“ഞാനും മധുവും ഒരു സ്ഥലം വരെ പോയിട്ട് വരാം…താനിവിടെയിരിക്ക്… നിന്റെ കൂട്ടുകാരിയുമുണ്ടല്ലോ ഇവിടെ… അവളോടും സംസാരിച്ചിട്ട് ഒരു തീരുമാനത്തിലെത്തൂ.. അപ്പോഴേക്കും ഞങ്ങൾ വരാം…”
അവൻ യാന്ത്രികമായി തലയൊന്നനക്കി…
CM മധുവിനെയും കൂട്ടി അവിടുന്ന് പുറത്തേക്കിറങ്ങി…
ആദി വല്ലാത്തൊരു അവസ്ഥയിലായിരുന്നു…തന്റെ ശത്രു ആരാണെന്ന് അറിഞ്ഞുവെങ്കിലും എവിടെയാണ്, എന്താണ് ചെയ്യേണ്ടതെന്നൊന്നും മനസ്സിലാവാത്തൊരവസ്ഥ..അവൻ തലയും താഴ്ത്തി കൈ മുഖത്ത് പൊത്തിപ്പിടിച്ചും കൊണ്ടിരുന്നു…. തന്റെ പ്രിയപ്പെട്ടവരുടെ മുഖം മനസ്സിലും വരുന്നു, പക്ഷേ തനിക്കൊന്നും ചെയ്യാൻ പറ്റുന്നുമില്ല… ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നിയവന്..
അപ്പോഴാണ് തന്റെ മുടിയിൽ ഒരു തലോടൽ അനുഭവപ്പെട്ടത്…..കണ്ണ് തുറക്കാതെ തന്നെ അവനറിയാമായിരുന്നു അത് ചാന്ദ്നിയാണെന്ന്…
“ആദീ… ഒന്ന് എന്നെ നോക്കുമോ..”
അവൻ പതിയെ തലയുയർത്തി….
ചാന്ദ്നിയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു… അവളുടെ കണ്ണുകളിൽ വല്ലാത്തൊരു നിസ്സഹായവസ്ഥ നിഴലിക്കുന്നുണ്ടായിരുന്നു…
“ആദീ…എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ നിനക്ക് ? ”
“എന്തിന് ? ”
“ഹ്മ്മ്…ഒന്നൂല്ല.. ചുമ്മാ ചോദിച്ചതാ ”
“ഹാ.. ഓക്കേ…”
അവൻ വീണ്ടും തിരിഞ്ഞിരുന്നു….
“ടാ….ആദീ…”
“ഒന്ന് അനങ്ങാതിരുന്നേ പെണ്ണേ…. അല്ലെങ്കിൽ തന്നെ മനുഷ്യനിവിടെ വട്ട് പിടിച്ചിട്ടാണുള്ളത്… അതിനിടയിൽ ഒരു ശല്യമായി വരല്ലേ… പ്ലീസ്…”
പിന്നെ കുറച്ചു നേരം ആ മുറിയിലാകെ വല്ലാത്തൊരു മൂകതയായിരുന്നു..നേരമിത്തിരി കടന്നു പോയിട്ടും അവളുടെ
അനക്കം കേൾക്കാത്തത് കാരണം, ഒന്ന് തിരിഞ്ഞു നോക്കാൻ പോയപ്പോഴാണ് അവളുടെ കൈകൾ അവനെ ചുറ്റി വരിഞ്ഞത്…അവൾ അവനെ അതിഗാഢമായി പുണർന്നു കൊണ്ട് പൊട്ടിക്കരഞ്ഞു…
“ആദീ….എന്നോട് ക്ഷമിക്കെടാ….
ഈ പാർട്ടും വളരെ നന്നായിരുന്നു ?
അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു
♥️♥️♥️
അടുത്ത പാർട്ട് പോസ്റ്റിയിട്ടുണ്ട് ബ്രോ ??
Thank u♥
Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??
?♂️?♂️?♂️?♂️????
ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല…
കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
അഭിപ്രായത്തിന് സ്നേഹം ??
ബ്രോ,
മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…
Thank u dear?
എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??
കൊള്ളാം ashamsakal
താങ്ക്സ് ഓപ്പോൾ ??
നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
വളരെ സ്നേഹം ഡിയർ ??
❤❤❤
♥♥♥♥
എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????
❤️❤️❤️❤️
♥♥♥♥
❤❤
♥♥♥♥
❣️❣️
ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????
ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
പ്രവാസിയാണ്….
ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
അല്ലാതെ, എഴുതി വെച്ചതല്ല….
എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം
♥♥♥
ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.
????
♥♥♥♥♥
❤️