ഡെറിക് എബ്രഹാം 26 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 148

തൊട്ടു-തൊട്ടില്ല എന്ന വിധത്തിൽ അടുത്തെത്തിയപ്പോൾ , വലത്തേ കാലുകൾ മുകളിലേക്ക് വീശിക്കൊണ്ട് ഒരേ രീതിയിൽ തന്നെ രണ്ടു പേരും ആഞ്ഞു ചവിട്ടി….ചവിട്ടിയത് പോലെ തന്നെ , ഒരേ പോലെ പിന്നിലേക്ക് തെറിച്ചു വീഴുകയും ചെയ്തു….

ഒട്ടും തളരാതെ അവർ വീണ്ടും നടന്നടുത്തു….

കൈക്കരുത്താണ് സ്റ്റീഫന്റെ ആയുധമെങ്കിലും , നെഞ്ചിനുള്ളിൽ പുകയുന്ന അടങ്ങാത്ത പകയായിരുന്നു ഡെറിക്കിന്റെ മുതൽക്കൂട്ട്…

 

വീറോടെയും വാശിയോടെയും അവർ ഓടിയടുത്തു…

അടുത്തെത്തിയപ്പോൾ , കൈകൾ തമ്മിൽ കോർത്തുപിടിച്ചു കൊണ്ട് , ഗുസ്തിപിടുത്തക്കാരെ പോലെ അവർ പരസ്പരം ആഞ്ഞു തള്ളാൻ തുടങ്ങി… പെട്ടെന്ന് , സ്റ്റീഫൻ തന്റെ കാല് കൊണ്ട് ഡെറിക്കിന്റെ കാൽത്തണ്ടയിലേക്ക് ആഞ്ഞു ചവിട്ടി…

വേദന കൊണ്ട് ഡെറിക് പുളഞ്ഞു… എന്നാൽ , ആ വേദനയിൽ തന്നെ അവൻ , തന്റെ കൈകൾ കൊണ്ട് സ്റ്റീഫന്റെ കരണത്ത് നോക്കി ആഞ്ഞു കുത്തി…ആ പ്രഹരത്തിന്റെ ശക്തിയിൽ സ്റ്റീഫൻ ചോര തുപ്പി…

ഒരു നിമിഷത്തേക്ക് പകച്ചു പോയ സ്റ്റീഫൻ , അതേ ശൈലിയിൽ തന്നെ ഡെറിക്കിന്റെ കരണത്തിൽ തിരിച്ചു കൊടുത്തു…

അങ്ങനെ പരസ്പരം വിട്ടു കൊടുക്കാതെ , അവർ ഒപ്പത്തിനൊപ്പം നിന്ന് പോരാടാൻ തുടങ്ങി..

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത ഒരേ ശക്തികൾ തമ്മിലുള്ള പോരാട്ടം , ഒരുപാട് നേരം മുന്നോട്ട് പോയിക്കൊണ്ടേയിരുന്നു…

 

സ്റ്റീഫനൊത്ത ശക്തിയായി ഡെറിക് ആക്രമണം അഴിച്ചു വിട്ടു കൊണ്ടേയിരുന്നു…

എന്നാൽ ആജാനബാഹുവായ സ്റ്റീഫന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ഡെറിക്കിന് ഒരു പരിധിയുണ്ടായിരുന്നു..

വീര്യം മുഴുവൻ പുറത്തെടുത്തിട്ടും , സ്റ്റീഫനുമായിട്ടുള്ള ശാരീരിക അന്തരം പതിയെ ഡെറിക്കിനെ തളർത്തി…

വൈകാതെ , അവൻ സ്റ്റീഫന്റെ ഇടി മുഴുവൻ വാങ്ങിച്ചു കൂട്ടാൻ തുടങ്ങി…

പതറാതിരിക്കാൻ പല രീതിയിലും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം…

മനസ്സിലെ വീര്യം ചോരാതെ നിന്നെങ്കിലും ശരീരം സ്റ്റീഫനോട് അടിയറവ് പറയുകയായിരുന്നു…

ഡെറിക് തളർന്നു തുടങ്ങിയെന്നു മനസ്സിലാക്കിയ സ്റ്റീഫൻ , മുന്നത്തെക്കാൾ ഇരട്ടി ആവേശത്തോടെ ഡെറിക്കിനെ കടന്നാക്രമിക്കാൻ തുടങ്ങി…

ഒരു ദയാദാക്ഷിണ്യവുമില്ലാത്ത സ്റ്റീഫന്റെ ഇടിയേറ്റ് അവൻ തളർന്നു വീണു…

കണ്ടു നിന്നവരൊക്കെ, ഡെറിക്കിന്റെ ജീവിതത്തിലെ ഏറ്റവും വില കൊടുക്കേണ്ടി വന്ന മണ്ടത്തരമായി അതിനെ വിധിയെഴുതി…

അതൊന്നും കണ്ടു സഹിക്കാൻ പറ്റാതെ കൂട്ടുകാർ സ്റ്റീഫനെതിരെ നീങ്ങാൻ തുടങ്ങി… എന്നാൽ , സ്റ്റീഫന് ഡെറിക് കൊടുത്ത വാക്കിന്റെ പേരിൽ, മധുവങ്കിൾ അവരെ തടഞ്ഞു..

 

സ്റ്റീഫന്റെ അടിയേറ്റു വീണ ഡെറിക് , എഴുന്നേൽക്കാൻ പറ്റാത്ത വിധം തളർന്നു കഴിഞ്ഞിരുന്നു..

പെട്ടെന്നാണ്, ആരും പ്രതീക്ഷിക്കാതെ സ്റ്റീഫൻ നേഹയുടെ അടുത്തേക്ക് ഓടിയടുത്തത്..അവന്റെ പെട്ടെന്നുള്ള വരവിൽ നേഹയും പകച്ചു നിന്നു പോയി….

അരികിലെത്തിയ ഉടനെ സ്റ്റീഫൻ അവളുടെ ഷൂവിനുള്ളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടായിരുന്ന തോക്ക് തട്ടിയെടുത്തു…എല്ലാവരുടെയും തോക്കുകൾ മാറ്റി വെക്കാൻ ഡെറിക് പറഞ്ഞപ്പോൾ , ഷൂവിനുള്ളിലുണ്ടായ തോക്കിന്റെ കാര്യം നേഹ മറന്നു പോയെങ്കിലും , സ്റ്റീഫന്റെ കണ്ണുകളിൽ അത് വ്യക്തമായി പതിഞ്ഞിരുന്നു..

Updated: January 4, 2022 — 11:08 pm

14 Comments

  1. പാവം പൂജാരി

    Adipoli,
    Super ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
    അവനെ തീർത്തേക്ക് bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് ശരിയാക്കാന്നേ ♥♥

  3. Some twist at the end?
    Dheeran story pole suspense undu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  4. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    കട്ട വെയ്റ്റിംഗ് ❤️??

    1. ?

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ?❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

Comments are closed.