ദക്ഷാർജ്ജുനം 3 [Smera lakshmi] 177

അവൻ അമ്മയെ ഒന്നു കനപ്പിച്ചു നോക്കി.

 

എന്റെ മരുമകൾ ലക്ഷ്മിയാ…

 നിന്റെ പെണ്ണായി ഈ  വീട്ടിൽ വലതുകാൽ വച്ച് കയറാൻ പോകുന്ന  മഹാലക്ഷ്മി..

 

അവൾ മതി.

 

 സീത ആനന്ദിന്റെ കവിളിൽ ഒന്നു തലോടിയിട്ട് പറഞ്ഞു..

 

സമയം ഒരുപാടായി ഇതുവരെ മോനൊന്നും കഴിച്ചില്ലല്ലോ താഴേക്ക്‌ വാ അമ്മ കഴിക്കാൻ എടുത്തു വെക്കാം.

 

സീത മുറിവിട്ടിറങ്ങി..

 

ആനന്ദ് അമ്മ പോകുന്നതും നോക്കി ചിരിയോടെ അവിടെ ഇരുന്നു.

 

ദിവസങ്ങൾ പലതും കഴിഞ്ഞു…

 

ഒരു രാത്രി നാഗക്കാവിനെ പറ്റിയുള്ള കഥകൾ അറിയണമെന്ന് മഹാലക്ഷ്മി അമ്മയോട് പറഞ്ഞു.

 

നടക്കില്ലെന്നു പറഞ്ഞെങ്കിലും അവളുടെ വാശിക്ക് മുൻപിൽ എന്നത്തേയും പോലെ വസുന്ധരാമ്മ സമ്മതിച്ചു.

 

അപ്പോളേക്കും മഹാലക്ഷ്മിയുടെ

അച്ഛനും സഹോദരന്മാരും കുടുംബവും കഥ കേൾക്കാൻ വന്നിരുന്നു.

 

വസുന്ധര ദേവി കഥ പറഞ്ഞു തുടങ്ങി.

 

 പത്തുമുപ്പതു വർഷം മുൻപ് നടന്നതാണിത്.

 

അന്നത്തെ പേരുകേട്ട തറവാട്ടുക്കാരാണ് ഈശ്വരമംഗലം എന്ന നമ്മുടെ ഈ മനയും നാഗമഠത്ത് ഇല്ലവും.

 

രണ്ടു തറവാട്ടുക്കാരും പണ്ടുമുതലേ ശത്രുക്കളായിരുന്നു.

 

15 Comments

  1. സ്‌മേര ലക്ഷ്മി… നൈസ് നെയിം.. പേരിന്റെ അർത്ഥം എന്താണ് ?? കഥയിൽ ആകെ ലക്ഷ്മി മയം ആണല്ലോ… സംഭവം നന്നായിട്ടുണ്ട്… കഥയും കഥക്ക് ഉള്ളിലെ കഥയും… ദക്ഷയും അർജുനും എന്ത്‌ പറ്റിയിട്ടുണ്ടാകും എന്ന് മനസ്സിലായി… ബാക്കി പോന്നോട്ടെ.. ഒരു അഭിപ്രായം ഉള്ളത് ഇത്തിരി കൂടെ ഡീറ്റൈലിംഗ് ആകാം.. അപ്പോൾ മനസ്സിൽ നല്ല ഒരു പിച്ച്ർ വരും… ഹോർറോർ സ്ട്രോയ്ക്ക് നല്ല picturisation കിട്ടിയാൽ വായന കൂടുതൽ സുഖകരം ആകും..

    മറ്റൊരു അഭിപ്രായം കഥ വായിച്ചു വിശദമായി കമന്റ്‌ ഇടുന്നവർക്ക്, സംശയം പ്രകടിപ്പിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കുക… നല്ല ഒരു സൗഹൃദം വളർത്തുക… എഴുതുമ്പോൾ തെറ്റുകൾ തിരുത്തുന്നതിൽ എഴുത്ത് കൂടുതൽ ഭംഗി ആകുന്നതിൽ അത് ചില്ലറ പങ്ക് അല്ല വഹിക്കുന്നത്.. Based on എക്സ്പീരിയൻസ് ??

    1. കൈലാസനാഥൻ

      ജീവൻ, സ്മേര = പുഞ്ചിരിക്കുന്ന, തെളിഞ്ഞ വിടർന്ന എന്നൊക്കെയാണ് അർത്ഥം. ഇതൊരു പേരായതിനാൽ പുഞ്ചിരിക്കുന്ന ലക്ഷ്മി എന്നെടുക്കാം എന്ന് തോന്നുന്നു. സുസ്മേര വദനയായി എന്ന പ്രയോഗം പോലെ

      1. സ്മേര ലക്ഷ്മി

        ??❤️❤️

        1. കൈലാസനാഥൻ

          സ്മേര , ഞാൻ പറഞ്ഞ അർത്ഥത്തിൽ അല്ലേ പേര് ” സുസ്മേര വദനയായ ” ലക്ഷ്മി. പുഞ്ചിരിയുടെ അർത്ഥം ചിലപ്പോൾ അറിയാൻ പറ്റില്ല അല്ലേ ?

          1. സ്മേര ലക്ഷ്മി

            അതു തന്നെയാ പേരിന്റെ അർത്ഥം.
            പുഞ്ചിരി???

      2. മലയാളത്തിൽ ചില വാക്കുകൾ പ്രശ്നം ആണ്… നന്ദി ചേട്ടാ ❤️

    2. സ്മേര ലക്ഷ്മി

      ആദ്യമായി ആയിട്ടാണ് ഒരു കഥ എഴുതുന്നത്. എല്ലാവരുടെയും comments വായിക്കാറുണ്ട്. മറുപടിയും കൊടുക്കാറുണ്ട്.
      എല്ലാം വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം.
      കഥ എഴുതി ശീലം ഒന്നുമില്ല,
      Details ആയിട്ട് എഴുതാൻ ശ്രമിക്കാം.
      ലാഗ് കൂടുന്ന പോലെ തോന്നി ,അതാ വല്ലാണ്ട് വലിച്ചു നീട്ടാതിരുന്നത്.

      അഭിപ്രായങ്ങൾ പറയുന്നവരോട് ഒരുപാട് സ്നേഹം മാത്രം

  2. ????

  3. Nannayittund. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  4. കൈലാസനാഥൻ

    എന്തിനാ കൊച്ചേ കമന്റിടുന്നത് ? മറുപടി തരാൻ ബുദ്ധിമുട്ടുള്ളവർക്ക് അതിന്റെ ആവശ്യം ഉണ്ടോ ? ഇതെന്തിനാ പിന്നെ എന്ന ചോദ്യത്തിന് വിവരം അറിയിക്കാൻ വേണ്ടി മാത്രം എന്ന് കരുതുക.

    1. സ്മേര ലക്ഷ്മി

      ??????

    1. സ്മേര ലക്ഷ്മി

      ❤️❤️❤️❤️❤️❤️

      1. നന്നായിട്ടുണ്ട്.❤

Comments are closed.