ദക്ഷാർജ്ജുനം 3 [Smera lakshmi] 177

അൽപ്പനേരം ആലോചിച്ചു നിന്ന ശേഷം വസു ദക്ഷയോട് പറഞ്ഞു.

 

പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം കൂടി പറയാനുണ്ട്.

 

എന്ത് കാര്യം.

 

ദക്ഷ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

 

ആ….. അത്പിന്നെ…..അല്ലെങ്കിൽ ഒന്നുമില്ല.

 

ഉം ശെരി ശെരി.

 

ഒരു പുഞ്ചിരിയോടെ ദക്ഷ പറഞ്ഞു.

 

നമുക്ക് കുളക്കടവിലേക്കു പോവാം.

 

നിങ്ങളെങ്ങോട്ടാ ഇത്ര രാവിലെ??

 

 അതിരാവിലെ തിരക്കിട്ടൊരുങ്ങി നിൽക്കുന്ന മക്കളെ നോക്കി രേവതി ചോദിച്ചു.

 

അതമ്മേ ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോയി വരാം.

 

ഇന്നലെ പറയാമായിരുന്നില്ലെ,എങ്കിൽ ഞാൻ കൂടെ വന്നേനെ.

 

അപ്പോൾ പെട്ടന്ന് വസു ചാടിക്കയറി പറഞ്ഞു.

 

അത് വല്യമ്മേ ഞാൻ ഇന്നലെ അച്ഛനെയും അമ്മയെയും സ്വപ്നം കണ്ടു,അപ്പോൾ ക്ഷേത്രത്തിൽ ഒന്നു പോയി വരാം എന്ന് തോന്നി.

 

ശെരി.സൂക്ഷിച്ചു പോയി വരൂ.

 

രേവതിയോട് യാത്ര പറഞ്ഞു അവരിരുവരും ഇല്ലത്തു നിന്നിറങ്ങി.

 

15 Comments

  1. സ്‌മേര ലക്ഷ്മി… നൈസ് നെയിം.. പേരിന്റെ അർത്ഥം എന്താണ് ?? കഥയിൽ ആകെ ലക്ഷ്മി മയം ആണല്ലോ… സംഭവം നന്നായിട്ടുണ്ട്… കഥയും കഥക്ക് ഉള്ളിലെ കഥയും… ദക്ഷയും അർജുനും എന്ത്‌ പറ്റിയിട്ടുണ്ടാകും എന്ന് മനസ്സിലായി… ബാക്കി പോന്നോട്ടെ.. ഒരു അഭിപ്രായം ഉള്ളത് ഇത്തിരി കൂടെ ഡീറ്റൈലിംഗ് ആകാം.. അപ്പോൾ മനസ്സിൽ നല്ല ഒരു പിച്ച്ർ വരും… ഹോർറോർ സ്ട്രോയ്ക്ക് നല്ല picturisation കിട്ടിയാൽ വായന കൂടുതൽ സുഖകരം ആകും..

    മറ്റൊരു അഭിപ്രായം കഥ വായിച്ചു വിശദമായി കമന്റ്‌ ഇടുന്നവർക്ക്, സംശയം പ്രകടിപ്പിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കുക… നല്ല ഒരു സൗഹൃദം വളർത്തുക… എഴുതുമ്പോൾ തെറ്റുകൾ തിരുത്തുന്നതിൽ എഴുത്ത് കൂടുതൽ ഭംഗി ആകുന്നതിൽ അത് ചില്ലറ പങ്ക് അല്ല വഹിക്കുന്നത്.. Based on എക്സ്പീരിയൻസ് ??

    1. കൈലാസനാഥൻ

      ജീവൻ, സ്മേര = പുഞ്ചിരിക്കുന്ന, തെളിഞ്ഞ വിടർന്ന എന്നൊക്കെയാണ് അർത്ഥം. ഇതൊരു പേരായതിനാൽ പുഞ്ചിരിക്കുന്ന ലക്ഷ്മി എന്നെടുക്കാം എന്ന് തോന്നുന്നു. സുസ്മേര വദനയായി എന്ന പ്രയോഗം പോലെ

      1. സ്മേര ലക്ഷ്മി

        ??❤️❤️

        1. കൈലാസനാഥൻ

          സ്മേര , ഞാൻ പറഞ്ഞ അർത്ഥത്തിൽ അല്ലേ പേര് ” സുസ്മേര വദനയായ ” ലക്ഷ്മി. പുഞ്ചിരിയുടെ അർത്ഥം ചിലപ്പോൾ അറിയാൻ പറ്റില്ല അല്ലേ ?

          1. സ്മേര ലക്ഷ്മി

            അതു തന്നെയാ പേരിന്റെ അർത്ഥം.
            പുഞ്ചിരി???

      2. മലയാളത്തിൽ ചില വാക്കുകൾ പ്രശ്നം ആണ്… നന്ദി ചേട്ടാ ❤️

    2. സ്മേര ലക്ഷ്മി

      ആദ്യമായി ആയിട്ടാണ് ഒരു കഥ എഴുതുന്നത്. എല്ലാവരുടെയും comments വായിക്കാറുണ്ട്. മറുപടിയും കൊടുക്കാറുണ്ട്.
      എല്ലാം വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം.
      കഥ എഴുതി ശീലം ഒന്നുമില്ല,
      Details ആയിട്ട് എഴുതാൻ ശ്രമിക്കാം.
      ലാഗ് കൂടുന്ന പോലെ തോന്നി ,അതാ വല്ലാണ്ട് വലിച്ചു നീട്ടാതിരുന്നത്.

      അഭിപ്രായങ്ങൾ പറയുന്നവരോട് ഒരുപാട് സ്നേഹം മാത്രം

  2. ????

  3. Nannayittund. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  4. കൈലാസനാഥൻ

    എന്തിനാ കൊച്ചേ കമന്റിടുന്നത് ? മറുപടി തരാൻ ബുദ്ധിമുട്ടുള്ളവർക്ക് അതിന്റെ ആവശ്യം ഉണ്ടോ ? ഇതെന്തിനാ പിന്നെ എന്ന ചോദ്യത്തിന് വിവരം അറിയിക്കാൻ വേണ്ടി മാത്രം എന്ന് കരുതുക.

    1. സ്മേര ലക്ഷ്മി

      ??????

    1. സ്മേര ലക്ഷ്മി

      ❤️❤️❤️❤️❤️❤️

      1. നന്നായിട്ടുണ്ട്.❤

Comments are closed.