തടിച്ചവൾ.5 130

Views : 5394

തടിച്ചവൾ…5

സാധാരണ നിശ്ചയത്തിന് നടക്കുന്ന കാര്യങ്ങളല്ല എന്റെ വീട്ടിൽ നടക്കുന്നത് എന്നെനിക്ക് തോന്നി. കാരണം അത്രയും ഒരുക്കങ്ങൾ ആയിരുന്നു. സാരിയും ആഭരങ്ങളും ഒരു വിവാഹത്തിന് വേണ്ട പോലെ തന്നെ ഒരുക്കുന്നത് കണ്ടപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു എന്തിനാ ഇത്രയും എന്ന്. അമ്മ പറഞ്ഞത് അച്ഛനാണ് എല്ലാം എല്ലാത്തിനും മുന്നിൽ എന്ന്.

 

അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ പറയാ എന്റെ മോളെ കണ്ടിട് ആരെങ്കിലും കുറ്റം പറഞ്ഞാൽ ആഭരങ്ങളും വസ്ത്രങ്ങളും കണ്ടിട്ട് കാണുന്നവരുടെ കണ്ണ് അതിൽ മാത്രം ആയിരിക്കണം എന്റെ മോളെ ആരും തന്നെ കുറ്റം പറയരുതെന്നും പറഞ്ഞപ്പോൾ എന്റെ അച്ഛന്റെ മനസ്സിൽ എന്നോടുള്ള സ്നേഹം അറിഞ്ഞപ്പോൾ ഞാൻ വീണ്ടും തോറ്റു പോയി.

 

അച്ഛന്റെ തറവാട്ടിൽ ആണ് നിശ്ചയം. അച്ഛമ്മ ആണ് തറവാട്ടിൽ ഉള്ളത് പിന്നെ അച്ഛന്റെ ഇളയ അനിയൻ തറവാട് വീടിന്റെ അടുത്ത് തന്നെ വീടുണ്ടാക്കി താമസം ആണ്. അച്ഛമ്മ തറവാട് വിട്ട് വേറെ എവിടെയും പോവില്ല. മക്കൾ ആരും ഒറ്റക്ക് ആക്കാറില്ല ആരെങ്കിലും ആയിട്ട് എപ്പോഴും അവിടെ ഉണ്ടാവും. പ്രധാനപ്പെട്ട ചടങ്ങുകൾ എല്ലാം തന്നെ അവിടെ വെച്ചാണ് നടത്തുന്നത്. തറവാട് വീടും ചുറ്റുമുള്ള സ്ഥലവും അച്ഛമ്മയുടെ പേരിൽ തന്നെയാണ്. അത് അച്ഛമ്മയെ ഒറ്റക്ക് ആക്കാതെ കൂടെ ഉണ്ടാവുന്ന മക്കൾക്ക് അവകാശപെട്ടതാണ് എന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. മക്കളുടെ വീടുകളിൽ താമസിച്ചാൽ എപ്പോഴെങ്കിലും ഒക്കെ ഒറ്റക്ക് ആയി പോകും വല്ലപ്പോഴും എങ്കിലും അവർക്ക് ബാധ്യത ആയി തോന്നും എന്നൊക്കെ ആണ് അച്ഛമ്മയുടെ വാദം. അച്ഛമ്മക്ക് ഒരു സഹായി ഉണ്ട് കൂടെ ദേവി ചേച്ചി. മക്കളെ വലുതാക്കാൻ വേണ്ടി അച്ഛമ്മയുടെ വീട്ടിൽ ജോലിക്ക് വന്നതായിരുന്നു ദേവി ചേച്ചി. മക്കൾ വലുതായപ്പോൾ അമ്മ അവർക്ക് ബാധ്യത ആയി. വൃദ്ധ സദനത്തിൽ കൊണ്ടാക്കാനുള്ള തീരുമാനം അവർ അറിഞ്ഞപ്പോൾ അച്ഛമ്മ പറഞ്ഞതാണ് അവിടെ കൊടുക്കാനുള്ള പൈസയും കൊണ്ട് നീ ഇങ്ങോട്ട് വാ എന്ന്. പിന്നെ ഒരിക്കലും അമ്മയെ അന്വേഷിച്ചു വന്നു പോകരുതെന്നും മക്കളോട് പറയണം എന്ന് പറഞ്ഞെല്പിച്ചു. അച്ഛമ്മയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ദേവി ചേച്ചി.

 

തലേ ദിവസം ആണ് ഞങ്ങൾ അവിടെ എത്തിയത്. അച്ഛമ്മക്ക് ഞാൻ എന്ന് വെച്ചാൽ ജീവനാണ്.അച്ഛനും അമ്മക്കും ആറ്റു നോറ്റു കിട്ടിയ നിധി അല്ലെ. എന്നെ ബോൾഡ് ആക്കിയതിൽ അച്ഛമ്മക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. ദേവി ചേച്ചിക്കും ഞാൻ മോള് തന്നെയാണ്. അച്ഛമ്മയുടെ കൈ പുണ്യമാണ് എനിക്ക് കിട്ടിയത് എന്ന് എപ്പോഴും പറയും. പാചകം ഒരു കലയാണെന്നും പെണ്ണിന് വിവാഹം അല്ല ഏറ്റവും വലിയ കാര്യമെന്നും എല്ലാം ഞാൻ പഠിച്ചത് അച്ഛമ്മയുടെ അടുത്ത് നിന്നുമാണ്. അച്ഛമ്മ ഒരിക്കൽ പോലും ഉപദേശിചിട്ടില്ല കാര്യങ്ങൾ ഓരോന്ന് ഓരോ അനുഭവങ്ങൾ വരുമ്പോൾ പറഞ്ഞു തരും. പിന്നെ വാട്സാപ്പ് ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ്. വല്ലപ്പോഴും ഞാൻ സങ്കടം ഉള്ള സ്റ്റാറ്റസ് വെച്ചാൽ അപ്പോൾ വിളിച്ചു ചീത്ത പറയും അച്ഛമ്മ.

 

നാളേക്കുള്ള ഭക്ഷണം വീട്ടിൽ തന്നെയാണ് ഉണ്ടാക്കുന്നത്. ക്ഷണിച്ചു വരുത്തിയവർക്ക് മനസറിഞ്ഞു ഭക്ഷണം വിളമ്പണം എന്നത് അച്ഛമ്മക് ഉള്ള നിർബന്ധം ആണ്. അച്ഛനും ഇളയച്ചന്മാരും ആര് പറഞ്ഞിട്ടും അച്ഛമ്മ അനുസരിച്ചില്ല വല്ല കാറ്റ്ററിംഗ് ഇലും ഏല്പിക്കാം എന്ന്.

Recent Stories

The Author

Ibrahim

8 Comments

  1. Bro.
    nannaittundu.

  2. നന്നായിട്ടുണ്ട്❤️❤️ ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇതിപോലെ അല്ലെങ്കിലിം ഒരു സാഹചര്യത്തിൽ ആലുകളുടെ കളിയാക്കൽ കേൾകേണ്ടി വന്ന ഒരാൾ ആണ് ഞാൻ അതിന്റെ വിഷമവും ബുദ്ധിമുട്ടും എനിക്ക്‌ അറിയാം.
    🥰❤️

    1. എനിക്കും എൻറെ വണ്ണം കാരണം ഇതുപോലെ കുറേ അനുഭവങ്ങൾ ഉണ്ട് പത്താം ക്ലാസ് മുതൽ ഡിഗ്രി കംപ്ലീറ്റ് ചെയ്യുന്ന സമയം വരെ ഓരോ ഇരട്ട പേര് ഉണ്ടായിരുന്നു… കോളേജിൽ പഠിക്കുമ്പോൾ ആ പേര് എന്നെ unique ആയിട്ട് അറിയപ്പെടുന്നു പേര് ആയിട്ട് മാറി…. പിന്നെ ഞാനും അതിൻറെ പേര് വിഷമിക്കാൻ പോയിട്ടില്ല വിളിക്കുന്ന വിളിക്കട്ടെ….. ഞാൻ അതിന് വിളികേൾക്കും ആയിരുന്നു അങ്ങനെ വന്നപ്പോൾ കുറെയൊക്കെ ആ പേര് വിളി അങ്ങ് നിർത്തി…..

      നമ്മളെപ്പറ്റി കുറ്റങ്ങൾ പറയാൻ ഒരുപാട് ആൾക്കാരും കാണും നല്ലത് പറയാൻ ആൾക്കാർ എണ്ണം കുറവാണ്……

      1. അതൊക്കെ ഇനി അത്രേ ഒള്ളു നമ്മൾ എന്താണെന്നും നമുക്ക് ചെയ്യാൻ ഇനി എന്തൊക്കെ ഉണ്ടെന്നും നോക്കുക അതു ചെയുക പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അതു അതിന്റെ വഴിയേ വിടുക ❤️❤️

  3. Superb..

  4. അടിപൊളി ആയിട്ടുണ്ട്…..💖💖💖💖

    By the by അടുത്ത പാർട്ട് എന്ന് തരും ….. 😁

  5. 💖💖💖💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com