ഡെറിക് എബ്രഹാം 26 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 149

“അതെന്തിനാണ് സ്റ്റീഫാ…

അണ്ടർവേൾഡ് കിങ് ആയ സ്റ്റീഫനും തോക്കിനെ ഭയമോ…

ഓരോ കാരണങ്ങൾ പറഞ്ഞ് സമയം പാഴാക്കാതെ നീ വാ സ്റ്റീഫാ..

അവരത് ഉപയോഗിക്കില്ല..

അതെന്റെ വാക്ക്…”

 

“ഭയക്കേണ്ടതിനെ ഭയക്കുക തന്നെ വേണം ഡെറിക്…

നിന്റെ വാക്ക് എനിക്കും വിശ്വാസമാകേണ്ടേ….

നീ ചോര തുപ്പുമ്പോൾ അത് കണ്ടു നിൽക്കാൻ നിന്റെ ആത്മസുഹൃത്തുക്കൾക്കാവില്ല…

അത് കൊണ്ട് തന്നെ , എനിക്കെതിരെ ആയുധങ്ങൾ പ്രയോഗിക്കാനും സാധ്യത വളരെയധികമാണ്…”

 

“അത് വരെ ഞാൻ കാത്തു നിൽക്കില്ലെടാ തന്തക്ക് പിറക്കാത്ത നായേ..”

 

ആക്രോഷിച്ചു കൊണ്ട് മൈക്കിൾ സ്റ്റീഫന് നേരെ ചാടി വീണു..വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഡെറിക് അവനെ പിടിച്ചു വെച്ചു…

 

“കണ്ടില്ലേ ഡെറിക്.. ഞാൻ പറഞ്ഞില്ലേ…

എനിക്ക് വിശ്വാസം വരണമെങ്കിൽ…”

 

“ഹഹഹ….

ചെയ്തത് എന്റെ സുഹൃത്തുക്കളല്ലല്ലോ സ്റ്റീഫാ…

നിന്റെ ആത്മമിത്രമല്ലേ… ”

 

അതിന് മറുപടി പറയാൻ സ്റ്റീഫന് വാക്കുകൾ വന്നില്ല…

 

“ഏതായാലും നീ ഇത്രയൊക്കെ പറഞ്ഞതല്ലേ…അതും നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ…”

 

ഡെറിക്കിന്റെ നിർദേശപ്രകാരം പോലീസുകാരിൽ ഒരാൾ എല്ലാവരുടെയും തോക്കുകൾ വാങ്ങി , അതൊക്കെ വലിയൊരു തുണിയിൽ കെട്ടി ഒരു കോണിലേക്ക് വലിച്ചെറിഞ്ഞു…

 

സ്റ്റീഫന്റെ അന്ത്യം അനാവശ്യമായി വൈകിക്കുന്ന ഡെറിക്കിന്റെ ഈ പ്രവൃത്തികൾ കണ്ടപ്പോൾ , കൂട്ടുകാരൊക്കെ പരമാവധി പിന്തിരിപ്പിക്കാൻ ശ്രമിച്ചു…

എന്നാൽ അവനതൊന്നും ചെവി കൊണ്ടില്ല..

 

Updated: January 4, 2022 — 11:08 pm

14 Comments

  1. പാവം പൂജാരി

    Adipoli,
    Super ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear❤️❤️

  2. ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
    അവനെ തീർത്തേക്ക് bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      നമുക്ക് ശരിയാക്കാന്നേ ♥♥

  3. Some twist at the end?
    Dheeran story pole suspense undu

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  4. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  5. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    കട്ട വെയ്റ്റിംഗ് ❤️??

    1. ?

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        ❤️❤️❤️

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ?❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️❤️❤️

Comments are closed.