടെ ഗുസ്തി പിടിച്ചു വേണം അതിന്റെ മുമ്പിലിരുത്താൻ. എന്റെ കണ്ണ് തെറ്റിയാൽ അപ്പൊ തുടങ്ങും രണ്ടും കൂടെ മൊബൈലിന് വേണ്ടി അടി. വല്ല വിധേനേം അത് കഴിയുമ്പോഴേക്കും ഉച്ചയ്ക്കുള്ളത് ആക്കാനുള്ള സമയമാവും. വൈകുന്നേരം പിള്ളേർക്ക് ഓൺലൈൻ ട്യൂഷൻ. പിന്നെങ്ങോട്ട് ഇറങ്ങാനാ ചേച്ചീ സമയം..’’
‘‘എല്ലാടത്തും അവസ്‌ഥ ഇതൊക്കെ തന്നാ സുമേ.. ദേ ഇവിടെയും ഉണ്ടല്ലോ ഒരെണ്ണം. എന്നെക്കൊണ്ട് അവന്റെ അച്ഛന്റെ കയ്യും കാലും പിടിപ്പിച്ചൊരു കമ്പ്യൂട്ടർ വാങ്ങിപ്പിച്ചു. ഇപ്പോ ദേ ഊണിന് പോലും പുറത്തിറങ്ങില്ല. എപ്പോ നോക്കിയാലും അതിന്റെ മുമ്പെ തന്നെ. കോളേജില് ക്ലാസ് ഇല്ലാത്തതു കൊണ്ട് അത് നോക്കി പഠിക്കുന്നെന്നൊക്കെയാ പറച്ചില്. ഇവനിവിടെ ഉള്ളത് കൊണ്ട് ഞാനും ഇപ്പോ എങ്ങോട്ടും പോവാറില്ല.’’
Very good story ✌
Kollam bro adipoli aayitund…nalla Oru msg und…??
❤
❤
Ith njan evideyo vayichittundu..
Nannayirunu
തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തില്‍ സംഭവിച്ചു കൊണ്ട് ഇരിക്കുന്ന ഒരു കാര്യം.
വളരെ നല്ല ഒരു രചന ❤️❤️❤️
നമ്മുടെ ഒക്കെ ജീവിതത്തില്‍ ഇത് സംഭവിക്കും വരെ ഇത് എവിടെയോ നടന്ന പേരറിയാത്ത സ്ഥലം അറിയാത്ത കഥകൾ മാത്രമാണ്
ഇന്നു ഏറ്റവും പ്രൈവസി ഉണ്ടെന്ന് നമ്മൾ കരുതുന്ന എല്ലാ സമൂഹ മാധ്യമങ്ങളും ശെരിക്കും അങ്ങനെ ആണോ.
എല്ലാവരും ശ്രദ്ധിക്കുക സ്വയം സൂക്ഷിക്കുക
ശെരിക്കും കഥയുടെ പേര് അര്‍ത്ഥവത്ത് ആണ് എല്ലാം കാണുന്ന ഒരു മൂന്നാം കണ്ണ് പണ്ട് ശിവന് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് എല്ലാവരുടെയും കയ്യില്‍
ശരിക്കും വളരെ ആവശ്യമായ ഒരു സബ്ജക്ടിനെ കുറിച്ച് ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ ഭംഗിയായി അവതരിപ്പിച്ചു.
ഇപ്പോഴും പഴയ ആൾക്കാർക്ക് ഇപ്പോഴത്തെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ അറിയില്ല.ഇത് മറ്റുള്ളവർ മുത്തമുതലാക്കുന്നു .വെറുതെയല്ല കാലത്തിനൊപ്പം സഞ്ചരിക്കണമെന്നു പറയുന്നത് .
Superb!!
Very much informative!!!
സ്നേഹം,, ?
ഇന്നത്തെ സമൂഹത്തിൽ വളരെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം നന്നായി അവതരിപ്പിച്ചു ഈ കഥയിൽ കൂടി നന്നായിട്ടുണ്ട്
സ്നേഹം ??
Super story good message
നല്ല കഥ
സ്നേഹം ❤️
Nalla message ulla story.
Ishtapettu
സ്നേഹം ❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤
❤️
First
വായിച്ചിട്ട് വരാം
വളരെ നല്ല എഴുത്ത്… സമൂഹത്തിൽ ഇന്ന് ഒട്ടുംതന്നെ ചർച്ച ചെയ്യപ്പെടാത്ത എന്നാൽ ചർച്ച ചെയ്യപ്പെടേണ്ടതുമായ ഒരു വിഷയം… നന്നായി ?
സ്നേഹം ?