“നിന്നോടല്ലേ പറഞ്ഞത്.. മതിയെന്ന്…”
ആ കല്പന കൂടി വന്നപ്പോൾ , സ്റ്റീഫനോടുള്ള കോപമൊട്ടുമടങ്ങാതെ ഡെറിക് ഉള്ള വീറു മുഴുവനുമെടുത്ത് , അവനെ ആഞ്ഞു ചവിട്ടി.. ആ ശക്തിയിൽ അവൻ വളരെ ദൂരേക്ക് തെറിച്ചു വീണു…
അതൊന്നും ശ്രദ്ധിക്കാതെ ഡെറിക് അങ്കിളിനരികിലേക്ക് ഓടിപ്പോയി…
“ഗീത…നീയെന്താണ് അങ്കിളിനെ കൊണ്ടു പോകാത്തത്..?
അങ്കിൾ…. എന്താണിത്…?
ആശുപത്രിയിലേക്ക് പോ..”
“നിനക്ക് മാത്രമാണോ അവനോട് പക തീർക്കേണ്ടത്..
ഇല്ലാത്ത ആരോഗ്യവും വെച്ച് ഞാനിവിടെയെത്തിയത് , ആശുപത്രിയിൽ പോയി കിടക്കാനല്ല…
എന്ത്യേ…നിന്നോടിനി പ്രത്യേകിച്ച് പറയണോ , അവനെ തീർത്തിട്ട് വരാൻ..? ”
അപ്പോഴേക്കും , നേഹ തോക്കെടുത്തു കൊണ്ട് ഡെറിക്കിന് കൊടുത്തു… അജിയും സേവിയും , സ്റ്റീഫനെ പിടിച്ചു കൊണ്ടു വന്ന് , ഡെറിക്കിന് മുന്നിൽ നിർത്തി..
വീണ്ടുമൊരു വാക്പോരിന് അവസരം നൽകാതെ , ഡെറിക് കാഞ്ചിയിലേക്ക് കൈ വെച്ചു…
പെട്ടെന്നാണ് ക്ലബ്ബിന് പുറത്ത് , വണ്ടികളുടെ കലപില ശബ്ദം കേട്ടത്….
ഒരു നിമിഷം അത് ശ്രദ്ധിച്ച ഡെറിക് , വീണ്ടും സ്റ്റീഫനിലേക്ക് തിരിഞ്ഞു… എന്നാൽ തുറന്നു വെച്ചിട്ടുണ്ടായിരുന്ന വാതിലിൽ കൂടി ഒരു കൂട്ടം ആളുകൾ അകത്തേക്ക് ഓടിയടുക്കുന്നത് കണ്ടപ്പോൾ ഡെറിക്കിന്റെ കൂടെ മറ്റുള്ളവരും പകച്ചു നിന്നു പോയി…
( തുടരും)
Adipoli,
Super ?
Thanks dear❤️❤️
ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
അവനെ തീർത്തേക്ക് bro
നമുക്ക് ശരിയാക്കാന്നേ ♥♥
Some twist at the end?
Dheeran story pole suspense undu
താങ്ക്സ് ഡിയർ ❤️
❤❤
❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കട്ട വെയ്റ്റിംഗ് ❤️??
?
❤️❤️❤️
താങ്ക്സ് ഡിയർ ?❤️
???????
❤️❤️❤️❤️❤️❤️