ഡെറിക് എബ്രഹാം 8 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 241

ഒരു പെണ്ണ് അധികാരത്തിൽ വന്നാൽ , ചെയ്യാൻ സാധിക്കാത്ത പല കാര്യങ്ങളും അനു ചെയ്‌തിട്ടുണ്ട്….നശിച്ചു കൊണ്ടിരിക്കുന്ന ഈ നാടിനെ ഇത്തിരിയെങ്കിലും നേരെയാക്കാൻ പറ്റുമെന്നൊരു ആത്മവിശ്വാസം വന്നത് അവൾ ഒരാളെ കണ്ടതിനാലാണ്…അവളെന്താണെന്ന് ശരിക്കുമറിഞ്ഞതിന് ശേഷമാണ്..
അനുവിന് നാടിനോടും നാട്ടുകാരോടുമുള്ള ആത്മാർത്ഥത എന്നെ കൂടുതൽ അവളിലേക്ക് ആകർഷിച്ചു… അവളെ മുന്നിൽ വെച്ചു ,നാടിന് വേണ്ടി പലതും ചെയ്യാൻ ഞാൻ പ്ലാൻ ചെയ്തു…അവളെ കുറിച്ച് കൂടുതലറിയുന്തോറും , അവൾ എനിക്ക് പിറക്കാതെ പോയ മകളാവുകയായിരുന്നു…
അവൾക്ക് ഞാൻ എല്ലാ സ്വാതന്ത്ര്യങ്ങളും കൊടുത്തു….പക്ഷേ , അതൊരിക്കലുമവൾ ചൂഷണം ചെയ്തിട്ടില്ല…
എന്നാലും അവളുടെ ചങ്കൂറ്റം പലപ്പോഴും എന്നെ ഭയപ്പെടുത്തിയിരുന്നു…ആണും പെണ്ണും തമ്മിൽ ലിംഗസമത്വം എത്ര പറഞ്ഞു നടന്നാലും പെണ്ണിന് മുന്നോട്ട് പോകുന്നതിന് ഒരു അതിരുണ്ട്….അതും ഇത്രയും വലിയ മാഫിയയ്ക്കെതിരെ പോരാടുമ്പോൾ കൂടെ നിൽക്കാൻ ഒരു ആൺകൂട്ട് നിർബന്ധമാണ്…തല മാത്രം പ്രവർത്തിച്ചാൽ പോരല്ലോ…. വേണ്ടി വന്നാൽ കായിക ശക്തിയും പുറത്തെടുക്കേണ്ടി വരും..അങ്ങനെ വിശ്വസിക്കാൻ പറ്റുന്ന തന്റേടിയായ ഒരാളെ അവൾക്ക് വേണ്ടി കണ്ടെത്താൻ എനിക്കായില്ല…ഡിപ്പാർട്മെന്റിൽ അങ്ങനെയൊക്കെ വിശ്വസിക്കാൻ പറ്റാവുന്ന രീതിയിലൊരാൾ പോലുമില്ല എന്നതായിരുന്നു സത്യം…
അപ്പോഴാണ് നിന്റെ കാര്യം അനു അവതരിപ്പിച്ചത്… IAS ന് വേണ്ടി IPS വിട്ടു കളഞ്ഞ , ചേച്ചിയുടെ തന്റേടിയായ, എടുത്തു ചാട്ടക്കാരനായ അനിയനെ കുറിച്ച് ഞാനറിഞ്ഞത് അങ്ങനെയാണ്…നിന്നെയൊന്ന് കാണാൻ വേണ്ടിയാണ് അന്ന് അനുവിന്റെ കൂടെ എന്റെ വീട്ടിലേക്ക് വിളിപ്പിച്ചതും…

അങ്ങനെ , നിന്നെ പൊലീസാക്കാനുള്ള നീക്കം തകൃതിയായി നടന്നു വരികയായിരുന്നു….അടുത്ത് തന്നെ , അനു നിന്നോട് കാര്യം അവതരിപ്പിക്കാൻ പോകുന്നതായിരുന്നു… അപ്പോഴാണ് ഈ ദുരന്തം നടന്നത് ”

“സാർ…. എനിക്കിപ്പോഴും ഒന്നും മനസ്സിലാകുന്നില്ല…. സ്റ്റീഫനെ പിടികൂടാൻ വേണ്ടി എനിക്ക് പൊലീസാകേണ്ട ആവശ്യമൊന്നുമില്ല സാർ…അവനെയെങ്ങനെ നേരിടണമെന്ന് എനിക്കറിയാം “

Updated: February 17, 2021 — 11:07 pm

27 Comments

  1. ഈ പാർട്ടും വളരെ നന്നായിരുന്നു ?
    അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്ത പാർട്ട്‌ പോസ്റ്റിയിട്ടുണ്ട് ബ്രോ ??
      Thank u♥

  2. Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ?‍♂️?‍♂️?‍♂️?‍♂️????

      ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല

  3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥

  4. അഹമ്മദ് ബ്രോ,
    ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല…
      കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
      അഭിപ്രായത്തിന് സ്നേഹം ??

      1. ബ്രോ,
        മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…

        1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

          Thank u dear?
          എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??

  5. കൊള്ളാം ashamsakal

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഓപ്പോൾ ??

  6. വാൽമീകി

    നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      വളരെ സ്നേഹം ഡിയർ ??

  7. വിരഹ കാമുകൻ???

    ❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    2. എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????

  8. ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

  9. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
        പ്രവാസിയാണ്….
        ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
        അല്ലാതെ, എഴുതി വെച്ചതല്ല….

        എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം

        ♥♥♥

        1. ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.

          1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

            ????

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  10. തൃശ്ശൂർക്കാരൻ ?

    ❤️

Comments are closed.