ദി ഡാർക്ക് ഹവർ 12{Rambo} 1709

ei-M78-LL62094

 

അവർ രണ്ടാളും കയറിയതിനുശേഷം ആ വാതിൽ വലിച്ചടക്കപ്പെട്ടു..
തകർന്ന ഹൃദയത്തോടെ ആ കാഴ്ചക്ക് സാക്ഷിയായി ജോണും…!!!

എന്തുചെയ്യണമെന്നറിയാതെ തന്റെമുന്നിൽ വലിച്ചടക്കപ്പെട്ട വാതിലിന് കുറച്ചകലെ…. അവിടേക്ക് ഉറ്റുനോക്കിക്കൊണ്ട് നിർവികാരതയോടെ അവൻ നിലനിന്നു..

അവൾ തന്റേതാണെന്നതോന്നൽ… പതിയെ നുരഞ്ഞുപൊന്തിതുടങ്ങുന്നത് അവന് മനസ്സിലായി… തന്റെ പ്രിയപ്പെട്ടവളെ നഷ്ടപ്പെടുത്തുവാൻ അവന്റെ മനസ്സനുവധിക്കുന്നില്ലായിരുന്നു..
ഒരുവേള…ആ തോന്നൽ ജോണിന്റെ മനസ്സിൽ ചെറിയൊരു തീപ്പൊരി സൃഷ്ടിച്ചു..
പതിയെ കത്തിജ്വലിച്ചത് വർദ്ധിച്ചക്രോധമായി പരിണമിച്ചു..!!

വാതിൽ ചവിട്ടിത്തുറന്ന് നിത്യയെ സ്വന്തമാക്കുവാൻ അവന്റെ ഉള്ളം തുടിച്ചതും…ആ വാതിലിനടുത്തേക്ക് പാഞ്ഞടുത്ത് ചവിട്ടാനായി തന്റെ കാലോങ്ങി…

“”നോ…..!!

ഞാനെന്തിന് അവരെ തടസ്സപ്പെടുത്തണം..??

അവൾ എന്റെയാണെന്ന് മനസ്സിലുണ്ടെങ്കിലും.. അതവളോട് ഇതുവരെ അറിയിച്ചിട്ടുണ്ടോ..??

അവളുടെ സ്നേഹവും തന്റെയടുത്തുള്ള പെരുമാറ്റവും ഒരുപക്ഷേ ഞാൻ തെറ്റിദ്ധരിച്ചതാണെങ്കിൽ…??”””

അവനിലെ ക്രോധം പതിയെ കെട്ടടങ്ങി…
ചവിട്ടാനോങ്ങിയ കാലുകൾ…പതിയെ പിൻവലിച്ചുകൊണ്ട് ജോൺ പിന്നോട്ട്നീങ്ങി..

“”ഹമ്മ്…

അല്ലെങ്കിലും എന്നെയെന്തിന് ഇഷ്ടപ്പെടണം..?? ഒരു ജോലിയുണ്ടോ…??
കഴിവോ..??

അവനാണെങ്കിൽ കാണാനും കൊള്ളാം… നല്ല ചേർച്ചയുമുണ്ട്..!!
അതെ…അവളാണ് ശരി…!!!

അല്ലെങ്കിലും നിത്യയെപോലുള്ള കുട്ടിയെ തന്നെപ്പോലൊരാൾ ഇഷ്ടപ്പെട്ടതുതന്നെ തെറ്റാണ്…””
മനസ്സിനെ സ്വയം നിയന്ത്രിച്ചുകൊണ്ട് അവൻ തിരികെ നടന്നുതുടങ്ങി..

അവിടെ വന്നവരോട് സംസാരിച്ചുനിൽക്കുവാൻ അല്പം ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും.. ചുറ്റും കാണുന്നതും കേൾക്കുന്നതും അവളെയാണെന്ന തോന്നൽ അവന്റെ മനസ്സിനെ നന്നായുലച്ചു…

52 Comments

  1. Pwoli…!???

    ❤️❤️❤️❤️❤️

  2. സഹോസ്…

    അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
    മനപ്പൂർവം വൈകിപ്പിച്ചതല്ല…

    ക്ഷമിക്കും എന്ന് കരുതുന്നു??
    എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി..

    1. ❤️❤️❤️❤️

  3. Pls post next part

  4. ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???

  5. അടുത്ത പാർട് ഉടനെ കാണുമോ

  6. Bro next part elle

Comments are closed.