ഡെറിക് എബ്രഹാം 26 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 148

ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുന്നേ തന്നെ , തട്ടിയെടുത്ത തോക്കുമായി അവൻ മിന്നൽ വേഗത്തിൽ ഡെറിക്കിനരികിൽ എത്തിക്കഴിഞ്ഞിരുന്നു…

 

“സോറി ഡെറിക്…

ഇനിയേതായാലും നിന്നെ ഈ അവസ്ഥയിലാക്കിയ എന്നെ , നിന്റെ കൂട്ടുകാർ വെറുതെ വിടുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്… അത് കൊണ്ട് , എനിക്ക് ഒരു മിനിറ്റ് മുന്നേയെങ്കിലും നീ പോയിക്കോളൂ ഡെറിക്…”

 

മറ്റുള്ളവർക്ക് പ്രതികരിക്കാൻ സാധിക്കുന്നതിന് മുന്നേ തന്നെ സ്റ്റീഫൻ ഡെറിക്കിന് നേരെ നിറയൊഴിച്ചു…അനങ്ങാൻ പോലും സാധിക്കാതെ വീണു കിടക്കുന്നുണ്ടായിരുന്ന ഡെറിക് , എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും , അസാധ്യമായിരുന്നു അതവന്..

തോക്കിൽ നിന്നും ചീറി വന്ന വെടിയുണ്ട , അവന്റെ കൈത്തണ്ടയിലേക്ക് തുളച്ചു കയറി…വേദന സഹിക്കാനാവാതെ അവൻ അലറി വിളിച്ചു…

അതൊന്നും വക വെക്കാതെ സ്റ്റീഫൻ വീണ്ടും ലക്ഷ്യത്തിലേക്ക് അടുത്ത വെടിയുതിർത്തു…

ഡെറിക്കിന്റെ നെഞ്ചിലേക്ക് ലക്ഷ്യം വെച്ചു കൊണ്ട് യാത്ര തുടങ്ങിയ വെടിയുണ്ടയെ സ്വീകരിക്കാൻ കണ്ണുകളുമടച്ചു കൊണ്ട് അവൻ കാത്തിരുന്നു..

എന്നാൽ , വെടിയുണ്ടയുടെ ശബ്ദത്തോട് കൂടി , പൊടുന്നനെ അവന്റെ മുന്നിലേക്ക് ആരോ ചാടി വീഴുന്ന ശബ്ദം കേട്ടപ്പോഴാണ് ഡെറിക് കണ്ണ് തുറന്നത്..

അപ്പോൾ കണ്ട കാഴ്ച അവന് എല്ലാ രീതിയിലും ഞെട്ടലുളവാക്കി…

ഡെറിക്കിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി , മധുവങ്കിളായിരുന്നു സ്വന്തം ജീവൻ പണയം വെച്ചും കൊണ്ട് അവന്റെ മുന്നിലേക്ക് ചാടി വീണത്…

അത് കണ്ട് തകർന്നു പോയ ഡെറിക് , തന്റെ മടിയിലേക്ക് വീണ അങ്കിളിനെ താങ്ങിപ്പിടിച്ചു കൊണ്ട് നിന്നു… അദ്ദേഹത്തിന്റെ വസ്ത്രം മുഴുവൻ രക്തത്തിൽ നീരാടിയിരുന്നു…

ഡെറിക്കിന് സഹിക്കാൻ പറ്റാവുന്നതിലുമപ്പുറമായിരുന്നു മധുവങ്കിളിന്റെ ആ ചെയ്തി…

തന്റെ ചേച്ചിയുടെയും കുടുംബത്തിന്റെയും മരണശേഷം , കുടുംബത്തിലെ ഒരാളുടെ പോലും ചോര പൊടിയാൻ സമ്മതിക്കില്ലെന്ന് ദൃഢനിശ്ചയമെടുത്തതായിരുന്നു ഡെറിക്….

തന്റെ അമിതാവേശം കാരണം , കുടുംബത്തിന്റെ ജീവനാഡിയായ തന്റെ അങ്കിളിന് വെടി കൊണ്ടത് കണ്ടു നിൽക്കാൻ അവന് പറ്റിയില്ല…നിയന്ത്രണം വിട്ട അവൻ അലറിക്കരഞ്ഞു…

 

എന്നാൽ ദൈവകൃപ കൊണ്ട്, അങ്കിളിന്റെയും കൈത്തണ്ടയിലാണ് വെടി കൊണ്ടത്… വസ്ത്രം മുഴുവൻ രക്തം കണ്ടപ്പോൾ , നെഞ്ചിലേക്കാണതേറ്റതെന്ന് അവൻ തെറ്റിദ്ധരിച്ചു പോയി..

മധുവങ്കിളിനെ അവൻ നെഞ്ചോട് ചേർത്ത് പിടിച്ചു…

വേദന കൊണ്ട് സഹിക്കാൻ പറ്റുന്നില്ലായിരുന്നുവെങ്കിലും , അദ്ദേഹം അവന്റെ കവിളിൽ തലോടിക്കൊണ്ട് സമാധാനിപ്പിച്ചു..

 

“അങ്കിളിന് ഒന്നുമില്ലെടാ…

എന്റെ കാര്യം നീ വിട്ടേക്ക്..

അവനെ നീയങ്ങു തീർത്തേക്ക്…

ഇനിയും വൈകിക്കരുത്..”

Updated: January 4, 2022 — 11:08 pm

14 Comments

  1. പാവം പൂജാരി

    Adipoli,
    Super ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
    അവനെ തീർത്തേക്ക് bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് ശരിയാക്കാന്നേ ♥♥

  3. Some twist at the end?
    Dheeran story pole suspense undu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  4. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    കട്ട വെയ്റ്റിംഗ് ❤️??

    1. ?

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ?❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

Comments are closed.