ദി ഡാർക്ക് ഹവർ 12{Rambo} 1709

“”ജോണായിരിക്കും…??””

“”അതേ സർ….

ബട്ട്…എങ്ങനെ മനസ്സിലായി….??””
മുഖത്ത് സന്തോഷം വിരിഞ്ഞെങ്കിലും.. അത് വേഗംതന്നെ ആശ്ചര്യത്തിലേക്കും വഴിമാറി..

“”ഏയ്…ചുമ്മാ ഗസ് ചെയ്തതാടോ…

എനിവേ…വെൽകം ബാക്ക് …!!””

അവൾക്ക് കൈകൊടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു..

അവിടുന്ന് ക്യാബിനിലേക്ക് പോയി… ഫയലുകളെല്ലാം നോക്കാൻ തുടങ്ങുമ്പോൾ ജോണിന്റെ മെസ്സേജ് വന്നു…
പിന്നെ കുറച്ചുനേരം അവനോട് സംസാരിച്ചതിന് ശേഷമാണ് വീണ്ടും ഫയലുകൾ മറിച്ച് നോക്കിത്തുടങ്ങിയത്..

അന്നേരവും….അവളുടെ മനസ്സിൽ അവനെക്കുറിച്ചുള്ള ചിന്തകൾ മിന്നിമാഞ്ഞുകൊണ്ടേയിരുന്നു…!!

ഉച്ചയോടെ ഐജിക്ക് ആന്റണിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റും ലഭിച്ചു..
ഉടൻതന്നെ ടീം മീറ്റിങ് അദ്ദേഹം വിളിച്ചുകൂട്ടി…

“”നമ്മൾ ഇത് വളരെ സെൻസിബിളായി എടുക്കേണ്ട ഒരു കേസാണ്…

കാരണം… അദ്ദേഹത്തിന്റെ സോഷ്യൽ സ്റ്റാറ്റസ് തന്നെ..

മുൻപ് നടന്നമരണങ്ങളെപോലെ ഇതിനും ഒരു പൊസിറ്റിവ് റിപ്പോർട്ട് ലഭിച്ചില്ലായെങ്കിൽ..

അത്…നമുക്ക് വലിയ തിരിച്ചടികൾ ഏൽപ്പിക്കാൻ സാധ്യത വളരെയേറെയാണ്..!!

സോ…വി ഹാവ് റ്റു ബി മോർ പ്രിസൈസ് ഫ്രം നൗ ഓൺ…
നമ്മുടെ മാക്സിമം ഇതിനുവേണ്ടി നമ്മൾ ശ്രമിക്കേണ്ടതുണ്ട്..

ഡു യു ഗെറ്റ് മി…!!!””

“”യെസ് സർ….!!!””

“”ഹമ്മ്….ഓക്കേ…

റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത് ഞാൻ ഒന്ന് ചുരുക്കിപറയാം…

മരണം നടന്ന സമയം.. ഏകദേശം പതിനൊന്നിനും ഒന്നിനുമിടക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്..

അത് നമ്മൾക്ക് കിട്ടിയ ഇൻഫോർമേഷൻ വെച്ച് നോക്കുമ്പോൾ കറക്റ്റ് ആണ്..

പത്തുകൊലകളും വളരെ ബ്രൂട്ടൽ ആയി തന്നെയാണ് സംഭവിച്ചിരിക്കുന്നത്..
ശരീരം മുറിച്ചുമാറ്റപ്പെടുമ്പോഴും അവർക്ക് ജീവനുണ്ടായിരിക്കണം…”””

“”സർ… ജീവനോടെ മുറിച്ചുമാറ്റുക എന്ന് പറയുമ്പോൾ…
എനി വെപ്പൺസ് യൂസ്ഡ്…??””
അവരുടെ ടീമിലെ ഒരുദ്യോഗസ്ഥൻ ചോദിച്ചു

52 Comments

  1. Pwoli…!???

    ❤️❤️❤️❤️❤️

  2. സഹോസ്…

    അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
    മനപ്പൂർവം വൈകിപ്പിച്ചതല്ല…

    ക്ഷമിക്കും എന്ന് കരുതുന്നു??
    എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി..

    1. ❤️❤️❤️❤️

  3. Pls post next part

  4. ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???

  5. അടുത്ത പാർട് ഉടനെ കാണുമോ

  6. Bro next part elle

Comments are closed.