“”അമ്പോ…
അവളുടെ മോന്ത കണ്ടോ…
നിനക്കും നാണമൊക്കെ വരും അല്ലേടി…””
അർജുൻ വീണ്ടും നന്നായിത്തന്നെ ചിരിച്ചുകൊണ്ടേയിരുന്നു…
പിന്നെ ലാപ്പ് ബാഗിലേക്കിട്ട് അവർ രണ്ടാളുമിറങ്ങി..
പക്ഷേ…
അവിടെചെന്ന് ജോണിനെ ഒരുപാട് തിരിഞ്ഞെങ്കിലും എവിടെയും അവൾക്ക് അവനെ കാണുവാൻ സാധിച്ചില്ല
അത് നിത്യയ്ക്ക് തെല്ലൊരു സങ്കടമായെങ്കിലും… അവനെ വിളിക്കാനായി ഫോണെടുത്തു..
അതിൽ അവന്റെ മെസ്സേജ് കിടപ്പുണ്ടായിരുന്നു…വണ്ടിയിൽ കാണുമെന്ന് പറഞ്ഞ്..
നിത്യ പിന്നീട് വേഗംചെന്ന് എല്ലാവരോടും യാത്രയൊക്കെപറഞ്ഞ് വേഗമിറങ്ങി…
വണ്ടിയുടെ പക്കൽ ചെന്നു നോക്കുമ്പോൾ ജോൺ നല്ലയുറക്കമാണെന്ന് അവൾക്ക് മനസ്സിലായി…
കുറച്ചുനേരം മുട്ടിവിളിച്ചപ്പോഴാണ് അവൻ എണീറ്റതുതന്നെ…
“”എടാ എന്തുറക്കമാ…
ഞാനെത്ര നേരമായെന്നോ പുറത്ത്നിൽക്കുന്നു…
ഇങ്ങനെയുമുണ്ടോ മനുഷ്യര്…””
അകത്ത് കയറിയിരുന്നപാടെ അവൾ പറഞ്ഞ് തുടങ്ങി..
പക്ഷേ…അവൻ ഒന്നും സംസാരിക്കാതെ ചിരിച്ചുകാണിച്ച് വണ്ടി പതിയെ മുന്നോട്ടെടുത്തു…
വണ്ടിയിലിരുന്ന് നിത്യ കഴിഞ്ഞ കാര്യങ്ങളെന്തൊക്കെയോ ആലോചിച്ചു കൂട്ടുവായിരുന്നു..
ഇടക്കെപ്പോഴോ അവളുടെയടുത്തേക്ക് ശ്രദ്ധ പോയെങ്കിലും … ഒരുവിധം പറഞ്ഞുമനസ്സിലാക്കിയ തന്റെ മനസ്സിനെ തിരിച്ചെടുക്കുവാൻ അവനായി…
ഉള്ളിൽ നീറിപുകയുന്നുണ്ടെങ്കിലും..ഒരുവിധം അവന് തന്റെ മനസ്സിനെ ശാന്തമാക്കുവാനായിരുന്നു..
“”എടാ…
നിനക്ക് നല്ല മുഷിപ്പായികാണും അല്ലെ…??
സോറി ടാ…””
നീണ്ട മൗനത്തിനൊടുവിൽ അവൾതന്നെ പറഞ്ഞുതുടങ്ങി…
“”ഏയ്…
കുഴപ്പമില്ല…ഇപ്പൊ കാര്യങ്ങൾ തീരുമായല്ലോ…””
“”എന്തുകാര്യം…???..””
ജോണെന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവാതെ നിത്യ ചോദിച്ചു..
പക്ഷേ…മറുപടിയൊന്നും നൽകാതെ അവൻ മുഖത്തൊരു പുഞ്ചിരി വിതരിയതെയുള്ളൂ
“”എന്താടാ മുഖത്തൊരു മ്ലാനത…
നിന്നെ വെറുതെ ബുദ്ധിമുട്ടിക്കണ്ടായിരുന്നു ല്ലേ….??””
“”എന്തേ…ഞാൻ വന്നതുകൊണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ടായോ…???””
“”ആർക്ക്…?? എന്ത് ബുദ്ധിമുട്ട്..??
നീയെന്താ മനസ്സിൽ വെച്ചുപറയുന്നേ ജോ..??””
എന്നിട്ട് വേഗം അവന്റെ നേരെ തിരിഞ്ഞിരുന്നു…
“”പറ…
എന്താ നിന്റെ പ്രശ്നം….??””
“”ഹ…
എനിക്കൊരു പ്രശ്നവുമില്ല…
നീയൊന്നടങ്ങിയെ..!!””
അവന്റെ മുടിയിൽ അവൾ തലോടിക്കൊണ്ടിരുന്നപ്പോൾ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു..
“”ശ്ശെടാ…
നിനക്കിതെന്താ പറ്റിയെ..??
അർജുൻ എന്നെ ഹഗ്ഗ് ചെയ്തതിലാണോ..??””
“”അതിന് അവൻ ഹഗ്ഗ് ചെയ്താൽ എനിക്കെന്താ പ്രശ്നം..??””
“”പിന്നേ…??
പിന്നെയെന്താ നിന്റെ മുഖം വല്ലാണ്ടിരിക്കണെ..??
പനിയുണ്ടോ..??””
എന്നിട്ട് അവന്റെ നെറ്റിയിൽ കൈവെച്ചുനോക്കാൻ മുന്നോട്ടാഞ്ഞതും.. ജോൺ ദേഷ്യത്തോടെ അവളുടെ കൈ തട്ടിമാറ്റി…!!
“”ഒന്ന് ചുമ്മാതിരിക്കുന്നുണ്ടോ..??
മനുഷ്യനെ മെനക്കെടുത്താനായിട്ട്…””
“”ടാ…
ചുമ്മാ മനസ്സിൽ ഓരോന്ന് വെച്ച് എന്നോട് സംസാരിക്കാൻ നിക്കല്ലേ…
എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്തുനോക്കി വ്യക്തമായി പറയ്…!!””
“”ഞാൻ പറഞ്ഞോടി എനിക്കെന്തെങ്കിലും പറയാനുണ്ടെന്ന്…??
എന്റെ എല്ലാപ്രശ്നങ്ങളും നിന്നോട് പറയാൻ പറ്റുവോ..??””
Pwoli…!???
❤️❤️❤️❤️❤️
സഹോസ്…
അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
മനപ്പൂർവം വൈകിപ്പിച്ചതല്ല…
ക്ഷമിക്കും എന്ന് കരുതുന്നു??
എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു
നന്ദി..
❤️❤️❤️❤️
Pls post next part
ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???
അടുത്ത പാർട് ഉടനെ കാണുമോ
Bro next part elle