ദക്ഷാർജ്ജുനം 3 [Smera lakshmi] 177

അവൾ തങ്ങളെയും നോക്കി പുഞ്ചിരിക്കുകയാണ്.

 

ദക്ഷാ…..

 

അർജ്ജുനൻ വീണ്ടും അവളെ വിളിച്ചു.

 

അവൾ അവനെ നോക്കി.

 

നീ വസുന്ധരയെ നോക്കേണ്ട ഞാൻ പറഞ്ഞിട്ടാ അവൾ തന്നോട് ഒന്നും പറയാതിരുന്നത്.

 

എല്ലാം ഞാൻ പറയാം.

 

എന്താ….. എന്താ നിങ്ങൾക്ക് പറയാനുള്ളത്,വേഗം പറയൂ ഞങ്ങൾക്ക് വീട്ടിൽ പോകാൻ തിടുക്കമുണ്ട്,സമയം ഒരുപാടായി.

 

ദക്ഷ അവനോടു ദേഷ്യഭാവത്തിൽ പറഞ്ഞു.

 

വളച്ചുകെട്ടില്ലാതെ തന്നെ ഞാൻ പറയാം,

ചെറുപ്പം മുതലേ എനിക്ക് തന്നെ ഇഷ്ടമായിരുന്നു.

 

ഞാൻ വളരുന്നതിനനുസരിച്ചു നീയറിയാതെ നിന്നോടുള്ള എന്റെ പ്രണയവും വളർന്നു.

 

പിന്നെ നമ്മുടെ തറവാട്ടുകാർ തമ്മിലുള്ള ശത്രുത അതാണ് ഇത്രയും നാൾ എന്നെ നിന്നോടിത് പറയാൻ വിലക്കിയത്.

 

ഒടുവിൽ ഇനിയും ഇത് മനസിൽ കൊണ്ടു നടക്കാൻ വയ്യാത്തതു കൊണ്ടാണ് എല്ലാം ഇന്നലെ വസുന്ധരയോട് തുറന്നു പറഞ്ഞത്.

 

അപ്പോൾ അവളാണ് എല്ലാം നീയറിയണമെന്നും നിന്നെയും കൂട്ടി ഇന്ന് ഇവിടെ വരാമെന്നും പറഞ്ഞത്.

 

ഇനി ഞാൻ എല്ലാം നിനക്ക് വിട്ട് തന്നിരിക്കുന്നു.

 

നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ തറവാടിന്റെ ശത്രുത നോക്കേണ്ട കാര്യമില്ല.

 

അർജ്ജുനൻ പറഞ്ഞു നിർത്തി.

 

15 Comments

  1. സ്‌മേര ലക്ഷ്മി… നൈസ് നെയിം.. പേരിന്റെ അർത്ഥം എന്താണ് ?? കഥയിൽ ആകെ ലക്ഷ്മി മയം ആണല്ലോ… സംഭവം നന്നായിട്ടുണ്ട്… കഥയും കഥക്ക് ഉള്ളിലെ കഥയും… ദക്ഷയും അർജുനും എന്ത്‌ പറ്റിയിട്ടുണ്ടാകും എന്ന് മനസ്സിലായി… ബാക്കി പോന്നോട്ടെ.. ഒരു അഭിപ്രായം ഉള്ളത് ഇത്തിരി കൂടെ ഡീറ്റൈലിംഗ് ആകാം.. അപ്പോൾ മനസ്സിൽ നല്ല ഒരു പിച്ച്ർ വരും… ഹോർറോർ സ്ട്രോയ്ക്ക് നല്ല picturisation കിട്ടിയാൽ വായന കൂടുതൽ സുഖകരം ആകും..

    മറ്റൊരു അഭിപ്രായം കഥ വായിച്ചു വിശദമായി കമന്റ്‌ ഇടുന്നവർക്ക്, സംശയം പ്രകടിപ്പിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കുക… നല്ല ഒരു സൗഹൃദം വളർത്തുക… എഴുതുമ്പോൾ തെറ്റുകൾ തിരുത്തുന്നതിൽ എഴുത്ത് കൂടുതൽ ഭംഗി ആകുന്നതിൽ അത് ചില്ലറ പങ്ക് അല്ല വഹിക്കുന്നത്.. Based on എക്സ്പീരിയൻസ് ??

    1. കൈലാസനാഥൻ

      ജീവൻ, സ്മേര = പുഞ്ചിരിക്കുന്ന, തെളിഞ്ഞ വിടർന്ന എന്നൊക്കെയാണ് അർത്ഥം. ഇതൊരു പേരായതിനാൽ പുഞ്ചിരിക്കുന്ന ലക്ഷ്മി എന്നെടുക്കാം എന്ന് തോന്നുന്നു. സുസ്മേര വദനയായി എന്ന പ്രയോഗം പോലെ

      1. സ്മേര ലക്ഷ്മി

        ??❤️❤️

        1. കൈലാസനാഥൻ

          സ്മേര , ഞാൻ പറഞ്ഞ അർത്ഥത്തിൽ അല്ലേ പേര് ” സുസ്മേര വദനയായ ” ലക്ഷ്മി. പുഞ്ചിരിയുടെ അർത്ഥം ചിലപ്പോൾ അറിയാൻ പറ്റില്ല അല്ലേ ?

          1. സ്മേര ലക്ഷ്മി

            അതു തന്നെയാ പേരിന്റെ അർത്ഥം.
            പുഞ്ചിരി???

      2. മലയാളത്തിൽ ചില വാക്കുകൾ പ്രശ്നം ആണ്… നന്ദി ചേട്ടാ ❤️

    2. സ്മേര ലക്ഷ്മി

      ആദ്യമായി ആയിട്ടാണ് ഒരു കഥ എഴുതുന്നത്. എല്ലാവരുടെയും comments വായിക്കാറുണ്ട്. മറുപടിയും കൊടുക്കാറുണ്ട്.
      എല്ലാം വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം.
      കഥ എഴുതി ശീലം ഒന്നുമില്ല,
      Details ആയിട്ട് എഴുതാൻ ശ്രമിക്കാം.
      ലാഗ് കൂടുന്ന പോലെ തോന്നി ,അതാ വല്ലാണ്ട് വലിച്ചു നീട്ടാതിരുന്നത്.

      അഭിപ്രായങ്ങൾ പറയുന്നവരോട് ഒരുപാട് സ്നേഹം മാത്രം

  2. ????

  3. Nannayittund. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  4. കൈലാസനാഥൻ

    എന്തിനാ കൊച്ചേ കമന്റിടുന്നത് ? മറുപടി തരാൻ ബുദ്ധിമുട്ടുള്ളവർക്ക് അതിന്റെ ആവശ്യം ഉണ്ടോ ? ഇതെന്തിനാ പിന്നെ എന്ന ചോദ്യത്തിന് വിവരം അറിയിക്കാൻ വേണ്ടി മാത്രം എന്ന് കരുതുക.

    1. സ്മേര ലക്ഷ്മി

      ??????

    1. സ്മേര ലക്ഷ്മി

      ❤️❤️❤️❤️❤️❤️

      1. നന്നായിട്ടുണ്ട്.❤

Comments are closed.