“”അതെന്താ ഇപ്പൊ നിന്റെ പ്രശ്നം എന്റെ പ്രശ്നം എന്നൊക്കെ…??
നമ്മളൊരുമിച്ചല്ലേ എല്ലാം ഇതുവരെ നോക്കിയേ..??
ദെൻ വാട്ട്…??””
“”എന്തേ…
നിന്നോട് പറഞ്ഞാൽ എല്ലാം നീ തീർത്ത് തരുവോ..??””
“”നിനക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞോ…
എന്നെക്കൊണ്ട് പറ്റുന്നതാണേൽ ഞാൻ തീർക്കാം…””
“”എന്നാ കേട്ടോ…
നീ…
നീയാ എന്റെ ഇപ്പോഴത്തെ പ്രശ്നം…
എന്താ…തീർത്ത് തരുവോ..??””
വണ്ടി ചവിട്ടിനിർത്തി അവൻ അവളോട് അലറി…
നേരമിരുട്ടിയതിനാൽ റോഡിൽ അധികം വണ്ടികളൊന്നുംത്തന്നെ ഇല്ലായിരുന്നു…
എങ്കിലും…അവനതൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് ശരി…!!
“”ജോ…
അർജുൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്…
അവനെപറ്റി ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ..??
ആൻഡ് … അവന്റെ കല്യാണം മുന്നേ കഴിഞ്ഞതുമാ…””
“”അപ്പൊ ഒന്ന് കെട്ടിയവന്റെ കൂടെയാണോ നീ…””
“”മതി നിർത്തു ജോൺ…
അവൻ എന്റെ ബെസ്റ്റ്ഫ്രണ്ട് ആണെന്ന് ഞാൻ മുന്നേ പറഞ്ഞതാ…
നമുക്കിത് ഇവിടെ വെച്ചവസാനിപ്പിക്കാം…””
“”ഓഹ്… നിനക്കെന്തും ചെയ്യാം…
ഞാൻ പറഞ്ഞതായി കുറ്റം അല്ലേ…??””
“”ജോ…
നിന്നോടിതൊക്കെ മുന്നേ ഞാൻ പറഞ്ഞിരുന്നതാ…
ഐ ഡോണ്ട് വാണ്ട് റ്റു ക്രിയേറ്റ് എ സിറ്റുവേഷൻ ഹിയർ…””
“”അപ്പൊ കെട്ടിയ ഒരുത്തന്റെ കൂടെ മുറിയിൽ കയറി നിനക്കെന്തും ചെയ്യാം എന്നാണോ..??
ആർ യു ആക്ടിങ് ലൈക്ക് എ പ്രോസ്റ്റിറ്റുട്ട്…..?? “”
ജോണിന്റെ വാക്കുകൾ ഒരുനിമിഷം അവളെ ഞെട്ടിപ്പിച്ചുകളഞ്ഞു…ഒരിക്കലും അങ്ങനെയൊരു വാക്ക് അവനിൽനിന്നും പ്രതീക്ഷിച്ചതുപോലുമില്ല അവൾ…!!
Pwoli…!???
❤️❤️❤️❤️❤️
സഹോസ്…
അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
മനപ്പൂർവം വൈകിപ്പിച്ചതല്ല…
ക്ഷമിക്കും എന്ന് കരുതുന്നു??
എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു
നന്ദി..
❤️❤️❤️❤️
Pls post next part
ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???
അടുത്ത പാർട് ഉടനെ കാണുമോ
Bro next part elle