തനിക്കു നേരെ പ്രസാദം നീട്ടി നിൽക്കുന്ന തിരുമേനിയെ പോലും അവൾ കണ്ടില്ല.
വസു വേഗം ആ പ്രസാദം വാങ്ങി ദക്ഷയെയും കൂട്ടി പുറത്തു കടന്നു.
എന്തുപറ്റി ദക്ഷാ….നീ ഇവിടെ ഒന്നുമല്ലേ??
എന്താ…..എന്താ നീ പറഞ്ഞേ.
ദക്ഷ വസുന്ധരയോട് ചോദിച്ചു.
ഒന്നുമില്ല, കുറച്ചു സമയം ഈ പുഴയുടെ തീരത്ത് ഇരിക്കാം.
എന്തിന്??
ദക്ഷ അവളോട് ചോദിച്ചു.
നമുക്കൊരാളെ കാണാനുണ്ട്.
ആരെ????
അതൊക്കെയുണ്ട്,നീയിപ്പോൾ മിണ്ടാതിരിക്ക്.
ഉം.ശെരി.
ദക്ഷ ചിരിയോടെ പറഞ്ഞു.
സത്യത്തിൽ അവളും അൽപ്പ സമയം അവിടെ ഇരിക്കാൻ ആഗ്രഹിച്ചിരുന്നു.
ക്ഷേത്രത്തിന് അകത്ത് കണ്ട ആളെ ഒന്നുകൂടെ കാണാൻ സാധിക്കുമെങ്കിലോ ??
കുറച്ചുസമയത്തിന് ശേഷം ആരോ നടന്നു വരുന്ന ശബ്ദം കേട്ട് അവർ രണ്ടുപേരും തിരിഞ്ഞു നോക്കി.
ദക്ഷയുടെ കണ്ണുകൾ അവൾ പോലുമറിയാതെ വിടർന്നു.
താൻ കാണാനാഗ്രഹിച്ച വ്യക്തി തങ്ങളുടെ അടുത്തേക്ക് വരുന്നു.
സ്‌മേര ലക്ഷ്മി… നൈസ് നെയിം.. പേരിന്റെ അർത്ഥം എന്താണ് ?? കഥയിൽ ആകെ ലക്ഷ്മി മയം ആണല്ലോ… സംഭവം നന്നായിട്ടുണ്ട്… കഥയും കഥക്ക് ഉള്ളിലെ കഥയും… ദക്ഷയും അർജുനും എന്ത് പറ്റിയിട്ടുണ്ടാകും എന്ന് മനസ്സിലായി… ബാക്കി പോന്നോട്ടെ.. ഒരു അഭിപ്രായം ഉള്ളത് ഇത്തിരി കൂടെ ഡീറ്റൈലിംഗ് ആകാം.. അപ്പോൾ മനസ്സിൽ നല്ല ഒരു പിച്ച്ർ വരും… ഹോർറോർ സ്ട്രോയ്ക്ക് നല്ല picturisation കിട്ടിയാൽ വായന കൂടുതൽ സുഖകരം ആകും..
മറ്റൊരു അഭിപ്രായം കഥ വായിച്ചു വിശദമായി കമന്റ് ഇടുന്നവർക്ക്, സംശയം പ്രകടിപ്പിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കുക… നല്ല ഒരു സൗഹൃദം വളർത്തുക… എഴുതുമ്പോൾ തെറ്റുകൾ തിരുത്തുന്നതിൽ എഴുത്ത് കൂടുതൽ ഭംഗി ആകുന്നതിൽ അത് ചില്ലറ പങ്ക് അല്ല വഹിക്കുന്നത്.. Based on എക്സ്പീരിയൻസ് ??
ജീവൻ, സ്മേര = പുഞ്ചിരിക്കുന്ന, തെളിഞ്ഞ വിടർന്ന എന്നൊക്കെയാണ് അർത്ഥം. ഇതൊരു പേരായതിനാൽ പുഞ്ചിരിക്കുന്ന ലക്ഷ്മി എന്നെടുക്കാം എന്ന് തോന്നുന്നു. സുസ്മേര വദനയായി എന്ന പ്രയോഗം പോലെ
??❤️❤️
സ്മേര , ഞാൻ പറഞ്ഞ അർത്ഥത്തിൽ അല്ലേ പേര് ” സുസ്മേര വദനയായ ” ലക്ഷ്മി. പുഞ്ചിരിയുടെ അർത്ഥം ചിലപ്പോൾ അറിയാൻ പറ്റില്ല അല്ലേ ?
അതു തന്നെയാ പേരിന്റെ അർത്ഥം.
പുഞ്ചിരി???
മലയാളത്തിൽ ചില വാക്കുകൾ പ്രശ്നം ആണ്… നന്ദി ചേട്ടാ ❤️
ആദ്യമായി ആയിട്ടാണ് ഒരു കഥ എഴുതുന്നത്. എല്ലാവരുടെയും comments വായിക്കാറുണ്ട്. മറുപടിയും കൊടുക്കാറുണ്ട്.
എല്ലാം വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം.
കഥ എഴുതി ശീലം ഒന്നുമില്ല,
Details ആയിട്ട് എഴുതാൻ ശ്രമിക്കാം.
ലാഗ് കൂടുന്ന പോലെ തോന്നി ,അതാ വല്ലാണ്ട് വലിച്ചു നീട്ടാതിരുന്നത്.
അഭിപ്രായങ്ങൾ പറയുന്നവരോട് ഒരുപാട് സ്നേഹം മാത്രം
????
Nannayittund. Waiting 4 nxt part…
Thanks
എന്തിനാ കൊച്ചേ കമന്റിടുന്നത് ? മറുപടി തരാൻ ബുദ്ധിമുട്ടുള്ളവർക്ക് അതിന്റെ ആവശ്യം ഉണ്ടോ ? ഇതെന്തിനാ പിന്നെ എന്ന ചോദ്യത്തിന് വിവരം അറിയിക്കാൻ വേണ്ടി മാത്രം എന്ന് കരുതുക.
??????
???
❤️❤️❤️❤️❤️❤️
നന്നായിട്ടുണ്ട്.❤