തോക്ക് [AK] 80

Views : 831

 

മറുപടി ഒന്നും പറയാതെ എന്തോ ആലോചിച്ചുകൊണ്ടിരിക്കുന്ന തന്നെ നോക്കി നിൽക്കുന്ന രാമുവിനെ കണ്ടപ്പോഴാണ് അവൻ ഇത്രയും നേരം എന്നെ നോക്കുന്നുണ്ടായിരുന്നെന്ന് മനസ്സിലായത്… അവനെന്താവും എന്റെ ഭാവങ്ങളിലൂടെ കണ്ടത്.. ഒന്നുമുണ്ടാവില്ല .. സ്ഥായിയായ ഒരു ഭാവം അത്ര മതി.. അതു മതിയായിരുന്നു..

അവന്റെ തോളിൽ ചെറുതായി ഒന്നുതട്ടി… ഒന്നു ചിരിച്ചു.. അപ്പോഴും അത്ഭുതത്തോടെ അവനെന്റെ കണ്ണിൽ നോക്കുന്നുണ്ടായിരുന്നു..

 

എന്താണിത്ര നോക്കാൻ… അറിയാതെ ചലിച്ച കൈകൾ കണ്ണിലെ നനവിൽ തട്ടിയപ്പോഴാണ്… ഷിറ്റ്.. ഞാൻ….

 

ആകെ പൊടിയാണിവിടെ… അല്ലെങ്കിലും ഇവനെന്തറിയാം.. ഞാൻ കരയുന്നതാണെന്ന് കരുതിക്കാണുമോ… ഞാൻ കരഞ്ഞതല്ല… അത്‌ പൊടി കേറിയതാണ്.. അതെ.. പൊടി…

 

കുറച്ചു കഴിഞ്ഞപ്പോൾ ഫോണും പിടിച്ചു ചിരിക്കുന്നവനെയാണ് കണ്ടത്… അപ്പോൾ കണ്ട ക്രൈമിന്റെ എഫക്ട് പോയിക്കാണണം.. കുറച്ചുദിവസമായില്ലേ… ഇനി ചിലപ്പോൾ നാളെ പുഷ്പം പോലെ പലരെയും കൊന്നുതള്ളാൻ അവനും പഠിക്കും…

 

തന്റെ ഫോണിലേക്ക് വന്ന ഒരു അപരിചിത നമ്പർ കണ്ടപ്പോൾ തന്നെ അതു പുതിയതായി തേടി വന്ന ജോലിയാണെന്ന് മനസ്സിലായിരുന്നു.. രാത്രി കാണാമെന്നു ഡീൽ പറഞ്ഞവസാനിപ്പിച്ചു…

 

 വഴിയോരത്തു നടന്നുപോകുമ്പോൾ മോനെ എന്ന വിളി കേട്ടപ്പോൾ ഒരു കുളിരൊക്കെ തോന്നിയിരുന്നു.. തിരിഞ്ഞു നോക്കിയപ്പോൾ ഒരു തള്ള പിച്ചചട്ടിയും പിടിച്ചു നിൽക്കുന്നു.. ഇവറ്റകൾക്കൊന്നും വേറെ പണിയൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ട് പിച്ച കൊടുക്കാൻ പോയ രാമുവിനെയും വലിച്ചു കൊണ്ടു പോരുമ്പോഴും പിന്നിൽ നിന്നവർ വിളിക്കുമെന്ന് കരുതിയില്ല.. എന്റെ വീണുപോയ പേഴ്‌സ് തിരികെ ഏൽപ്പിക്കാൻ വന്ന പിച്ചക്കാരിയുടെ മഹാമനസ്കത.. അത്‌ തിരിച്ചു തന്നതിനാൽ മാത്രം അതേ പേഴ്സിലുള്ള കുറച്ചു പണം അവരെ ഏല്പിച്ചു… ഒരു പ്രത്യുപകാരമായി ആ തള്ളക്ക് കിടക്കട്ടെ…

പിന്നീട് നടക്കുമ്പോഴെല്ലാം രാമു തന്നെ നിരീക്ഷിക്കുന്നതായി തോന്നിയിരുന്നു.. ഒരിക്കൽ അവന്റെ നേരെ രൂക്ഷമായി നോക്കിയപ്പോൾ അവനൊന്നു ചിരിച്ചു..

 

“നിങ്ങ ആ പേഴ്‌സ് അവിടെ ഇടുന്നത് കണ്ടായിരുന്നു…”

 

അവൻ കണ്ടു പോലും… എന്തെങ്കിലും ഓർത്ത് ഭ്രാന്ത്‌ പിടിച്ചു വലിച്ചെറിഞ്ഞതാവാം.. ഇവനെന്തറിയാം എന്നെക്കുറിച്ച്… ഞാൻ സഞ്ചരിച്ച വഴികൾ അവനറിയില്ല.. എത്ര കറ പുരണ്ട കൈകളാണിതെന്നറിയില്ല അവന്.. ഒന്നും പറഞ്ഞില്ല.. നടന്നു….. നഗരത്തിലെ വേശ്യാലയത്തിന്റെ വാതിൽ കടക്കുമ്പോൾ അവനിൽ കണ്ട പരിഭ്രമം എന്നിൽ ചിരിയാണുണർത്തിയത്.. ആദ്യം ഈ പടി കേറുമ്പോൾ എന്നെ വരവേറ്റത് ചാട്ട കൊണ്ടുള്ള അടിയായിരുന്നു.. ഒരുപാട് അലർച്ചകളായിരുന്നു… ആ സ്ഥാനത്തു ഇന്നവന് അല്പമൊരു പരിഭ്രമം മാത്രം.. പിന്നീട് എനിക്ക് വേണ്ടി പലരും പലപ്പോഴും അത്താഴമൊരുക്കിയപ്പോൾ അതെല്ലാം ശക്തമായി നിരസിച്ചു.. ഒരു തരത്തിൽ പറഞ്ഞാൽ ഏഴുകൊല്ലം മുന്നേയുള്ള ഒരു പതിനെട്ടുകാരന് പറ്റിയ പ്രതിഷേധം അതാണെന്ന് തോന്നി…പിന്നെ… പണമുണ്ടെങ്കിൽ എന്തും കിട്ടും ഇവിടെ… എന്തും…

Recent Stories

The Author

AK

6 Comments

  1. Ak നന്നായിട്ടുണ്ട്.

    നിർഭയം എവിടെ 🤗

  2. കൊള്ളാം നല്ല കഥ❤️❤️

    Always a coin has two faces

  3. നിധീഷ്

    💖💖💖

  4. 😍😍😍😍😍
    And waiting for …………

  5. Ak നിർഭയം നിർത്തിയോ

    1. ❤️❤️❤️

      All coin has two faces

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com