തോക്ക് [AK] 80

Views : 831

കൈകാലുകളും ബന്ധിക്കപ്പെട്ട നിലയിൽ മൂന്ന് പേരുടെയും മടിയിൽ കിടന്നു അവൾ അസ്വസ്ഥത കൊള്ളുന്നുണ്ടായിരുന്നു.. ഒരുവന്റെ കൈ അവളുടെ അരഭാഗത്തും മറ്റൊരുവന്റെ കൈ അവളുടെ മാറിടത്തിനു മുകളിലായും സ്ഥാനം പിടിച്ചിരുന്നു…

 

എന്തിനാണ് ഒരസ്വസ്ഥത തന്നെ പൊതിയുന്നതെന്ന് മനസ്സിലായില്ല… എന്തിന്… എത്ര പേർ ഈ ലോകത്ത് ദുർവിധി അനുഭവിക്കുന്നു… ഇവളും ഒരുവൾ.. അത്ര തന്നെ.. ഞാനൊരിക്കലും ഒരു രക്ഷകനല്ല.. അത്ര തന്നെ..

 

ഒരു ശബ്ദത്തോടൊപ്പം തന്നെയായിരുന്നു ബ്രേക്കിലും ചവിട്ടിയത്..ചെറിയ വഴികളിലൂടെ പോലും വളരെ വിദഗ്ദമായി വാഹനമോടിക്കുന്ന തനിക്ക് എന്താണ് പറ്റിയത്… പോലീസ് ബാരിക്കേഡിൽ വണ്ടി ഇടിച്ചിരിക്കുന്നു… പിന്നിലിരിക്കുന്നവർ തന്നെ നോക്കി ചീത്ത വിളിക്കുന്നുണ്ടായിരുന്നു….അത്‌ കേട്ടുനിൽക്കാനെത്ര സാധിക്കും… ആ ദേഷ്യം തീർത്തത് അപ്പുറത്തെ വശത്തായി തന്നെ സംശയത്തോടെ നോക്കി നിന്ന പോലീസുകാരന് നേരെ വെടിയുതിർത്തായിരുന്നു.. മറ്റു നാലുപേരടക്കം ഞങ്ങളെല്ലാവരും വെളിയിലിറങ്ങിയിരുന്നു.. താനുതിർത്ത ഒരു തിര പോലും പോലീസിന് കൊള്ളാത്തതെന്താണ്… അതും വെറും ഇരുപത് മീറ്റർ വ്യത്യാസത്തിൽ.. തന്റെ നെഞ്ചിലും വയറിലുമായി ശക്തമായ ആഘാതമേറ്റത് അറിയുന്നുണ്ടായിരുന്നു.. മുട്ടുകുത്തിയിരുന്നു പോയപ്പോഴും വേദനിച്ചില്ല… കൂടെയുള്ളവർ മണ്ണിനെ പുൽകിയിരുന്നു… എങ്കിലും അറിയാതെ കണ്ണുകൾ വാഹനത്തിലേക്ക് ചലിച്ചപ്പോൾ അപ്പോഴും ബഹളമുണ്ടാക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെ കണ്ടു.. പോലീസുകാർ അതുകണ്ടാവണം വെടിയുതിർക്കുന്നത് നിർത്തലാക്കിയത്… അടുത്തേക്ക് വരുന്ന കാക്കി വസ്ത്രധാരികൾ തനിക്ക് നേരെ തോക്കുചൂണ്ടുമ്പോഴും അന്ന് ആ നിമിഷം ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. കിടന്നുകൊണ്ട് തന്നെ.. സന്തോഷത്തോടെ..അവസാനമായി.. ചിലപ്പോൾ ആദ്യമായും..

 

<<<<<<<<<<<<<<<<<0>>>>>>>>>>>>>>>>>>>

 

ഒരു ചെറിയ കഥ പെട്ടെന്നങ്ങു പടച്ചു വിട്ടതാണ്.. അഭിപ്രായം പറയണേ..♥️♥️♥️

.വല്ലാണ്ടങ്ങു തിരക്ക് പിടിച്ചു പോയി… അതാണ് തുടങ്ങി വെച്ച നിർഭയം ഒക്കെ പെൻഡിങ്ങിൽ ആയിപ്പോയത്… ഒരു പരിപാടിക്ക് രണ്ടും കല്പിച്ചങ്ങിറങ്ങി.. അത്‌ ജയിച്ചാലേ മുന്നോട്ട് പോവാൻ പറ്റൂ.. നിർഭയം കാത്തിരിക്കുന്നവർക്ക് അതു കഴിഞ്ഞേ കാണൂ ട്ടോ..😍

Recent Stories

The Author

AK

6 Comments

  1. Ak നന്നായിട്ടുണ്ട്.

    നിർഭയം എവിടെ 🤗

  2. കൊള്ളാം നല്ല കഥ❤️❤️

    Always a coin has two faces

  3. നിധീഷ്

    💖💖💖

  4. 😍😍😍😍😍
    And waiting for …………

  5. Ak നിർഭയം നിർത്തിയോ

    1. ❤️❤️❤️

      All coin has two faces

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com