“എന്നാൽ നമുക്ക് തുടങ്ങാം..
അല്ലേ ഡെറിക്….? ”
“പിന്നല്ലാതെ…നീ തുടങ്ങി വെക്ക് സ്റ്റീഫാ..”
ഡെറിക്കും സ്റ്റീഫനും കൊമ്പോട് കൊമ്പ് കോർക്കാൻ തയ്യാറായി….
ആജാനബാഹുവായ സ്റ്റീഫൻ തന്റെ മസിലുകളൊക്കെ വിരിയിച്ചു കൊണ്ട് നിന്നപ്പോൾ , കൂടി നിന്നവർക്കൊക്കെ അതൊരു കാഴ്ചവിരുന്നായി…
“ഡെറിക്….”
ഡെറിക് എതിർക്കരുതെന്ന് പറഞ്ഞെങ്കിലും , അറിയാതെ മധുവങ്കിളിന്റെ ചുണ്ടുകളിൽ നിന്നും ആ നാമം ഉത്ഭവിച്ചു…
പിന്നിൽ നിന്നുമുള്ള വിളി കേട്ടപ്പോൾ , ഡെറിക് പതിയെ തിരിഞ്ഞു നോക്കി…
അപ്പോഴേക്കും , പ്രതീക്ഷിക്കാതെ സ്റ്റീഫന്റെ ആദ്യപ്രഹരം അവന്റെ മുഖത്ത് വീണിരുന്നു…
ഓർക്കപ്പുറത്ത് കിട്ടിയ അടിയിൽ ഡെറിക്കിന്റെ സമനില തെറ്റി…
ബാലൻസ് കിട്ടാതെ അവന് തല കറങ്ങി…
അറിയാതെ തന്നിൽ നിന്നും വന്ന വാക്കുകളെ മധുവങ്കിൾ ശപിച്ചു പോയി…
“എന്താണ് ഡെറിക്…
ആദ്യത്തെ അടിയിൽ തന്നെ നീ തീർന്നു പോയോ…? ”
അത് കെട്ട ഡെറിക് , തന്റെ തലയൊന്ന് കുടഞ്ഞു…അൽപനേരം വിട്ടു പോയ സമനില വീണ്ടെടുത്ത അവൻ , സ്റ്റീഫനിലേക്ക് തന്റെ മനസ്സിനെ ഏകാഗ്രതയിലാക്കി…
ആദ്യമൊന്ന് പതറിയെങ്കിലും , അലറി വിളിച്ചു കൊണ്ട് ചീറ്റപ്പുലിയുടെ വേഗതയിൽ , അവൻ സ്റ്റീഫനിലേക്ക് ഓടിയടുത്തു…
അടുത്ത് എത്താനായപ്പോഴേക്കും , ചാടിവീണു കൊണ്ട് സ്റ്റീഫന്റെ നെഞ്ചിൻകൂടിലേക്ക് മുട്ടുകാലുകൾ കൊണ്ട് ആഞ്ഞു ചവിട്ടി…
സർവ്വശക്തിയുമാർജിച്ചുള്ള ആ ഇടിയിൽ , സ്റ്റീഫൻ തലയും തല്ലി പിന്നിലേക്ക് തെറിച്ചു വീണു…
വീണുവെന്ന് ഉറച്ചു പറയാൻ പറ്റില്ല…
നിലം പതിച്ചപ്പോൾ തന്നെ , പോയ വേഗത്തിൽ തന്നെ ചാടിയെണീറ്റ് കൊണ്ട് , സ്റ്റീഫൻ അതേ നാണയത്തിൽ തിരിച്ചും ചവിട്ടി…ഡെറിക്കിന്റെ നെഞ്ചിലേക്ക് തന്നെ….
രണ്ട് മൂന്ന് സ്റ്റെപ്പ് പിറകിലേക്ക് തെറിച്ചെങ്കിലും , ഡെറിക് വീണത് രണ്ട് കാലിൽ തന്നെയായിരുന്നു…
സമയമൊട്ടും വൈകിക്കാതെ രണ്ട് പേരും പരസ്പരം ഓടിയടുത്തു….
Adipoli,
Super ?
Thanks dear❤️❤️
ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
അവനെ തീർത്തേക്ക് bro
നമുക്ക് ശരിയാക്കാന്നേ ♥♥
Some twist at the end?
Dheeran story pole suspense undu
താങ്ക്സ് ഡിയർ ❤️
❤❤
❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കട്ട വെയ്റ്റിംഗ് ❤️??
?
❤️❤️❤️
താങ്ക്സ് ഡിയർ ?❤️
???????
❤️❤️❤️❤️❤️❤️