ഡെറിക് എബ്രഹാം 22 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 187

Views : 7735

“ഡിയർ ഫ്രണ്ട്സ്….
വെൽക്കം ടു ‘നൈറ്റ്‌ ഡ്രീം പാർട്ടി’…
എല്ലാവർക്കും സുഖമെന്ന് കരുതുന്നു…. കൂടുതൽ സുഖങ്ങളിൽ ആറാടിക്കുവാൻ ഞങ്ങൾ തയ്യാറാണ്…
സ്റ്റീഫൻ രാഘവിന്റെ സ്വന്തം തട്ടകമായ സാന്റാക്ലബ്ബിലേക്ക് ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും സ്വാഗതം….
നമ്മുടെ ലേലം വിളി തുടങ്ങാനായിരിക്കുന്നു…
ആദ്യം , ആരെ വേണമെന്ന് നിങ്ങൾക്ക് തന്നെ പറയാം….
കമോൺ എവെരിബഡി…”

അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു മലേഷ്യക്കാരൻ അതിലുള്ള ഒരു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെ ചൂണ്ടിക്കാട്ടി… മറ്റുള്ളവർക്കും അത് സമ്മതമായിരുന്നു….
ഇത് കണ്ടപ്പോൾ ഡെറിക്കിന് അവന്റെ മനസ്സിനെ പിടിച്ചു നിർത്താനായില്ല… അവൻ ക്രോധത്തോടെ അവിടുന്നു എണീറ്റു…
ഇത് കണ്ട അജിത്തും സേവിയറും കൂടി അവിടുന്നു എണീറ്റു…അവർക്കും കണ്ടു കൊണ്ടിരിക്കാനാവാത്തതായിരുന്നു ആ രംഗം..
നേഹ ഡെറിക്കിനെ പിടിച്ചിരുത്തി… അജിത്തിനോടും സേവിയറോടും അവിടെത്തന്നെ ഇരിക്കാനും പറഞ്ഞു…

“ഡെറിക്…. ഇങ്ങനെയുള്ള രംഗങ്ങൾ കാണുമ്പോൾ നിന്റെ ചോര തിളക്കുമെന്നറിയാം… പക്ഷേ, ഇത് അതിനുള്ള സമയമല്ല… ക്ഷമിച്ചിരിക്കുക…നമ്മുടെ സമയം വരും..”

“തനിക്കെങ്ങനെ ഇതൊക്കെ പറയാൻ കഴിയുന്നു നേഹാ…
നീ കണ്ടില്ലേ ആ പരനാറികളെ…
ഇത്രയും പെൺകുട്ടികൾ ഉണ്ടായിട്ടും , അവനൊക്കെ വേണ്ടത് ഇത്തിരി പോലുമില്ലാത്ത ആ പിഞ്ചു കുഞ്ഞിനെയാണ്…
ഇതാണോ നീ സഹിക്കാൻ പറയുന്നത്…?
എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും സഹിക്കാവുന്നതിലും അപ്പുറത്തെത്തിയിരിക്കുന്നു ഇവന്റെയൊക്കെ നീച-നികൃഷ്ട ചെയ്തികൾ…”

“അതിനിവിടെ ഒന്നും സംഭവിച്ചില്ലല്ലോ ഡെറിക്…
ആ കുട്ടിയെ നമുക്ക് സുരക്ഷിതയായി വീട്ടിലെത്തിക്കേണ്ടേ…ലേലം വിളി നടന്നാലും കുട്ടി ഇവിടെ തന്നെയുണ്ടല്ലോ….
നമ്മളിവിടുന്നിനി പോകുന്നുണ്ടെങ്കിൽ എല്ലാവരെയും കൊണ്ടേ പോകൂ…
ആ കാര്യം ഉറപ്പ്…
പിന്നെ ഇത് പോലെയുള്ള പ്രഹസനങ്ങൾക്ക് നമ്മളെന്തിന് പൊട്ടിത്തെറിക്കണം..
അവസരത്തിനായി കുറച്ചൂടെ കാത്തിരിക്കാം….”

ഡെറിക്കിനോട് സംസാരിക്കുമ്പോഴും , അവൻ തിരിച്ചു പ്രതികരിക്കുമ്പോഴും മുഖത്ത് അസ്വഭാവികത വരാതെ നിൽക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു…

അങ്ങനെ ആ പിഞ്ചു പൈതലിന് വേണ്ടിയുള്ള ലേലം വിളി തുടങ്ങി…. ലക്ഷങ്ങൾ
മുടക്കി , ആ കുട്ടിയെ സ്വന്തമാക്കാൻ അവിടെയുള്ള എല്ലാവരും തിടുക്കം കൂട്ടി… അവസാനം ഏറ്റവും ഉയർന്ന തുകയിൽ ഒരു ജാപ്പനീസ് , ആ കുട്ടിയെ സ്വന്തമാക്കി.. അപ്പോൾ തന്നെ ലക്ഷങ്ങൾ , ഡോളറുകളായി അയാൾ കൈമാറി…
പിന്നെ അടുത്ത കുട്ടിക്ക് വേണ്ടിയുള്ള വിളി തുടങ്ങി…അങ്ങനങ്ങനെ ഓരോരുത്തരായി ഓരോ കുട്ടികളെ ലേലത്തിൽ പിടിച്ചു….
ഡെറിക് പ്രതീക്ഷിച്ചത് പോലെ തന്നെ , ഏറ്റവും ചെറിയ കുട്ടികളായിരുന്നു റെക്കോർഡ് തുകയിൽ വിറ്റു പോയത്….
എല്ലാവരെയും ലേലം വിളിച്ചു കഴിഞ്ഞപ്പോഴേക്കും സമയമേറെ പിന്നിട്ടു…

പിന്നീടവിടെ , ലഹരി മരുന്നുകളുടെ ലേലമായിരുന്നു…
കറുപ്പ്, ബ്രൗൺ ഷുഗർ തുടങ്ങി ഏകദേശം നിലവിലുള്ള എല്ലാ മയക്കുമരുന്നുകളും അവിടെ തയ്യാറായിരുന്നു…
അതിന് ശേഷം വിദേശനിർമിത തോക്കുകളുടെ ലേലമാണ് നടക്കേണ്ടതെന്ന് അവരുടെ തയ്യാറെടുപ്പ് കണ്ടപ്പോൾ മനസ്സിലായി….
മൈക്കിൾ ഇതിനൊക്കെ മേൽനോട്ടം വഹിച്ചു ചാടി നടക്കുകയായിരുന്നു…. പക്ഷേ , ഒരുപാട് നേരം പിന്നിട്ടിട്ടും സ്റ്റീഫൻ തിരശീലയിൽ വന്നില്ല…
ഒരു പക്ഷേ, അവൻ വരാതെയാകുമോ എന്നവർ സംശയിച്ചു…
ഒരു ഭാഗത്ത് ലഹരി മരുന്നുകളുടെ കച്ചവടവും പൊടി പാറിയ പോലെ നടക്കുന്നുണ്ടായിരുന്നു…

പക്ഷേ , ഡെറിക്കിന്റെയും കൂട്ടരുടെയും ശ്രദ്ധ മുഴുവൻ കുട്ടികളിലേക്കായിരുന്നു… തെരുവ് പട്ടികൾക്ക് കൊടുക്കുന്ന വില പോലും കൊടുക്കാതെ , ഓരോ കുട്ടിയുടെയും കൈയിൽ അവരെ വാങ്ങിയവരുടെ പേരെഴുതിയ ഒരു സ്റ്റിക്കർ പതിക്കുകയായിരുന്നു..
മാർക്കറ്റിൽ കാണുന്ന വില്പനച്ചരക്കുകൾക്ക് പോലും അതിനേക്കാൾ ആദരവ് കിട്ടിയിട്ടുണ്ടാകും…
കലങ്ങിയ കണ്ണുമായി അവർ , ആ രംഗങ്ങൾ ഇടറിയ മനസ്സോടെ കണ്ടു നിന്നു…
കണ്ടു നിൽക്കേണ്ടി വന്നുവെന്ന് വേണം പറയാൻ…
പലപ്പോഴും ഡെറിക്കിന്റെ നിയന്ത്രണം തെറ്റുന്നുണ്ടായിരുന്നുവെങ്കിലും , നേഹ കൈയിലെ പിടുത്തം വിടാൻ തയ്യാറായിരുന്നില്ല….
എന്താണ് പ്ലാനെന്ന് ഇടയ്ക്കിടെ സേവിയും അജിത്തും ഫോൺ വഴി ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു…
പക്ഷേ , അതിന് ഡെറിക്കിന്റെ പക്കൽ മറുപടിയൊന്നുമുണ്ടായിരുന്നില്ല….
അവൻ യാന്ത്രികമായി അവിടെ നടക്കുന്നതൊക്കെ കണ്ണുകളിൽ പകർത്തിക്കൊണ്ടേയിരുന്നു…

പെട്ടെന്ന് ആ ഹാൾ നടക്കുക്കിക്കൊണ്ട് ഒരു അശരീരി ഉയർന്നു…

“സ്വാഗതം…
മിസ്റ്റർ ഡെറിക് എബ്രഹാം ഐപിഎസ്….സ്റ്റീഫന്റെ കോട്ടയിലേക്ക് എന്റെ പ്രിയസുഹൃത്തിന് സുസ്വാഗതം… ”

( തുടരും )

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

12 Comments

  1. പാവം പൂജാരി

    Nice ♥️♥️👌

  2. എന്തു പറ്റി ബ്രോ ഇത്രയും ദിവസങ്ങൾക്ക് ശേഷം ഇത്രയും ചെറിയ ഒരു പാർട്ട് 🤔🤔🤔🤔🤔
    എന്തായാലും ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

  3. 💝💝💝💝

  4. 🥰🥰

  5. ❤️❤️❤️

  6. 💙💙💙💙

  7. ❤❤❤❤❤

  8. Ithenthu patti page kuranju poyallo. Last climaxinu vendi niruthiyathano. E pravashyam climax kurachokkae njan pretheekshicha polae thannae vannu. Climax akarayennu thonnunnu. Kathirikkunnu

  9. സൂപ്പർ bro ഇനി ഒത്തിരി കാത്തിരിക്കണമോ അടുത്ത പാർട്ടിനായി

  10. Waiting for next part

  11. °~💞അശ്വിൻ💞~°

    💥💥💥

  12. 🌷🌷

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com