Divya: എന്തായാലും ടീച്ചറുടെ അമ്മ സൂപ്പറാണ് കേട്ടോ !! സാധരണ സംസാരിക്കുന്ന ആളുകൾ നമ്മൾ പറയുന്നത് ശ്രെദ്ധിക്കില്ല ചുമ്മാ കേട്ടിരിക്കും, അല്ലെങ്കിൽ കേൾകുന്നവരാണെങ്കിൽ കാര്യമായി ഒന്നും സംസാരിക്കില്ല. പിന്നെ സ്ഥിരം ചോദിക്കുന്ന ചോദ്യവും ചോദിച്ചില്ല ….
Remya: എന്ത് ചോദ്യം ?
Divya: കല്യാണം കഴിഞ്ഞോ എന്ന് …
Remya: അത് ദിവ്യയെ കണ്ടാൽ അറിയാലോ കല്യാണം കഴിഞ്ഞിട്ടില്ല എന്ന്
Divya: എന്നാലും ചിലരുണ്ട്, കല്യാണം കഴിഞ്ഞിട്ടില്ല ഇപ്പോൾ നോക്കുന്നില്ല എന്നൊക്കെ പറഞ്ഞാൽ ഒരു നോട്ടമുണ്ട്. ഓഹ് നിന്നുരുക്കി കളയുന്ന നോട്ടം, എന്തോ രാജ്യദ്രോഗ കുറ്റം ചെയ്തപോലെ ഉള്ള ഒരു ഭാവം. അതൊക്കെ കണ്ടാൽ തോന്നും നമ്മൾ അവരുടെ ചെലവിലാണ് ജീവിക്കുന്നത് എന്ന്.
Remya: എല്ലാവരെയും നമുക്ക് നന്നാക്കാൻ പറ്റില്ലല്ലോ എന്റെ ദിവ്യക്കുട്ടി.
Divya: (ഒന്ന് ചിരിച്ചിട്ട് ) അല്ല ഞാൻ ചോദിക്കാൻ വിട്ടു പോയി എന്താ അമ്മക്ക് പറ്റിയെ, നല്ല ഡോക്ടറെ ഒന്നും കാണിച്ചില്ലേ ?
അതു കേട്ടപ്പോൾ അതു വരെ പുഞ്ചിരിയോടെ എല്ലാം കേട്ടുകൊണ്ടിരുന്ന രമ്യ ടീച്ചറുടെ മുഖമൊന്നിരുണ്ടു. പിന്നെ ചെറിയ പുഞ്ചിരി വരുത്തിക്കൊണ്ട്
Remya: ചായ കുടിച്ചു കഴിഞ്ഞില്ലേ, നമുക്ക് വെളിയിലേക്കിറങ്ങിയാലോ ? അവിടെ നല്ല കാറ്റായിരിക്കും. ദിവ്യക്കുട്ടി മുൻവശത്തേക്കു ചെല്ല്, ഞാൻ ഈ പാത്രങ്ങൾ കഴുകിവച്ചിട്ടു വരം ..
കൊള്ളാം കഥ നല്ല എഴുത്ത്.