ദി ഡാർക്ക് ഹവർ 12{Rambo} 1709

“”നോ ടാ…
ഇതിപ്പോ പുറത്ത്പറയാനൊക്കില്ല…

ഇങ്ങനെയൊരുസംഭവം നമുക്ക് രണ്ടുപേർക്കും മാത്രമേയറിയു…

എനിവേ….
ഞാൻ പോകട്ടെ…താങ്ക്സ് ഫോർ യുവർ ഹെല്പ്… എന്തെങ്കിലുമുണ്ടെങ്കിൽ ഞാനറിയിക്കാം നിന്നെ…””

“”അല്ലാ…
നിന്റെ കൂടെവന്നത് ആരാന്നാ പറഞ്ഞേ…??””
ഉള്ളിൽ ചിരിച്ചുകൊണ്ട് അർജുൻ അവളോട് ചോദിച്ചു..

“”അ…അത്….

അതെന്റെ ഒരു ഫ്രണ്ട്…

എന്തേ…??””
ചെറിയൊരു പരിഭ്രമത്തോടെ നിത്യ മറുപടി നൽകി..

“”ഉവ്വാ ഉവ്വ…

എടീ…നിന്നെ ഞാനിന്നോ ഇന്നലെയോ തുടങ്ങിയതല്ല കാണുവാൻ…കേട്ടോ…””

“”നീയെന്ത് കണ്ടെന്നാ പറയുന്നേ..??””

“”എടീ നിർത്തടി പൊട്ടിക്കാളി…

ഞാൻ കണ്ടതാണല്ലോ രണ്ടിന്റേം തിരുവാതിരക്കളി… നോട്ടവും ചിരിയും ഉം ഉം……

ആർക്കും ഒന്നും മനസ്സിലാവുന്നില്ല എന്ന് നീ കരുതരുത്…
എന്റെ ഭാര്യയാണ് നിങ്ങടെ പരിപാടി എനിക്ക് കാണിച്ചുതന്നത്…

അല്ല…ഞങ്ങളും ഇതൊക്കെ കഴിഞ്ഞ് വന്നതാണല്ലോ…””

“”എടാ എടാ സാമദ്രോഹി…

ഇതൊന്നും അവനോട് പോയി പറഞ്ഞേക്കല്ലും…
സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം കേട്ടോടാ…””

“”അമ്പോ…

പൊലീസുകാരി വിരട്ടുന്നോ…

അല്ലാ…അപ്പൊ വൺവേയാ???

ശ്ശേ….””

“”എന്തോന്ന് ച്ചേ….””
അർജുന്റെ കളിയാക്കൽ തീരെ പിടിക്കാത്തമട്ടിൽ നിത്യ പറഞ്ഞു..

“”അവനെന്നോട് എന്തെങ്കിലുമുണ്ടോയെന്നറിയണ്ടേ ആദ്യം…

ചുമ്മാ ചാടിക്കയറി പറയാനൊക്കുവോ..??””

“”ഉവ്വ…

നിന്നെഞാനെടുത്തപ്പോൾ അവന്റെ മുഖമൊന്ന് കാണണമായിരുന്നു മോളേ…!!

എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു അവന്…””
അവൻ ചിരിച്ചുകൊണ്ട് നിത്യയോട് പറഞ്ഞു…

അവൻ ആ പറഞ്ഞത്….നിത്യയിൽ ഒരേനിമിഷം ആശ്ചര്യവും നാണവും ഉണർത്തി…കവിളുകൾ രണ്ടും ചുവന്ന് .. ഹൃദയം വളരെവേഗത്തിൽ മിടിക്കുവാനുമാരംഭിച്ചു…!!

52 Comments

  1. Pwoli…!???

    ❤️❤️❤️❤️❤️

  2. സഹോസ്…

    അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
    മനപ്പൂർവം വൈകിപ്പിച്ചതല്ല…

    ക്ഷമിക്കും എന്ന് കരുതുന്നു??
    എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി..

    1. ❤️❤️❤️❤️

  3. Pls post next part

  4. ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???

  5. അടുത്ത പാർട് ഉടനെ കാണുമോ

  6. Bro next part elle

Comments are closed.