ദക്ഷാർജ്ജുനം 2 [Smera lakshmi] 158

Views : 9230

വിറകടുപ്പിലെ പുക ശ്വസിച്ച് ചുമക്കുകയാണ് മുഖശ്രീയുള്ള ഒരമ്മ. 

 

എന്തൊക്കെയോ സങ്കടം ആ മനസിനെ അലട്ടുന്നുണ്ടെന്ന് ആ മുഖം കണ്ടാലറിയാം.

 

അവിടെ നിന്നിറങ്ങി വേറെയും രണ്ടു മൂന്നു മുറികൾ കണ്ടു.

 

 എല്ലാം വൃത്തിയോടെയും ചിട്ടയോടെയും വെച്ചിരിക്കുന്നു.മറ്റൊരു മുറിയിൽ നോക്കിയപ്പോൾ ഒരു ചെറിയ ഛായചിത്രം മേശമേൽ ഇരിക്കുന്നത് കണ്ടു,ആ ചിത്രത്തിലെ ആളെ എവിടെയോ കണ്ടു പരിചയമുള്ള പോലെ.

 

മുറിക്കുള്ളിൽ കയറാൻ നോക്കിയപ്പോഴേക്കും അതിന് തടസമായി ഫോൺ റിങ് ചെയ്തു.

 

മൊബൈൽ ശബ്ധിക്കുന്നത് കേട്ടാണ് മഹാലക്ഷ്മി ഉണർന്നത്.

 

അവൾ എഴുന്നേറ്റു ഉറക്കച്ചടവോടെ കാൾ അറ്റൻഡ് ചെയ്തു.

 

മോർണിംഗ് ലക്ഷ്മി..

 

ശബ്ദം കേട്ടപ്പോഴാണ് അത് ദേവനന്ദാണ് എന്നു മനസിലായത്.

 

മോർണിംഗ് പറയാനാണോ എന്നെ വിളിച്ചത്.

 

അതെന്താ നീയങ്ങനെ പറഞ്ഞത്.

 

എന്റെ നന്ദേട്ടാ ഒരുപാട് നാളായി ഇന്നാ ഞാൻ നല്ലൊരു സ്വപ്നം കണ്ടത് അതാ ഞാൻ അങ്ങനെ പറഞ്ഞത്.

 

സോറി ലക്ഷ്മി ഞാൻ താൻ എഴുനേറ്റിട്ടുണ്ടാകുമെന്നാ ഞാൻ കരുതിയത്.

 

ഉം..ഇന്നലെ ഫോൺ വെച്ചത് 12 മണി കഴിഞ്ഞിട്ടാ ഡോക്ടർക്ക് ഓർമ ഉണ്ടോ ആവോ.

 

അതുകേട്ട് ദേവാനന്ദ് ഒന്നു ചിരിച്ചു.

 

അതൊക്കെ പോട്ടെ തന്നോട് ക്ഷേത്രത്തിലേക്ക് വരാൻ പറയാനാ ഞാൻ വിളിച്ചത്.

 

ശെരി ഞാൻ വേഗം വരാം.

അവൾ ഫോൺ ഓഫ് ചെയ്തു.

ആ ഫോട്ടോ നല്ല പരിചയമുള്ള പോലെ ഏതാണ് ആ തറവാട്.

 

ഓരോന്നാലോജിച്ചു മഹാലക്ഷ്മി ക്ഷേത്രത്തിലേക്ക് പോവാൻ തയ്യാറായി.

 

അവർ രണ്ട് പേരും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. 

 

അതു കൊണ്ട് ഇടക്കിടെ കാണുന്നതിലോ സംസാരിക്കുന്നതിലോ കുഴപ്പം ഇല്ല.

 

ക്ഷേത്രത്തിലേക്ക് പോകാൻ നിൽക്കുമ്പോൾ അവൾ ഷെൽഫ് തുറന്ന് താലി എടുത്ത് പേഴ്സിൽ വെച്ചു.

 

രണ്ട് പേരും ക്ഷേത്ര ദർശനം കഴിഞ്ഞു പുറത്തിറങ്ങി.

 

എന്താടോ കാര്യം..

Recent Stories

The Author

Smera lakshmi

10 Comments

  1. ആദ്യ ഭാഗത്തിലും ഒരുപാട് മികച്ചത് ആയി മാറിയിട്ടുണ്ട്… ഇപ്പോൾ സപ്പോർട്ട് കുറവായിരിക്കും പതിയെ പതിയെ അത് വന്നോളും… 👍🏻❤️
    ഒരു അഭിപ്രായം എന്തന്നാൽ ഡീറ്റൈലിംഗ് ഇത്തിരി കൂടി വേണം… ഒരു ഹോർറോർ stroy എന്ന നിലക്ക് കഥ നടക്കുന്ന പശ്ചാത്തലം നന്നായി വിവരിക്കണം… ❤️

    1. സ്മേര ലക്ഷ്മി

      Thank you

  2. 🌷🌷

  3. നിധീഷ്

    💖💖💖💖

  4. Superb. Page kootti ezhuthane……

    1. സ്മേര ലക്ഷ്മി

      Ok

  5. Theme വളരെ നന്നായിരിക്കുന്നു.
    കുറച്ച് വിശദീകരിച്ച് എഴുതാൻ കഴിയുമോ?
    വേഗത കുറച്ച് കൂടിയതു പോലെ.
    അടുത്ത part എപ്പൊ?
    👌👌

    1. സ്മേര ലക്ഷ്മി

      Submit cheythittund.

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com