ഏറെ ശ്രമിച്ചിട്ടും കണ്ണീരിനെ പിടിച്ചു വെക്കാനവൾക്കായില്ല….പിന്നെയും അവന്റെ പിടുത്തം വിടാതെ പൊട്ടിപ്പൊട്ടിക്കരഞ്ഞു.
“ആദീ….
ചേച്ചി ഈ ലോകത്തിനിയില്ലായെന്ന് വിശ്വസിക്കാനാവുന്നില്ലടാ…. അത് എന്റെയും കൂടി കുടുംബമല്ലേ.. നഷ്ടപ്പെട്ടത് എനിക്കും കൂടിയാ…. എനിക്കാവില്ലായിരുന്നു ഒറ്റപ്പെട്ടു നിൽക്കുന്ന നിന്നെയും മക്കളെയും കാണാൻ…അതിനുള്ള കെല്പില്ലായിരുന്നു…”
“അത് പോട്ടെടീ…അതിനെ കുറിച്ച് ഇനി ആലോചിക്കേണ്ട…
നീ വാ…ഇത് CM ന്റെ ഓഫീസാണ്. അദ്ദേഹം പറഞ്ഞില്ലെങ്കിലും നമുക്കിവിടുന്ന് പുറത്തിറങ്ങി നിൽക്കാം…”
അവൻ അവളുടെ കൈയും പിടിച്ചു പുറത്തേക്കിറങ്ങി.. ഓഫീസിന്റെ പുറത്ത് ഒരു ബെഞ്ചിൽ രണ്ട് പേരും ഇരുന്നു…. അവൾ ആദിയുടെ കൈയും കോർത്തു പിടിച്ചു കൊണ്ട് ചുമലിൽ ചാരിയിരുന്നു…….അവൻ എന്തൊക്കെയോ ചിന്തയിൽ മുഴുകിയിരുന്നു… ചാന്ദ്നിയുടെ കണ്ണുകൾ ഇടയ്ക്കിടെ നിറഞ്ഞുവെങ്കിലും അവളത് അവനെ അറിയിക്കാതെ തന്നെ ഒപ്പുകയായിരുന്നു….അവരുടെ ഇടയിൽ മൗനം ചങ്ങാത്തം കൂടി വന്നെങ്കിലും അവന്റെ സാന്നിധ്യം അവൾ ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ടായിരുന്നു…അവന്റെ കൈകളിൽ അവൾക്ക് വല്ലാത്തൊരു സുരക്ഷ അനുഭവപ്പെട്ടു…. രണ്ട് ദിവസമായി താനനുഭവിക്കുന്ന തീക്കനലിന് ഇത്തിരി ശമനം വന്നത് പോലെ തോന്നി…
അവർ കുറേ സമയം അങ്ങനെ തന്നെയിരുന്നു….സമയം വേഗതയിൽ മാറി മറിയുന്നത് അവരറിഞ്ഞില്ല..പലരും അവരെ കടന്നു പോകുന്നുണ്ടെങ്കിലും അവർക്കിടയിൽ ആ കാഴ്ചയൊന്നും തീരെ പതിഞ്ഞില്ല…സമയമെത്ര കഴിഞ്ഞിട്ടും ചാന്ദ്നിയുടെ മിഴികളിൽ നിന്നും വരുന്ന ആശ്രുക്കൾ അസ്തമിച്ചിരുന്നില്ല….പെട്ടെന്ന്, ഏതോ ഒരോർമ്മയിൽ അവളെയൊന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് ആദിയുടെ ശ്രദ്ധയിൽ അത് പതിഞ്ഞത്…
“ടീ…. മതിയെടീ….കരഞ്ഞു കരഞ്ഞു ആ കണ്ണൊക്കെ ചീഞ്ഞു പോയല്ലോ…
നീയും ഇങ്ങനെയായാൽ എനിക്ക് താങ്ങാനാവില്ലട്ടോ..എനിക്ക് ധൈര്യം തന്ന് കൂടെ നിൽക്കേണ്ടവളല്ലേ നീ ”
ചാന്ദ്നി , ഇത് കേട്ടപ്പോൾ പെട്ടെന്ന് കണ്ണ് തുടച്ച് , മെല്ലെയൊന്ന് പുഞ്ചിരിച്ചും കൊണ്ട് ഒന്നൂടെ അവനെ കോർത്തു പിടിച്ചു…
ഈ പാർട്ടും വളരെ നന്നായിരുന്നു ?
അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു
♥️♥️♥️
അടുത്ത പാർട്ട് പോസ്റ്റിയിട്ടുണ്ട് ബ്രോ ??
Thank u♥
Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??
?♂️?♂️?♂️?♂️????
ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല…
കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
അഭിപ്രായത്തിന് സ്നേഹം ??
ബ്രോ,
മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…
Thank u dear?
എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??
കൊള്ളാം ashamsakal
താങ്ക്സ് ഓപ്പോൾ ??
നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
വളരെ സ്നേഹം ഡിയർ ??
❤❤❤
♥♥♥♥
എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????
❤️❤️❤️❤️
♥♥♥♥
❤❤
♥♥♥♥
❣️❣️
ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????
ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
പ്രവാസിയാണ്….
ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
അല്ലാതെ, എഴുതി വെച്ചതല്ല….
എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം
♥♥♥
ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.
????
♥♥♥♥♥
❤️