തുരുത്ത് [Enemy Hunter] 2051

“ആ പെണ്ണിന്റെ കാലിലും കണ്ടു ചേറ്.പെരുന്നാള് കൂടാൻ വന്നവരെന്തിനാ ചെറിലിറങ്ങണെ അതുപോട്ടെ അവരെന്തിനാ ഈ തുരിത്തികിടന്നു ചുറ്റിക്കറങ്ങണേ. എന്തോ ഒരു പന്തികേടില്ലേ “

“ആ കഞ്ചാവ് വലിച്ചപ്പോളേ ഓർത്തു….നീ ഇതുപോലെ എന്തേലും കൊണ്ട് വരൂന്ന് “

അവർക്കുമുന്നിൽ അപരിചിതനും സ്ത്രീയും പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് നടന്നു.

“ഹോ കെട്ടുവാണേൽ ഇതുപോലൊരു പെണ്ണിനെ കെട്ടണം”ശലോമോൻ ബീഡിയൊരെണ്ണം കത്തിച്ചു.

പെട്ടന്ന് ഇരുട്ട് അവരെ മൂടി.മുന്നിലെ സ്ത്രീയും അപരിചിതനും എങ്ങോ മറഞ്ഞു.അവർ ചുറ്റും നോക്കി തുരുത്തവസാനിച്ചിരുന്നു.ഇനിയുള്ള ഭാഗം മുട്ടോളം വെള്ളത്തിൽ നടന്നാൽ അക്കരെയെത്താം.
“അവരെവിടെപോയി” ശലോമോനും രമേശനും പരസ്പ്പരം നോക്കി തരിച്ചുനിന്നു.ആഞ്ഞു വീശിയ കായൽ കാറ്റിന് പതിവിലുമധികം ചേറു മണത്തു.ലാസറേട്ടൻ പറഞ്ഞതവരോർത്തു
“ഈ കായലിന്റെ അടിത്തട്ടിലെവിടെയോ അവരുണ്ട്.ആരും കാണാതെ ആരെയും കാണാൻ കൂട്ടാക്കാതെ.”

മനുഷ്യരുടെ ആഘോഷത്തിന്റെ പള്ളിമണികളും ആർത്തുനാദങ്ങളും അപ്പോഴും മുഴങ്ങിക്കൊണ്ടേയിരുന്നു.

18 Comments

  1. Korachenkilum bodhamulla oru manushyante manasine pidichiruthi onnu chinthippikkum ee varikal…. enthinte perilaayalum thammil thallu manushyaru thammile ullu…. ath eth kalam eduth nokiyaalum …. enik / ente athre ariyendu ellarkkum …. moorchayeriya varikalaanu all the best bro….✌️✌️✌️✌️

    1. Thanks bro ♥️♥️

  2. അടുത്ത കാലത്തായി വായിച്ചതില്‍ വ്യത്യസ്തമായ കഥ… എഴുത്തിന്റെ ചടുലത കൊണ്ടും ഉള്ളടക്കത്തിന്‍റെ മൂര്‍ച്ചയും പ്രാധാന്യവും കൊണ്ടും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ കഥ… എഴുത്ത് ഒക്കെ വേറെ തലത്തിലാണ്…

    “സ്വന്തം മുഖം കണ്ടു മതിവരാതെ ചന്ദ്രൻ പിന്നെയും പിന്നെയും കായലിൽ നോക്കി കിടന്നു.”

    most loved one…

    അധികമാരും പറയാന്‍ ധൈര്യപ്പെടാത്ത ഒരു വഴിയിലൂടെ സഞ്ചരിച്ച എഴുത്ത് മതങ്ങള്‍ തമ്മിലുള്ള പൊള്ളയായ വൈരാഗ്യങ്ങള്‍ എങ്ങനെ ദൈവങ്ങളെ തന്നെ മടുപ്പിയ്ക്കുന്നു എന്നത് വരച്ചു കാട്ടുന്നതില്‍ കൃത്യമായി വിജയിച്ചു… ആര്‍ക്കു വേണ്ടിയാ ഇതൊക്കെ അല്ലെ… ദൈവങ്ങള്‍ക്കു വേണ്ടെങ്കില്‍… മതങ്ങളുടെയെല്ലാം അടിസ്ഥാനം സമാധാനവും സ്നേഹവുമാണല്ലോ…

    നിങ്ങള് ശരിയ്ക്കും വേട്ടക്കാരനാ….!!

    1. Thanks bro ♥️♥️. Ente mattu kadhakal koodi vaayikane if you not

  3. ഹണ്ടർ എന്നാൽ വേട്ടക്കാരൻ..??

    നിങ്ങള് സാധാ വേട്ടക്കാരനല്ലെന്നു ആദ്യ കഥ [കടങ്കഥ പോലൊരു ചെമ്പരത്തി] വായിച്ചപ്പോഴേ മനസിലായതാ. പിന്നെ ഗൗരി. ഭദ്ര, അലിയാര് പാലം അങ്ങിനെ എല്ലാത്തിലും വരികൾക്കിടയിൽ ഒരുപാടൊളിപ്പിച്ചു വെച്ചുള്ള ആ എഴുത്ത് രീതി..??? ?‍♂️?‍♂️?‍♂️

    ഈ ജേണർ മാറ്റണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ആലോചിക്കുമ്പോൾ ഇതല്ലാതെ വേറൊന്നും വരുന്നില്ല. ഞാൻ മാറി ചിന്തിക്കാൻ ശ്രമിക്കുന്നുണ്ട്.

    ഒരു നിർബന്ധബുദ്ധിയോടെ ഒന്നും ചെയ്യരുതെന്നേ ഞാമ്പറയൂ..!! ഇതാണ് നിങ്ങടെ രീതി, ശൈലി എന്തിനാ അതുപേക്ഷിക്കുന്നത്. വേറെ വല്ലതും നിങ്ങളറിയാതെ കയറിവരുവാണേൽ വന്നോട്ടെന്നെ, അല്ലാതെ ഒന്നുപേക്ഷിച്ചു മറ്റൊന്നിനെ പുൽകുന്നതൊക്കെ മോശമല്ലേ…!!?? ???

    അഞ്ചു പേജുള്ള ഈ കുഞ്ഞു തുരുത്തും പൊളിച്ചു, തകർത്തു.. എനിക്കൊരുപാടിഷ്ടമായി..???

    ??? ലവന്മാർക്കൊന്നും എന്നെപ്പോലെ ശാസ്ത്രീയമായി മായം ചേർക്കാനറിയാൻപാടൂലാ.കണ്ണടിച്ചു പോവൂട്ടാ കുരുപ്പേ

    ??? ???

    ആ ക്ലൈമാക്സ് പൊളിച്ചു. ഒരുപാട് ചിന്തിപ്പിക്കുന്ന എഴുത്ത്. ???

    വീണ്ടും ഒരിക്കൽ കൂടി ?‍♂️?‍♂️?‍♂️

    ???

    1. Thanks a lot bro ♥️♥️♥️.

  4. adipoli….nannayittund….

    1. Thanks bro

  5. വളരെ നന്നായിരിക്കുന്നു bro
    മുൻപ് ആമേൻ സിനിമ കണ്ടപ്പോ ഉണ്ടായിരുന്ന ഒരു മൂഡ്
    ഇത് വായിച്ചപ്പോളും ലഭിച്ചു
    ഒടുവിലെ ചേറിന്റെ മണമുള്ള ചോദ്യങ്ങൾ ഉയർത്തുന്ന ക്ളൈമാക്‌സും
    ഇഷ്ടമായി

    1. ♥️♥️♥️♥️thanks for ur feedback

  6. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

    1. Thanks bro

  7. പൊളിച്ചു bro ?

    1. Thanks bro

  8. വിച്ചൂസ്

    സ്റ്റാർട്ടിങ് കലക്കി bro❤….

    1. Thanks bro

  9. Kollam., njn aane evide first cmt cheythath

Comments are closed.