ഡെറിക് എബ്രഹാം 22 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 187

Views : 7735

നീയൊക്കെ പറയുന്നതും കേട്ട് ഒരു പെൺകുട്ടിയും കൂടി നമ്മുടെ കൂടെയുണ്ട് എന്നോർത്താൽ നന്നായിരുന്നു…”

കണക്കിന് കിട്ടിക്കഴിഞ്ഞതിന് ശേഷം, രണ്ടു പേരും മെല്ലെ ഡെറിക്കിന്റെയും നേഹയുടെയും ഭാഗത്തേക്ക്‌ തിരിഞ്ഞു… അവർ പ്രണയാർദ്രരായി പരസ്പരം സംസാരിക്കുന്നതാണ് കണ്ടത്….

“ഡെറിക്…. താൻ തന്നെയല്ലേ ഇപ്പോൾ തെറിയഭിഷേകം നടത്തിയത്…? ”

“എന്തേ… ഒരിക്കൽക്കൂടി വേണോ…?
ക്യാമറകൾ ഇതൊക്കെ പകർത്തുന്നത് മറക്കേണ്ട രണ്ടാളും…
കണ്ണുകളിൽ പോലും സംശയം വരാൻ ഇട വരരുത്..”

“ഓഹ്..അങ്ങനെ..ആറ്റിറ്റ്യൂഡ്..ആറ്റിറ്റ്യൂഡ്…
നടക്കട്ടെ… നടക്കട്ടെ…
എന്നാലും മഹാനായ സ്റ്റീഫാ..
നിന്നെയൊക്കെ സമ്മതിക്കണം…
ഇവളുമാരൊക്കെ ഉണ്ടായിട്ടാണല്ലോടാ നാറീ , വീണ്ടും പിഞ്ചു കുഞ്ഞുങ്ങളുടെ പിന്നാലെ നീ പോകുന്നത്…
ആ പൈതങ്ങളിൽ നിന്നൊക്കെ അവനെന്ത് കിട്ടാനാണ്..? ”

“ടാ… അജീ…”

ഡെറിക്കിന്റെ ശബ്ദം വീണ്ടും മുഴങ്ങി…

“ഓഹ്.. ഞാനൊന്ന് ദീർഘനിശ്വാസം വിട്ടതാണ് സാറേ….ക്ഷമിക്ക്…”

ഡെറിക് പറഞ്ഞത് പോലെ അവർ സംശയങ്ങൾക്ക് വഴി കൊടുക്കാതെ രണ്ട് ബിയറും ഓർഡർ ചെയ്തു കൊണ്ട് അവിടെയുള്ള ഡാൻസുകാരുടെ കൂടെ ചേർന്നു…
ക്ലബ്ബിലേക്ക് ആളുകൾ വന്നു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അത് നിലച്ചു…
കവാടങ്ങൾ അടഞ്ഞു…
അധികം വൈകാതെ തന്നെ മുകളിലുള്ള നിലയിൽ നിന്നും വലിയൊരു വാതിൽ തുറക്കപ്പെട്ടു… മുകളിലുള്ളവർക്കും താഴെയുള്ളവർക്കും ഒരു പോലെ കാണാൻ പറ്റുന്ന വിധത്തിലായിരുന്നു ആ വാതിൽ….
എല്ലാവരുടെയും കണ്ണുകൾ അവിടേക്ക് നീങ്ങി….
അധികം വൈകാതെ തന്നെ , അതിനകത്ത് നിന്നും കുറേ നിഴലുകൾ പുറത്തേക്കിറങ്ങി വന്നു…
അധികം വൈകാതെ തന്നെ ആ നിഴലുകളിൽ പ്രകാശം പരന്നു… എല്ലാവരും കണ്ണ് മിഴിച്ചു നോക്കി നിന്നു…. ഡെറിക്കിന്റെയും കൂട്ടരുടെയുമൊഴികെ മറ്റുള്ളവരുടെ കണ്ണിലൊക്കെ കൊതിയോടെയുള്ള ആർത്തിയാണ് കാണപ്പെട്ടത്…
ചെറിയ പ്രായമുള്ള കുട്ടികൾ മുതൽ മുതിർന്ന പെൺകുട്ടികളെ വരെ മുന്തിയ ഇനം വസ്ത്രങ്ങളുമണിയിച്ചു കൊണ്ട്, മേക്കപ്പിന്റെ അതിപ്രസരണവുമായി ഫാഷൻ ഷോയിൽ ‘റാമ്പ് വാക് ‘ നടത്തുന്നത് പോലെ വരിവരിയായി നടത്തിക്കൊണ്ട് വരുന്നു…അവരിൽ തളിച്ച വിലകൂടിയ സുഗന്ധദ്രവ്യങ്ങളുടെ മണം ആ ഏരിയ മുഴുവൻ പടർന്നു പിടിച്ചിട്ടുണ്ട്….

എന്നാൽ ആ കാഴ്ച ഡെറിക്കിന്റെ കണ്ണുകളെ ഈറനണിയിച്ചു…ചമയങ്ങൾ കൊണ്ടു മൂടിയിട്ടും , മനസ്സ് മരവിച്ചു പോയ അവരുടെ മുഖത്തിലെ നിസ്സഹായവസ്ഥ അവന് മനസ്സിലാകുന്നുണ്ടായിരുന്നു…ഒരു നിമിഷം അവനത് കണ്ടു തരിച്ചു നിന്നു പോയി..നേഹ തട്ടിയപ്പോഴാണ് അവൻ ആ ഞെട്ടലിൽ നിന്നുണർന്നത്…
ആരും കാണാതെ , കണ്ണുനീർ തുടച്ചു കൊണ്ട് അവൻ വീണ്ടും അവിടേക്ക് തന്നെ നോക്കി നിന്നു…

ആ കുട്ടികൾ അവിടെ കൂടിയിട്ടുള്ള എല്ലാവരുടെ മുന്നിലേക്കും നിരനിരയായി നടന്നു വന്നു…എല്ലാവർക്കും നന്നായി കാണാൻ പറ്റാവുന്ന രീതിയിൽ അവരുടെ അരികിലൂടെ മുന്നോട്ട് നീങ്ങി… കൂടിയിരിക്കുന്നവരിൽ പലരും അവരെ പിച്ചുകയും മാന്തുകയും ചെയ്യുന്നുണ്ടായിരുന്നു…ചിലർ രഹസ്യഭാഗങ്ങളിലൊക്കെ കൈ വെക്കുകയും ചെയ്യുന്നുണ്ട്…
ഒരുപാട് വേദനയുണ്ടായിട്ടും , തിരിഞ്ഞു നോക്കാതെ കുട്ടികൾ മുന്നോട്ട് തന്നെ നീങ്ങി….കടിച്ചു തിന്നാൻ കൊതിയോടെ കാത്തിരിക്കുന്ന ചെന്നായ്ക്കളുടെ ഇടയിലൂടെ അവർ പേടിച്ചും വിറച്ചും കൊണ്ട് നടന്നു…
തോക്കുകൾ കൈയിലേന്തി നിൽക്കുന്ന സ്റ്റീഫന്റെ കിങ്കരന്മാർ ഇടയ്ക്കിടെ അവരെ തള്ളുന്നുമുണ്ട്..
അതൊന്നും വകവെക്കാതെ ഉറച്ചു പോയ മനസ്സുമായി അവർ കാഴ്ചവിരുന്നായി ഓരോ ശവംതീനികളുടെ മുന്നിലൂടെയും നടന്നകന്നു..

രണ്ട് പ്രാവശ്യം സദസ്സിനെ മുഴുവൻ വലം വെച്ചതിനു ശേഷം , രണ്ടാമത്തെ നിലയിൽ എല്ലാവർക്കും കാണാനാവുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റേജിൽ അവർ വന്നു നിന്നു….അവരെ നോക്കി പലരും മോശമായ കമെന്റുകൾ പലതും പറയുന്നുണ്ടായിരുന്നു..നാണവും മാനവുമില്ലാതെ ജീവിക്കുന്ന അവർക്കൊന്നും അതിന് ലവലേശം ഉളുപ്പില്ലെങ്കിലും , അറപ്പുളവാക്കുന്ന ആ വാക്കുകൾ കേട്ടിട്ട് ഡെറിക്കിന്റെ ചോര തിളച്ചു വന്നു…ഇത് മനസ്സിലാക്കിയ നേഹ , അവന്റെ കൈ മുറുകെപ്പിടിച്ചു…എന്നിട്ട് കണ്ണുകൾ കൊണ്ട് അരുതെന്ന് മുന്നറിയിപ്പ് നൽകി…
എല്ലാം സഹിച്ചു കൊണ്ട് അവൻ ഒരു അവസരത്തിനായി കാത്തു നിന്നു….

പെട്ടെന്നാണ് കുട്ടികൾ വന്ന ആ വാതിൽ ഒരിക്കൽക്കൂടി ഘോരശബ്ദത്തിൽ തുറന്നത്…തങ്ങൾ കാത്തിരുന്നവൻ എത്തിയെന്ന് മനസ്സിലാക്കിയ ഡെറിക്കും കൂട്ടരും , അവിടേക്ക് അക്ഷമരായി നോക്കി നിന്നു…
എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി അവിടെ നിന്നും വന്നത് സ്റ്റീഫനായിരുന്നില്ല…ആദ്യ നോട്ടത്തിൽ ആളെ മനസ്സിലായില്ലെങ്കിലും , അധികം വൈകാതെ കണ്ണിലെന്നത് പോലെ മനസ്സിലും
ആ മുഖം തെളിഞ്ഞു വന്നു…
കുറച്ചു നാളുകൾക്ക് മുമ്പ് , വിദഗ്ധമായി കെണിയിലകപ്പെടുത്തിയിട്ടും കൂട് തുറന്നു പോയ മൈക്കിൾ ജോൺ…
സ്റ്റീഫന്റെ വലം കൈ….
ജന്മം കൊണ്ട് ബോംബെക്കാരനാണെങ്കിലും , മലയാളമടക്കം എല്ലാ ഭാഷയും മനോഹരമായി കൈകാര്യം ചെയ്യാനറിയുന്നവൻ…
മൈക്കിൾ ജാക്സനെ പോലെയുള്ള വേഷവിധാനങ്ങളും , നടത്തവും , ഡാൻസിനോടുള്ള പ്രിയവുമാണ് അവന് മൈക്കിൾ ജോൺ എന്ന പേര് നേടിക്കൊടുത്തത്….

മൈക്കിൾ ജോൺ പതിവ് ശൈലിയിൽ തുള്ളിത്തുള്ളിക്കൊണ്ട് പടവുകൾ ഇറങ്ങി… തന്റെ ഇടത് ഭാഗത്തുള്ള ബാറിൽ നിന്ന് ഒരു പെഗ്ഗ് എടുത്ത് , അത് തന്ന സുന്ദരിയുടെ കൈയിൽ ചുംബിച്ചും കൊണ്ട് അവൻ മൈക്കിൾ ജാക്സന്റെ സ്റ്റെപ്പുമിട്ട് , ഹാളിന്റെ നടുവിലേക്ക് നടന്നു..

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

12 Comments

  1. പാവം പൂജാരി

    Nice ♥️♥️👌

  2. എന്തു പറ്റി ബ്രോ ഇത്രയും ദിവസങ്ങൾക്ക് ശേഷം ഇത്രയും ചെറിയ ഒരു പാർട്ട് 🤔🤔🤔🤔🤔
    എന്തായാലും ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

  3. 💝💝💝💝

  4. 🥰🥰

  5. ❤️❤️❤️

  6. 💙💙💙💙

  7. ❤❤❤❤❤

  8. Ithenthu patti page kuranju poyallo. Last climaxinu vendi niruthiyathano. E pravashyam climax kurachokkae njan pretheekshicha polae thannae vannu. Climax akarayennu thonnunnu. Kathirikkunnu

  9. സൂപ്പർ bro ഇനി ഒത്തിരി കാത്തിരിക്കണമോ അടുത്ത പാർട്ടിനായി

  10. Waiting for next part

  11. °~💞അശ്വിൻ💞~°

    💥💥💥

  12. 🌷🌷

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com