ഐജി അവർക്കയച്ചുകൊടുത്ത ലൊക്കേഷൻനോക്കി വേഗംതന്നെ അവർ അവിടെയെത്തി..
നീണ്ട റബ്ബർ തോട്ടങ്ങൾക്കിടയിലൂടെയുള്ള പാത…ശരിക്കും ഇരുൾ മൂടിക്കിടക്കുന്നവയായിരുന്നു..
ആന്റണിയുടെ മാളികയുടെഅടുത്തെത്തിയപ്പോഴേ ദുർഗന്ധം വമിക്കുന്നത് അവർക്ക് രണ്ടാൾക്കും ലഭിച്ചിരുന്നു..
കാറിൽനിന്നിറങ്ങി നിത്യ വേഗം ഐജിയുടെ പക്കലേക്ക് നീങ്ങി..
“”സർ…
വാട്ട് ദി ഹെൽ ഹപ്പെൻഡ് ഹിയർ..??””
“”ഹാ നിത്യ…!!
ഒരെവിടെൻസും ഇല്ലെടോ…
നോ ഫിംഗർപ്രിന്റസ്…നോ ക്ലൂസ്…
ഈവൻ നോ ബോഡി സെന്റസ് റ്റൂ…””
“”അപ്പോൾ…മുന്നത്തേതുമായി എനി കണക്ഷൻ സർ..??””
“”നത്തിങ് നിത്യ…
നമുക്ക് ലഭിച്ച ബോഡിയിൽ തന്നെ കുറെ മിസ്സിങ് പാർട്‌സ് ഉണ്ട്..
ഇതിൽ ഒരു ബോഡി അല്പം പഴകിയിട്ടുണ്ട്..
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ ഇനി കൂടുതലെന്തെങ്കിലും പറയാൻ പറ്റൂ…
പിന്നേ…ഈ ഏരിയ മുഴുവൻ സെർച്ച് ചെയ്തു..
ഇവർ ഉപയോഗിച്ചിരുന്ന തോക്കും മറ്റും ലഭിച്ചിട്ടുണ്ട്…
പിന്നെ അവരുടെ ഡീറ്റൈൽസും കളക്ട് ചെയ്യുന്നുണ്ട്…
ലെറ്റ്സ് ഹോപ്പ്… എന്തെങ്കിലും ലഭിക്കുമെന്ന്…!!””
“””ഓക്കേ സർ..
ഞാനെന്ന ബോഡി ഒന്ന് കണ്ടുവരാം..””
“”ഹമ്മ് … ക്യാരിഓൺ…””
നിത്യ വേഗം ജോണിനെയും കൂട്ടി… ബോഡികൾക്കരികിലേക്ക് പോയി…
അകത്തേക്ക് കയറിയപ്പോഴേ … അവിടമാകെ രക്തം തളംകെട്ടികിടക്കുന്നകാഴ്ച്ച…ഇരുവരിലും മനപ്രയാസം നിറച്ചു…
കെട്ടിതൂക്കി വെച്ചിരിക്കുന്ന പത്തുഅർധ ശരീരങ്ങളും…ഒരാളുടെ തലയും മാത്രം ബാക്കി .!!!
അടുത്തുള്ള ഒരു ബെഡ്റൂമിൽ ജീർണിച്ചഅവസ്ഥയിൽ കിടക്കുന്ന ഒരു ശരീരവും…!!
“”ലൈക്ക് ദി ഓൾഡ് വൺസ്…””
അത് കണ്ടയുടനെ ജോൺ പതിയെ മൊഴിഞ്ഞു…
അവിടുന്ന് തിരികെയിറങ്ങി ഐജിയെ കണ്ടശേഷം അവർ വീട്ടിലേക്ക് തിരിച്ചു..
Pwoli…!???
❤️❤️❤️❤️❤️
സഹോസ്…
അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
മനപ്പൂർവം വൈകിപ്പിച്ചതല്ല…
ക്ഷമിക്കും എന്ന് കരുതുന്നു??
എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു
നന്ദി..
❤️❤️❤️❤️
Pls post next part
ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???
അടുത്ത പാർട് ഉടനെ കാണുമോ
Bro next part elle