എനിക്ക് അർജുനേട്ടന്റെ ഇഷ്ട്ടം കണ്ടില്ലെന്ന് നടിക്കാനും വയ്യ.
എല്ലാവർക്കും സമ്മതം ആണെങ്കിൽ ഞാൻ തയ്യാറാണ്.
എല്ലാവരുടെയും സമ്മതം ഞാൻ വാങ്ങി തരാം.
നിന്റെ ഇഷ്ടത്തിന് ആരും എതിര് നിൽക്കില്ല.
ഇപ്പോ നമുക്ക് വീട്ടിലേക്ക് പോകാം..
?️?️?️?️?️?️?️?️?️?️?️?️?️?️?️
ഈശ്വരമംഗലത്തെ കാവിനടുത്തേക്ക് ഓരോ ചുവടു വയ്ക്കും തോറും അർജ്ജുനന്റെ ഹൃദയം കൂടുതൽ ശക്തമായി മിടിക്കാൻ തുടങ്ങി.
കുറച്ചകലെ നിന്നെ അവൻ കണ്ടു ഇടതൂർന്ന വടവൃക്ഷങ്ങൾക്കിടയിലൂടെ കാവിലെ കൽവിളക്കിലെ ദീപ പ്രഭ.
അവൻ കാവിനുള്ളിലേക്ക് കയറി.
കറുത്ത ഷർട്ടും കറുത്ത കരയുള്ള മുണ്ടും ധരിച്ച് വരുന്ന അർജ്ജുനന്റെ കണ്ണുകൾ കൽവിളക്കിൽ ദീപം തെളിയിക്കുന്ന ദക്ഷയുടെ മേൽ പതിഞ്ഞു.
കരിയിലകളെ ചവിട്ടി മെതിച്ചുള്ള ശബ്‌ദം കേട്ട് തന്റെ പിറകിൽ ആരോ ഉണ്ടെന്ന് ദക്ഷയ്ക്ക് മനസിലായി.
അവളുടെ മനസിലേക്ക് ശരവേഗത്തിൽ വന്നത് അർജ്ജുനന്റെ മുഖമാണ്.
ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ ഗൂഢമായ് ഒളിപ്പിച്ച് അവൾ തിരിഞ്ഞു.
കാവിൽ കുടികൊള്ളുന്ന നാഗത്താന്മാരെ പ്രാർത്ഥിച്ചു കണ്ണടച്ചു നിൽക്കുന്ന അർജ്ജുനനെ കണ്ട് അവൾ മതിയാവോളം അവനെ നോക്കി നിന്നു.
എന്നാൽ അർജ്ജുനൻ കണ്ണുതുറന്നപ്പോഴേക്കും ദക്ഷ വീണ്ടും ഗൗരവത്തിന്റെ പൊയ്മുഖം അണിഞ്ഞു അവനു മുൻപിൽ നിന്നു.
പച്ച ബ്ലൗസും സ്വർണ്ണനിറമുള്ള സാരിയും ആയിരുന്നു അവളുടെ വേഷം,വാലിട്ടെഴുത്തിയ നീണ്ട് വിടർന്ന കണ്ണുകൾ,ചുവന്ന ഒറ്റക്കൽ മൂക്കുത്തി,
നെറ്റിയിൽ ഒരു കുഞ്ഞിപൊട്ടും ചന്ദനവും.
വിടർത്തിയിട്ട തലമുടിയിൽ തുളസിക്കതിരിനൊപ്പം അവളുടെ പ്രിയപ്പെട്ട ഇലഞ്ഞിപ്പൂക്കളും.
കൽവിളക്കിലെ തീക്ഷ്ണമായ സ്വർണ്ണജ്വാലയിൽ അവളുടെ സൗന്ദര്യം ജ്വലിച്ചു നിന്നു.
കഥ എന്താണെന്നു ഊഹം ആദ്യ പാർട്ടുകളിൽ നിന്നും ലഭിക്കുന്നുണ്ട്… എങ്കിലും എങ്ങനെ എന്തിനു എന്നൊക്കെ അറിയാൻ akamksha?
ഈ ഭാഗവും നന്നായിട്ടുണ്ട്… ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ എഴുത്തു മികച്ചതാകുന്നു… അവസാന പക്ഷെ ഊഹിക്കാം എന്താണ് പറയാൻ പോകുന്നത് എന്ന്… ❤️
നമ്മൾ എഴുത്തിൽ പിച്ച വെക്കുന്നല്ലേ ഉള്ളൂ ഏട്ടാ…
എല്ലാം റെഡി ആക്കി വരും ഭാഗങ്ങളിൽ ok ആക്കാന്ന്.
സ്നേഹം മാത്രം❤️❤️❤️
Nice ?
????
Thanks
സമേര ലക്ഷ്മി,
നാലു പാര്‍ട്ടും ഒരുമിച്ച് വായിച്ചു. കഥ നന്നായിട്ടുണ്ട്… അതുപോലെ നല്ല ത്രില്ലിങ്ങും ഉണ്ട്. വസുന്ധരയും അര്‍ജ്ജുനനും തമ്മില്‍ ഇഷ്ടത്തിൽ ആയിരിക്കും എന്നാണ് ആദ്യം ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ വായിച്ച് വന്നപ്പോൾ വ്യക്തമായി. നന്നായിരുന്നു.
അര്‍ജ്ജുനന്‍ ചെറുപ്പം മുതല്‍ ദക്ഷയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു… പക്ഷേ ദക്ഷ മാത്രം അര്‍ജ്ജുനനെ അതിനു മുമ്പ് കണ്ടിട്ട് പോലുമില്ല… അവിടെ മാത്രം എനിക്കെന്തോ വല്ലായ്മ തോന്നി. ചില സ്ഥലങ്ങളില്‍ എഴുതാന്‍ മൂഡില്ലാതെ ധൃതി പിടിച്ച് പെട്ടന്ന് എഴുതി തീര്‍ക്കണം എന്ന ചിന്തയോടെ എഴുതിയത് പോലെ തോന്നി (ഒരുപക്ഷേ എന്റെ മാത്രം തോന്നല്‍ ആയിരിക്കും)
പക്ഷേ കഥ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത പാര്‍ട്ട് വേഗം തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️♥️❤️
Thanks,♥️
Varum partukalil ellaam clear aakum.
???????
♥️
????
Nannayittund. Waiting 4 nxt part…
Thank you, next part almost ezhuthi kazhiyaaraayi .
Udan pratheekshikkaam
?
?
ശത്രു കുടുംബങ്ങളായ നാഗമഠവും ഈശ്വരമംഗലവും അർജുനിലും ദക്ഷയിലൂടെയും ഒന്നിക്കുമോ ? സാധ്യത കാണുന്നില്ല അവന്റെ അച്ഛനും ചേട്ടനും ദക്ഷയെ ഉപദ്രവിക്കുമോ? ദക്ഷയുടെ വീട്ടുകാർ എന്ത് നിലപാട് എടുക്കും എന്നൊക്കെ കണ്ടറിയാം എന്തായാലും കഥ നന്നായിട്ട് മുന്നേറുന്നുണ്ട് .ഭാവുകങ്ങൾ
Thank you
???
?????