“ഞാൻ കാരണം..
എന്റെ അങ്കിൾ…”
“എനിക്കൊന്നുമില്ലെന്ന് പറഞ്ഞില്ലേടാ ചെക്കാ…
എന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കിൽ , നീ ഒരു നിമിഷം പോലും പാഴാക്കാതെ അവനെ കൊന്ന് കളയെടാ..
അതിന് ശേഷം വാ…എന്റെ മുന്നിലേക്ക്…”
അങ്കിളിന്റെ രണ്ടും കല്പിച്ചു കൊണ്ടുള്ള കല്പന കേട്ടപ്പോൾ , തന്റെ വല്ലായ്മയൊക്കെ മറന്നു കൊണ്ട് , എല്ലാ ഉശിരുമെടുത്ത് കൊണ്ട് ഡെറിക് എഴുന്നേറ്റു നിന്നു…
വെടിയേറ്റ കൈയുടെ വേദന ഒരു ഭാഗത്തുണ്ടായിരുന്നുവെങ്കിലും , അവനതൊന്നും വക വെച്ചില്ല…
അതിനേക്കാൾ പതിന്മടങ്ങായിരുന്നു അങ്കിളിനേറ്റ മുറിവ് അവന്റെ മനസ്സിലുണ്ടാക്കിയ വേദന..
ഇതൊക്കെ കണ്ടു കൊണ്ട് , അഹങ്കാരം നിറഞ്ഞ ചിരിയുമായി സ്റ്റീഫൻ കുറച്ച് ദൂരത്തായി നിൽക്കുന്നുണ്ടായിരുന്നു…
അടുത്ത വെടിയുതിർക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൻ…
അങ്കിളിനെ വേഗം ആംബുലൻസിൽ കയറ്റാൻ ഡെറിക് ഗീതയോട് പറഞ്ഞു…
ഇതേ സമയം , അത് വരെ തരിച്ചു നിന്നിട്ടുണ്ടായിരുന്ന അജിയും സേവിയും , തങ്ങളുടെ തോക്കുകൾ തിരിച്ചെടുക്കാനായി നീങ്ങിത്തുടങ്ങിയിരുന്നു..
“അജീ…സേവീ….”
കൂട്ടുകാരെ നോക്കി ഡെറിക് ഗർജിച്ചു…അത് കേട്ടപ്പോൾ അവരവിടെ നിന്നു..
” അവനുള്ളത് ഞാൻ കൊടുക്കും…
നിങ്ങൾ നോക്കി നിന്നാൽ മതി…”
ഡെറിക് ചീറ്റപ്പുലിയുടെ വേഗതയിൽ സ്റ്റീഫനിലേക്ക് പാഞ്ഞടുത്തു… അപ്പോഴേക്കും അടുത്ത വെടി അവനുതിർത്തു കഴിഞ്ഞിരുന്നു…
എന്നാൽ , വിദഗ്ധമായി ഡെറിക് അതിൽ നിന്നു ഒഴിഞ്ഞു മാറിക്കൊണ്ട് സ്റ്റീഫന്റെ നടുവിന് ആഞ്ഞു ചവിട്ടി…
ആ ശക്തിയിൽ സ്റ്റീഫൻ പിന്നിലേക്ക് തെറിച്ചു വീണു..
Adipoli,
Super ?
Thanks dear❤️❤️
ഇനിയും സ്റ്റീഫൻ രക്ഷപെടരുത് plz..
അവനെ തീർത്തേക്ക് bro
നമുക്ക് ശരിയാക്കാന്നേ ♥♥
Some twist at the end?
Dheeran story pole suspense undu
താങ്ക്സ് ഡിയർ ❤️
❤❤
❤️❤️❤️❤️
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️?❤️?❤️❤️?❤️❤️❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
കട്ട വെയ്റ്റിംഗ് ❤️??
?
❤️❤️❤️
താങ്ക്സ് ഡിയർ ?❤️
???????
❤️❤️❤️❤️❤️❤️