ദി ഡാർക്ക് ഹവർ 12{Rambo} 1709

“”ടാ…

നിനക്കെന്ത് തോന്നുന്നു…??””

“”ഹമ്മ്…

ഐ തിങ്ക് യെസ്…

പക്ഷേ…ബാക്കി ശരീരങ്ങൾ ഒന്നും വികൃതമാക്കപ്പെട്ടു എന്നല്ലാതെ അഴുകിയിട്ടില്ല..!!

അതെന്തായിരിക്കും..??””

“”നമുക്ക് നോക്കാം എന്താകുമെന്ന്…

ഇതിൽനിന്നെങ്കിലും കേസിനെപ്പറ്റി വല്ല തുമ്പും ലഭിച്ചാൽ മതിയെന്നാണ് എന്റെ പ്രാർത്ഥന…””

പിന്നീട് വീടുത്തുന്നതുവരെ രണ്ടാളും പരസ്പരമൊന്നും സംസാരിച്ചിരുന്നില്ല..
എങ്കിലും…ഇരുവരും എന്തൊക്കെയോ മനസ്സിൽ കണക്കുകൂട്ടിക്കൊണ്ടിരിപ്പായി

പിറ്റേന്ന് നിത്യ ഡ്യൂട്ടിയിൽ തിരിച്ചുകയറാനായി ഓഫീസിലേക്ക് പുറപ്പെട്ടു…
ജോണാണ് അവിടേക്ക് ഡ്രോപ്പ് ചെയ്തത്..

അന്നേരംതന്നെയായിരുന്നു ഐജി അവിടേക്ക് വന്നതും…
ഒരുപക്ഷേ…ജോണിനോട് സംസാരിച്ചുനിന്നതുകൊണ്ടായിരിക്കാം..
അവൾ അദ്ദേഹത്തെ കണ്ടതുപോലുമില്ലായിരുന്നു…

നിത്യ കുറച്ച്നേരംകൂടെ അവനോട് സംസാരിച്ചുനിന്നശേഷം…വേഗം ഓഫീസിലേക്ക് നടന്നു..
പിന്നെ ജോയിൻചെയ്യാൻ പേപ്പർവർക്കുകൾ തീർത്തശേഷം ഐജിയുടെ റൂമിലേക്ക് നടന്നു..

“”മേ ഐ കം ഇൻ സർ..??””

“”ഹമ്മ്…കയറി വാടോ…!!””

വാതിൽ പതിയെതുറന്ന് അകത്തേക്ക് കയറുവാൻ അനുവാദംചോദിച്ചുനിന്ന നിത്യയോടായി അദ്ദേഹം പറഞ്ഞു..

“”അയാം ഗ്ലാഡ് ദാറ്റ് യു ആർ ബാക്ക്….””

“”മീ റ്റു സർ….””

“”ഹമ്മ്…

ഇന്ന് നമുക്കൊരുപാട് ചെയ്ത് തീർക്കാനുണ്ട് നിത്യ…

നിന്റെ ഡ്യൂട്ടി കാര്യങ്ങൾ തന്റെ ഡെസ്കിൽ എത്തിക്കും…
ഒരു ടീമിനെ സെറ്റാക്കി വേഗം അത് തീർക്കുക…

യു ഗോട്ട് മി…??””

“”യെസ് സർ…””
അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടികൊടുത്തുകൊണ്ടിരിക്കെ… നിത്യയുടെ ഫോൺ ഉറക്കെ ശബ്‌ധിച്ചു..

സൈലന്റ് മോഡിലിടാൻ മറന്നതുകാരണം ഐജിയോട് സോറിപറഞ്ഞ് ഉടനെ ഫോണെടുത്ത് നോക്കി…

സ്ക്രീനിലേക്ക് നോക്കിയയുടനെ അവളുടെമുഖത്ത് പുഞ്ചിരിവിടരുന്നത് ഐജി ശ്രദ്ധിക്കുകയും ചെയ്തു..

“”ഐ വിൽ കാൾ യു ലേറ്റർ…””എന്ന മെസ്സേജും ടൈപ്പ് ചെയ്‌തശേഷം വീണ്ടും ഐജിയുടെ നേരെ തിരിഞ്ഞു…

52 Comments

  1. Pwoli…!???

    ❤️❤️❤️❤️❤️

  2. സഹോസ്…

    അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
    മനപ്പൂർവം വൈകിപ്പിച്ചതല്ല…

    ക്ഷമിക്കും എന്ന് കരുതുന്നു??
    എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി..

    1. ❤️❤️❤️❤️

  3. Pls post next part

  4. ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???

  5. അടുത്ത പാർട് ഉടനെ കാണുമോ

  6. Bro next part elle

Comments are closed.