ദി ഡാർക്ക് ഹവർ 12{Rambo} 1709

എന്ത് ചിന്തിക്കരുതെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചുവോ…അതിനെല്ലാം വിപരീതമായി ചിന്തകൾ നിറയാൻ തുടങ്ങി..

സ്റ്റേജിലേക്ക് നോക്കിയപ്പോൾ അവിടെ താനും നിത്യയും നിൽക്കുന്നതായി തോന്നി..

“”ഇല്ലാ….
മറന്നേ പറ്റൂ….
അവളൊരിക്കലും തന്റേയല്ല…!!!

ഫ** ഇറ്റ്‌ ജോൺ….”””

തന്റെ ചിന്തകളെ മൂടിപ്പുതച്ചിടാൻ അവനൊരു വിഫലശ്രമം നടത്തിനോക്കി..

പക്ഷേ… മനസ്സിനോട്പറഞ്ഞത് അല്പം ഉച്ചത്തിലായിരുന്നു…
അവിടെ കൂടിയവരുടെ ശ്രദ്ധയെല്ലാം അവന്റെ നേരെ വന്നുപതിച്ചു…

അവനതൊന്നും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും… മനസ്സിനെ ആട്ടിയുലച്ചിരുന്ന സന്ദർഭത്തിൽനിന്നും വിട്ടുമാറാനായി അവനവിടെനിന്നുമിറങ്ങി…

കാറിലിരുന്ന് വണ്ടി ഓണാക്കി ഏസി നന്നായി കൂട്ടിയിട്ടു…
പക്ഷേ…അതൊന്നും ഉള്ളിലെ തീയണക്കാൻ പോന്നതായിരുന്നില്ല…
മറക്കാൻ ശ്രമിക്കുന്നകാര്യങ്ങൾ വേട്ടയടിക്കൊണ്ടിരിക്കുമെന്നത് മനുഷ്യസഹജമായ ഒന്നാണല്ലോ…
അത് അവനും സംഭവിച്ചുകൊണ്ടിരുന്നു..!!

നിത്യയെകുറിച്ചുള്ള അവന്റെ മോഹങ്ങളും ചിന്തകളും പതിയെകാർന്നുതിന്നുകൊണ്ടിരുന്നു…

“”നോ ജോൺ…

എല്ലാം നിന്റെ തെറ്റാണ്…!!!

ഇറ്റ്‌സ് ആൾ യുവർ ഫാൾട്ട്…കിട്ടാക്കനിയെ കുറിച്ചാലോജിച്ച് സമയം പാഴാക്കരുത്…

മൂവ് ഓൺ..!!!”””
സ്വയം പഴിച്ചുകൊണ്ട് മനസ്സിനെ ശാന്തമാക്കുവാൻ പാഴ്ശ്രമമെന്നപോലെ വീണ്ടുമാവർത്തിച്ചു…

ഇരുളിന്റെമറവിൽ.. അകത്തെ തണുപ്പിലും ഉള്ളിലെ കനലുമായി പതിയെ കണ്ണടച്ചുകിടന്നു…!!

××××

അർജുൻ കയറിക്കഴിഞ്ഞയുടനെ നിത്യ വേഗം ചെന്ന് വാതിൽ വലിച്ചടച്ചു…

“”വോ വോ….

നീയെന്തിനാ ഇത്ര ധൃതി കൂട്ടുന്നെ…??””
അവളുടെ ചെയ്തികൾ കണ്ട് അർജുൻ ഒരു തമാശരൂപേണ പറഞ്ഞു..

“””നോ…
നമുക്ക് സമയമില്ല അർജ്ജു…

ജോ അറിയുന്നതിനു മുന്നേ നമുക്ക് തിരിച്ചെത്തണം…!!!”””

തിരക്കുപിടിച്ചവൾ പറഞ്ഞുകൊണ്ട് വേഗം മുറിയിലെ ഫാൻ ഓണാക്കി.. മുടിയും അഴിച്ചിട്ടു..
എന്നിട്ട് പതിയെ അവന്റെയടുത്തേക്ക് മന്ദം മന്ദം നടന്നടുത്തു..

“”എന്താടാ കള്ളാ നോക്കി നിൽക്കുന്നെ..??

നീ എടുക്ക് വേഗം…!!””

“”ഓ…
നിന്നെ കെട്ടുന്നവന്റെയൊക്കെ ഒരു ഭാഗ്യമേ…!!

എന്ത് ലുക്കാഡോ താൻ…!!””

52 Comments

  1. Pwoli…!???

    ❤️❤️❤️❤️❤️

  2. സഹോസ്…

    അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
    മനപ്പൂർവം വൈകിപ്പിച്ചതല്ല…

    ക്ഷമിക്കും എന്ന് കരുതുന്നു??
    എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി..

    1. ❤️❤️❤️❤️

  3. Pls post next part

  4. ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???

  5. അടുത്ത പാർട് ഉടനെ കാണുമോ

  6. Bro next part elle

Comments are closed.