!! തണൽ – വേനലറിയാതെ !! – 3[**SNK**] 96

Divya: അല്ല ടീച്ചറെ വീട്ടിൽ വന്ന അതിഥിക്ക് ഒരു ഗ്ലാസ് വെള്ളം കൊടുക്കുന്ന പരുപാടി ഈ നാട്ടിലൊന്നുമില്ലേ ? ഒന്നുമില്ലെങ്കിലും ഇത്രയും ദൂരം ടീച്ചറെ അന്വേഷിച്ചു വന്നതല്ലേ, അതിന്റെ സ്നേഹം എങ്കിലും കാണിച്ചു കൂടെ ?

 

Remya: Sorry ദിവ്യക്കുട്ടി, ഈ സുന്ദരിക്കുട്ടി പിണങ്ങല്ലേ !! ഈ സുന്ദരിയുടെ വർത്തമാനം കേട്ട് ഞാൻ അത് മറന്നുപോയി !!

 

Divya: ടീച്ചര് സുഖിപ്പിക്കല് നിർത്തിയിട്ടു നല്ല ഒന്നാന്തരം ഒരു ചായ ഇട്ടോണ്ടാ വാ ! ആ കൈപ്പുണ്യം ഞാനുമൊന്ന് അറിയട്ടെ .

 

Remya: ശരിയെന്നാൽ ദിവ്യക്കുട്ടി അകത്തോട്ടു വാ, ഞാൻ അമ്മയെ പരിചയപെടുത്തിത്തരാം

അങ്ങനെ രണ്ടു പേരും വീടിനകത്തോട്ടു കയറി

 

ഉമ്മറത്തു നിന്നും കയറുന്നതു വിശാലമായ ഒരു ഹാളിലേക്കാണ്, ഒരു വശത്തായി രണ്ടു മുറികൾ അതിനു നടുവിലായി കോമൺ ബാത്രൂം, എതിർ വശത്തായി അടുക്കള, അടുക്കളയുടെ വാതിലിനു അടുത്തായി ഒരു കുഞ്ഞു ടേബിളും 4 കസേരയും. ഹാളിനു ഒരു മൂലയിലായി ഒരു കുഞ്ഞു പൂജാമുറി.

 

അകത്തുകയറിയ അവർ നേരെ ഇടതുവശത്തെ ആദ്യത്തെ മുറിയിലേക്ക് കയറി. അവിടെ അധികം വീതിയില്ലാത്ത ഒരു കട്ടിലിൽ കിടന്നു മയങ്ങുകയായിരുന്നു ടീച്ചറുടെ അമ്മ. അകത്തു കയറിയ രമ്യ അമ്മയെ വിളിച്ചുണർത്തി. കണ്ണ് തുറന്ന അമ്മ മകളുടെ കൂടെയുള്ള യുവതിയെ കണ്ടു മുഖത്തൊരു പുഞ്ചിരി വരുത്തി.

 

Remya: അമ്മെ, ഇത് ദിവ്യ എന്റെ കോളേജിൽ ജോലി ചെയ്യുന്നതാ, എല്ലാരേയും ഒന്ന് കാണാൻ വന്നതാ

 

Amma: മോളും ടീച്ചറാണോ ?

 

Divya: അല്ല അമ്മെ, എനിക്കവിടെ ഓഫീസിലാണ് ജോലി ……..

1 Comment

  1. കൊള്ളാം കഥ നല്ല എഴുത്ത്.

Comments are closed.