രണ്ടാം ജന്മം 2 [അജി] 166

Views : 16053

രണ്ടാം ജന്മം 2

Author :അജി

[ Previous Part ]

 
 

പിറ്റേന്ന് ഞാൻ ഉണരുമ്പോൾ അനു എഴുന്നേറ്റ് പോയിരുന്നു.പൊന്നു അപ്പോഴും നല്ല ഉറക്കത്തില്ലായിരുന്നു. ഞാൻ രാവിലത്തെ എന്റെ പ്രഭാത കർമ്മങ്ങൾക്കായി പോയി. അനു അടുക്കളയിൽ എന്തോ പണിയിലായിരുന്നു. കട തുറന്നിട്ടില്ല എന്ന് തോന്നുന്നു.

 

എന്നെ കണ്ടതും അനു ഒന്ന് ചിരിച്ചു. ഞാനും അവൾക്ക് തിരിച്ച് ഒരു ചിരി സമ്മാനിച്ചു.അനു എനിക്ക് ഒരു ബ്രഷും പേസ്റ്റും എടുത്ത് തന്നു.

 

“കിച്ചുവേട്ടാ…. ഇതാ ബ്രഷ്. ഇന്നലത്തെ പോലെ എന്റെ ബ്രഷ് എടുത്ത് പല്ല് തേക്കരുതേ…”

 

അവൾ പറയുന്നത് കേട്ടപ്പോൾ ഇന്നലത്തെ എന്റെ അബദ്ധം മനസ്സിലായി. എനിക്ക് അറിയില്ലല്ലോ ഏതാ എന്റെ ബ്രഷ് എന്ന്. എന്തായാലും അതൊരു വലിയ പ്രശ്നമായി മാറിയില്ല. ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ച് അവിടെന്ന് മാറി പല്ല് തേക്കാൻ തുടങ്ങി. പല്ല് തേപ്പ് മാത്രമല്ല ബാക്കി എല്ലാ പരിപാടികളും ഞാൻ തീർത്തു.

 

കുളി കഴിഞ്ഞ് വന്ന് ഞാൻ വസ്ത്രം മാറി. വസ്ത്രം മാറി തൊട്ടിലിൽ നോക്കിയപ്പോൾ പൊന്നു ഉറക്കം ഉണർന്ന് കിടക്കുന്നു. ഞാൻ അവളെ തൊട്ടിലിൽ നിന്ന് എടുത്തു.

 

അവൾക്ക് ഞാൻ എടുത്തതിൽ വാശിയോ മറ്റ് പ്രതിഷേധമോ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ എടുത്തത് അവൾക്ക് ഇഷ്ടമായി എന്ന് തോന്നുന്നു. എനിക്കും അവളെ ഇഷ്ടമായി. ഞാൻ കൊച്ചിനെയും എടുത്ത് അനുവിന്റെ അരികിലേക്ക് നടന്നു.

 

“അയ്യോ… കിച്ചുവേട്ടാ പൊന്നു ഉണർന്നോ… ഞാൻ അവളെ എടുക്കാമെ…”

 

അനു എന്നിൽ നിന്നും കുട്ടിയെ വാങ്ങാൻ നോക്കി. ഞാൻ അവളെ തടഞ്ഞു.

 

“നീ അടുക്കളയിലെ പണികൾ തീർക്ക് . ഞാൻ കൊച്ചിനെയും എടുത്ത് കടയിൽ പോയിരിക്കാം. നീ ആ കട ഒന്ന് തുറന്ന് തന്നെ…. ”

 

അനു കട തുറന്ന് തന്നു. ഞാൻ കടയിൽ കൊച്ചിനെയും പിടിച്ചിരുന്നു.

 

“ഞാൻ വേഗം പണികൾ തീർത്തിട്ട് വരാമ്മേ…. പൊന്നുവേ അച്ഛന്റെ അടുത്ത് കുറുമ്പ് കാണിക്കാതെ ഇരിക്കണേ…”

അനു എന്നോടും പൊന്നുവിനോടുമായി പറഞ്ഞ് അടുക്കളയിലേക്ക് പോയി.

 

ഞാൻ പൊന്നുവിനെ കളിപ്പിച്ച് അവിടെ ഇരുന്നു. കടയിൽ വരുന്നവർക്ക് ഞാൻ സാധങ്ങൾ എടുത്ത് കൊടുത്തു. വരുന്നവർക്കെല്ലാം എന്നെ അവിടെ കാണുന്നത് ഒരു അത്ഭുതമായിരുന്നു. അവരെല്ലാം പൊന്നുവിനെ കൊഞ്ചിക്കാനും മറന്നില്ല.ചെറിയ ചെറിയ സാധനങ്ങൾ ഞാൻ അവളെ കൊണ്ട് അവർക്ക് നൽകിപ്പിച്ചു. അവൾക്ക് അതെല്ലാം സന്തോഷമായിരുന്നു.

Recent Stories

The Author

അജി

25 Comments

  1. നിധീഷ്

    💖💖💖💖💖

  2. Super

  3. Nicely written strange story
    Interesting flow

    1. Thanks ❤️

  4. ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കണല്ലോ എന്തായാലും theme നനനയിട്ടുണ്ട് എഴുത്തും അടിപൊളി ആയിട്ടുണ്ട് ❤️❤️
    Waiting for next part ❤️

    1. Thanks ❤️

      1. Nice

    2. ഈ ഒരു ഫ്ലോ വിട്ട് കളയരുത്.. കഥയും എഴുത്തും നന്നായിട്ടുണ്ട്. വളരെ നന്നായിട്ടുണ്ട്. തുടരുക സുഹൃത്തേ ❤❤❤ all d best

  5. വളരേ നന്നായിരുന്നു interesting തോന്നിപ്പിക്കുന്ന എഴുത്താണ്.

    1. Thanks❤️

  6. കൊള്ളാം നന്നായിട്ടുണ്ട് നല്ല part ആയിരുന്നു

    കിച്ചു എവിടെ പോയി അപ്പോൾ

    1. പറയാം….

  7. അയ്യോ നിഖിൽ മാരിച്ചോ. അപ്പൊ അവനു ഇനി ഒരു തിരിച്ചുപോക്ക് ഇല്ലേ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.സ്നേഹത്തോടെ❤️

    1. അത്‌ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്

      1. ഞാൻ കരുതി സ്വാപ് ആയതാവും എന്ന്. രണ്ട് പേരുടെ ആത്മാവ് അങ്ങോട്ടും ഇങ്ങോട്ടും.

        1. അടുത്തതിൽ വ്യക്തമാക്കി തരാം

  8. സത്യം ഇത്ര പെട്ടന്ന് പറയേണ്ടി ഇരുന്നില്ല,,,

    നന്നാലും നല്ല ത്രിൽ ആയി തന്നെ മുന്നോട് പോകുന്നുണ്ട് 🔥. കാത്തിരിക്കുന്നു ❣️🤗

    1. സത്യം പറഞ്ഞാലെ ഇനി കഥയക്ക് മുന്പോട്ട് പോക്കുള്ളു.

      1. 🔥

  9. ഇന്ദുചൂഡൻ

    നെക്സ്റ്റ് പാർട്ട്‌ വേഗം തരണേ 🥰🥰🥰

    1. കുറച്ച് സമയം എടുക്കും

  10. Nikhil (athayath Kichu) maricho sherikkinum

    Waiting for next Part

    1. അടുത്ത പാർട്ടിൽ പറയാം

  11. Variety theme… നന്നായിട്ടുണ്ട്

    1. Thanks❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com