ദി ഡാർക്ക് ഹവർ 12{Rambo} 1709

“”അ…അത്..

നിത്യ…

ഞാൻ…””
അവളുടെ ചോദ്യത്തിനുമുന്നിൽ ജോൺ ശരിക്കുമൊന്ന് പതറിപ്പോയി..
അവളുടെ കണ്ണുകളും മുഖഭാവവും… അവനെ പാടെ പിടിച്ചുകുലുക്കിക്കൊണ്ടിയിരുന്നസമയം.. മറുപടി പറയാൻ വാക്കുകൾക്കായി അവൻ വിക്കിക്കൊണ്ടിരുന്നു..

പൊടുന്നനെ…
എവിടുന്നോകിട്ടിയ ധൈര്യത്തിൽ.. നിത്യ ജോണിന്റെ കോളറിൽ മുറുകെപിടിച്ചുവലിച്ചുകൊണ്ട് അവന്റെ ചുണ്ടുകൾ മുഴുവനായും വിഴുങ്ങി…!!

അല്പനേരം അത് തുടർന്നശേഷം അവന്റെ നെഞ്ചിൽപിടിച്ച് തള്ളിമാറ്റി അവൾ നിന്ന് കിതച്ചു..!!

ജോണാണെങ്കിൽ…എന്താണിപ്പോ സംഭവിച്ചതെന്നുപോലുമറിയാതെ അവളെത്തന്നെ തുറിച്ചുനോക്കിയിരുന്നു..

“”ഞാൻ…

ജോ…

എനിക്ക് നിന്നെ ഒരുപാടിഷ്ടമാണ്.. അത് ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ…

സോറി…””

നിത്യയ്ക്ക് അത് പറയുന്നേരം.. അവന്റെ മുഖത്ത് നോക്കുവാൻപോലുമായില്ല…
സ്വപ്നത്തിലെന്നപോലെ ജോണപ്പോഴും അവളെ നോക്കിക്കൊണ്ടിരിപ്പായിരുന്നു..

ഇനിയും തുറന്നുപറഞ്ഞില്ലെങ്കിൽ… ശരിയാവില്ലയെന്ന് തോന്നിയതോടെ അവളോട് പറയാൻ അവൻ തീരുമാനിച്ചു..

ഒരു ദീർഘശ്വാസമെടുത്തിട്ട്… പതിയെ പറയാൻതുടങ്ങി…

“”നിത്യ….

അത്….എനിക്കും….നിന്നെ…””

“”ടപ്പേ….””
ജോൺ ഒരുവിധം പറഞ്ഞൊപ്പിക്കുംമുന്നേ അടുത്തതും അവന്റെ മുഖത്ത് പതിഞ്ഞു..!!
മുഖത്തെ നാണം മാറി… അല്പം കോപതോടെ നിത്യ അവനെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു…
എന്നിട്ട് അതേ ദേഷ്യത്തോടെതന്നെ പറയാൻ തുടങ്ങി…

“”എന്നിട്ടാണോ പറയാതെ നടന്നെ…??

ഏഹ്….പറയ്..!!!

എന്നിട്ടും നീ….എങ്ങനെ എന്നെ…””

പക്ഷേ…ഇത്തവണ നിത്യ പറഞ്ഞുമുഴുവിപ്പിക്കും മുന്നേ ജോൺ അവളുടെ അധരങ്ങൾ വിഴുങ്ങി…

ആദ്യമൊന്ന്അമ്പരന്നെങ്കിലും… നിത്യയും വാശിയോടെ തിരിച്ചും മത്സരിച്ച് ചുംബിച്ചുകൊണ്ടിരുന്നു…

ഞൊടിയിടയിൽ അവന്റെ ഷർട്ടിന്റെ ബട്ടൻ മാറ്റി അവനെ അർധനഗ്നനാക്കി..

പരസ്പരം ഇറുകെപുണരുമ്പോഴും… അവരുടെ നാവുകൾ തമ്മിലുദ്ധത്തിലേർപ്പെട്ടിരുന്നു..

ഇത്രയുംനാൾ…തങ്ങളുടെ ഉള്ളിലൊളിപ്പിച്ച സ്നേഹവും പരിഭവങ്ങളും.. അധരപാനത്തിലൂടെ കൈമാറി..

52 Comments

  1. Pwoli…!???

    ❤️❤️❤️❤️❤️

  2. സഹോസ്…

    അല്പം തിരക്കിൽ ആയിപ്പോയി…ചെന്ന് തല വെച്ചുകൊടുത്തു എന്ന് വേണം പറയാൻ…
    മനപ്പൂർവം വൈകിപ്പിച്ചതല്ല…

    ക്ഷമിക്കും എന്ന് കരുതുന്നു??
    എഴുതുന്നുണ്ട്…വൈകാതെ തരാനാവും എന്ന് പ്രതീക്ഷിക്കുന്നു

    നന്ദി..

    1. ❤️❤️❤️❤️

  3. Pls post next part

  4. ഇതും നിന്നു പോയോ ???, ഇതിൽ മിക്ക കഥകളും നല്ലതാണ്, പക്ഷെ എഴുത്തുകാർ പലപ്പോഴും ലാഘടിപ്പിക്കും, അത് കുറച്ചൊന്നുമല്ല, കഥയുടെ എബിസിഡി മറന്നു പോകുന്നത് വരെ ???

  5. അടുത്ത പാർട് ഉടനെ കാണുമോ

  6. Bro next part elle

Comments are closed.