ഡെറിക് എബ്രഹാം 26 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 148

എഴുന്നേൽക്കാൻ പോലും സമയം കൊടുക്കാതെ , ഡെറിക് അവന്റെ മുകളിലേക്ക് ചാടി വീണു…

കാലിന്റെ മുട്ടു മടക്കിക്കൊണ്ട് , അത് സ്റ്റീഫന്റെ നെഞ്ചിലേക്ക് ആഴ്ത്തിക്കൊണ്ടാണ് അവൻ വീണത്…

അവന്റെ നെഞ്ചിൻ കൂട് തകർന്നു പോയി..

വീണ്ടും , കൈ ചുഴറ്റി സ്റ്റീഫന്റെ മുഖം ഉന്നം വെച്ചു കൊണ്ട് , തലങ്ങും വിലഞ്ഞും ആഞ്ഞു

കുത്തി..

അവന്റെ നെറുകയിൽ നിന്നും , വായിൽ നിന്നും ചോര ധാര-ധാരയായി ഒഴുകി വന്നു…

മധുവങ്കിളിന് സംഭവിച്ചത് ഓർക്കുമ്പോഴുള്ള വേദന സഹിക്കാൻ വയ്യാതെ , തനിക്ക് വെടിയേറ്റത് പോലും മറന്നു കൊണ്ട് അവൻ ഭ്രാന്തനെ പോലെ , വീണ്ടും വീണ്ടും സ്റ്റീഫനെ അടിച്ചു കൊണ്ടേയിരുന്നു…

ആദ്യത്തേക്കാൾ പതിന്മടങ്ങ് ശക്തിയോട് കൂടെയുള്ള ഡെറിക്കിന്റെ ആക്രമണം , സ്റ്റീഫന് തടുക്കാനാവുന്നതിലുമപ്പുറമായിരുന്നു… തിരിച്ചു പ്രതികരിക്കാനാവാതെ , കിട്ടുന്നതൊക്കെ വാങ്ങിക്കൂട്ടുകയായിരുന്നു സ്റ്റീഫൻ…

അവന് അതല്ലാതെ വേറെ രക്ഷയില്ലായിരുന്നു…

 

അതിനിടയിൽ , വെടി കൊണ്ട മധുവങ്കിളിനെ ആംബുലൻസിൽ കയറ്റാൻ വേണ്ടി , ഗീതയും നേഹയും പോലീസുകാരും ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു…

എന്നാൽ , സ്റ്റീഫന്റെ അന്ത്യം കാണാതെ , അവിടെ നിന്ന് ഒരടി പോലും മുന്നോട്ട് വെക്കില്ലെന്ന വാശിയിലായിരുന്നു അങ്കിൾ…

ഡെറിക്കിന്റെ ചോര തന്നെയാണ് അങ്കിളിലും ഓടുന്നതെന്ന് മനസ്സിലാക്കിയ അവർ , അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ കൊടുക്കാൻ തുടങ്ങി…

 

അപ്പോഴേക്കും സ്റ്റീഫൻ , ഡെറിക്കിന്റെ അടിയേറ്റ് ജീവനില്ലാ ശവം പോലെയായിത്തീർന്നിരുന്നു…

ഇനിയും മുന്നോട്ട് പോയാൽ , സംഗതി വഷളാകുമെന്ന് മനസ്സിലാക്കിയ അജിയും സേവിയും ഡെറിക്കിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു…

 

“ഡെറിക്…മതി..

നിർത്ത്…ഇനിയവനോടുള്ള കണക്ക് വെടിയുണ്ടകൾ കൊണ്ട് തീർക്കാം… കിട്ടാവുന്നതിന്റെ മാക്സിമം ആയിക്കഴിഞ്ഞിരിക്കുന്നു അവൻ..”

 

എന്നാൽ അതൊന്നും വക വെക്കാതെ , ഡെറിക് സ്റ്റീഫനെ തലങ്ങും വിലങ്ങും ചവിട്ടിക്കൊണ്ടേയിരുന്നു…

 

“ഡെറിക്… മതി…”

 

അങ്കിളിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ഡെറിക് നിർത്തിയത്…

 

“അങ്കിൾ…എതിർക്കരുതെന്ന് പറഞ്ഞില്ലേ…

ഇവനിങ്ങനെ തന്നെ ചാകണം…”

Updated: January 4, 2022 — 11:08 pm

14 Comments

  1. പാവം പൂജാരി

    Adipoli,
    Super ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
    അവനെ തീർത്തേക്ക് bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് ശരിയാക്കാന്നേ ♥♥

  3. Some twist at the end?
    Dheeran story pole suspense undu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  4. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    കട്ട വെയ്റ്റിംഗ് ❤️??

    1. ?

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ?❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

Comments are closed.