ദക്ഷാർജ്ജുനം 3 [Smera lakshmi] 177

വസുന്ധര മറുപടി നൽകി.

 

ശെരി ബാക്കി പറയമ്മേ

 

മഹാലക്ഷ്മി വസുന്ധരയോട് ധൃതികൂട്ടി.

 

സ്ത്രീലമ്പടന്മാരായ,എന്തും ചെയ്യാൻ മടിയില്ലാത്തവരായിരുന്നു കാർത്തികേയനും ത്രിവിക്രമനും.

 

അന്നാട്ടിലെ സ്ത്രീകൾക്ക് കാർത്തികേയനെയും അച്ഛനെയും ഭയന്ന് പുറത്തിറങ്ങാൻ ഭയമായിരുന്നു.

 

സ്വന്തം ഇല്ലത്തു നിന്നും ഒരുപാട് തവണ പല പെൺകുട്ടികളെയും അച്ഛന്റെയും ഏട്ടന്റെയും പിടിയിൽ നിന്നും അർജ്ജുനൻ രക്ഷിച്ചു.

 

ഇതെല്ലാം കണ്ടും കേട്ടും മടുത്ത  ദേവിക്ക് ആകെയുള്ള ആശ്വാസം അർജ്ജുനൻ ആയിരുന്നു.

 

അച്ഛന്റെയും ഏട്ടന്റെയും ഈ ദുഷ്പ്രവൃത്തികൾ കാരണം തന്നെ ഒരമ്മയെ പോലെ  സ്നേഹിക്കുന്ന ഏട്ടത്തിയമ്മയുടെ മുഖത്ത് നോക്കാൻ പോലും അർജ്ജുനന് മടിയായി..

 

ത്രിവിക്രമനും കാർത്തികേയനും അർജ്ജുനനോടുള്ള വെറുപ്പ് നാൾക്കുനാൾ കൂടി വന്നു.

 

ദിവസങ്ങൾ പലതും കൊഴിഞ്ഞു വീണു.

 

???????????????

 

(ഇനി കഥ വസുന്ധരയുടെ കാഴ്ചയിലൂടെ.)

 

ഒരുദിവസം രാവിലെ 

 

ദക്ഷാ……….

 

 

വസു ദക്ഷയെ കുലുക്കി വിളിച്ചു.

 

15 Comments

  1. സ്‌മേര ലക്ഷ്മി… നൈസ് നെയിം.. പേരിന്റെ അർത്ഥം എന്താണ് ?? കഥയിൽ ആകെ ലക്ഷ്മി മയം ആണല്ലോ… സംഭവം നന്നായിട്ടുണ്ട്… കഥയും കഥക്ക് ഉള്ളിലെ കഥയും… ദക്ഷയും അർജുനും എന്ത്‌ പറ്റിയിട്ടുണ്ടാകും എന്ന് മനസ്സിലായി… ബാക്കി പോന്നോട്ടെ.. ഒരു അഭിപ്രായം ഉള്ളത് ഇത്തിരി കൂടെ ഡീറ്റൈലിംഗ് ആകാം.. അപ്പോൾ മനസ്സിൽ നല്ല ഒരു പിച്ച്ർ വരും… ഹോർറോർ സ്ട്രോയ്ക്ക് നല്ല picturisation കിട്ടിയാൽ വായന കൂടുതൽ സുഖകരം ആകും..

    മറ്റൊരു അഭിപ്രായം കഥ വായിച്ചു വിശദമായി കമന്റ്‌ ഇടുന്നവർക്ക്, സംശയം പ്രകടിപ്പിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കുക… നല്ല ഒരു സൗഹൃദം വളർത്തുക… എഴുതുമ്പോൾ തെറ്റുകൾ തിരുത്തുന്നതിൽ എഴുത്ത് കൂടുതൽ ഭംഗി ആകുന്നതിൽ അത് ചില്ലറ പങ്ക് അല്ല വഹിക്കുന്നത്.. Based on എക്സ്പീരിയൻസ് ??

    1. കൈലാസനാഥൻ

      ജീവൻ, സ്മേര = പുഞ്ചിരിക്കുന്ന, തെളിഞ്ഞ വിടർന്ന എന്നൊക്കെയാണ് അർത്ഥം. ഇതൊരു പേരായതിനാൽ പുഞ്ചിരിക്കുന്ന ലക്ഷ്മി എന്നെടുക്കാം എന്ന് തോന്നുന്നു. സുസ്മേര വദനയായി എന്ന പ്രയോഗം പോലെ

      1. സ്മേര ലക്ഷ്മി

        ??❤️❤️

        1. കൈലാസനാഥൻ

          സ്മേര , ഞാൻ പറഞ്ഞ അർത്ഥത്തിൽ അല്ലേ പേര് ” സുസ്മേര വദനയായ ” ലക്ഷ്മി. പുഞ്ചിരിയുടെ അർത്ഥം ചിലപ്പോൾ അറിയാൻ പറ്റില്ല അല്ലേ ?

          1. സ്മേര ലക്ഷ്മി

            അതു തന്നെയാ പേരിന്റെ അർത്ഥം.
            പുഞ്ചിരി???

      2. മലയാളത്തിൽ ചില വാക്കുകൾ പ്രശ്നം ആണ്… നന്ദി ചേട്ടാ ❤️

    2. സ്മേര ലക്ഷ്മി

      ആദ്യമായി ആയിട്ടാണ് ഒരു കഥ എഴുതുന്നത്. എല്ലാവരുടെയും comments വായിക്കാറുണ്ട്. മറുപടിയും കൊടുക്കാറുണ്ട്.
      എല്ലാം വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം.
      കഥ എഴുതി ശീലം ഒന്നുമില്ല,
      Details ആയിട്ട് എഴുതാൻ ശ്രമിക്കാം.
      ലാഗ് കൂടുന്ന പോലെ തോന്നി ,അതാ വല്ലാണ്ട് വലിച്ചു നീട്ടാതിരുന്നത്.

      അഭിപ്രായങ്ങൾ പറയുന്നവരോട് ഒരുപാട് സ്നേഹം മാത്രം

  2. ????

  3. Nannayittund. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  4. കൈലാസനാഥൻ

    എന്തിനാ കൊച്ചേ കമന്റിടുന്നത് ? മറുപടി തരാൻ ബുദ്ധിമുട്ടുള്ളവർക്ക് അതിന്റെ ആവശ്യം ഉണ്ടോ ? ഇതെന്തിനാ പിന്നെ എന്ന ചോദ്യത്തിന് വിവരം അറിയിക്കാൻ വേണ്ടി മാത്രം എന്ന് കരുതുക.

    1. സ്മേര ലക്ഷ്മി

      ??????

    1. സ്മേര ലക്ഷ്മി

      ❤️❤️❤️❤️❤️❤️

      1. നന്നായിട്ടുണ്ട്.❤

Comments are closed.