ഡെറിക് എബ്രഹാം 22 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 187

Views : 7735

പ്രാഡോ മണൽക്കൂമ്പാരങ്ങൾക്കിടയിലൂടെ ഇരമ്പിക്കയറി കൊട്ടാരത്തിലേക്ക് കുതിച്ചു കൊണ്ടേയിരുന്നു…ലക്ഷ്യത്തിലേക്കെത്താനുള്ള വ്യഗ്രത അതിനുമുണ്ടായിരുന്നു…
എല്ലാവരും ക്ലബ്ബിന്റെ മനോഹാരിത നോക്കി നിൽക്കുന്ന തിരക്കിൽ തന്നെയായിരുന്നു…അപ്പോഴായിരുന്നു സേവിയറുടെ തലയിൽ ഒരു ബുദ്ധി ഉദിച്ചത്….

“ഡെറിക്….
എവിടെയാണ് എങ്ങനെയാണ് തുടങ്ങേണ്ടതെന്ന് ഒരു ഐഡിയയുമില്ലെന്ന് കരുതിയിരിക്കുകയായിരുന്നു…
ഞാനൊരു ഐഡിയ പറയട്ടെ….? ”

“എന്തേ…? ”

“ക്ലബ്ബിലേക്ക് പ്രവഹിക്കുന്ന ഇലക്ട്രിസിറ്റി കട്ട്‌ ചെയ്യണം…അതിന് മുമ്പേ ജനറേറ്റർ പ്രവർത്തനരഹിതമാക്കണം…അല്ലെങ്കിൽ കറന്റ് പോയാൽ ജനറേറ്റർ പ്രവർത്തിക്കാൻ തുടങ്ങും…”

പറഞ്ഞു കഴിഞ്ഞപ്പോൾ ഡെറിക്കിൽ നിന്ന് അഭിനന്ദിച്ചുള്ള വാക്കുകൾ , അല്ലെങ്കിൽ എന്തെങ്കിലും പ്രവർത്തികളെങ്കിലും പ്രതീക്ഷിച്ചും കൊണ്ട് അവനെ നോക്കിയ സേവിയറിന് നിരാശപ്പെടേണ്ടി വന്നു..
പകരം , ഡെറിക്കും നേഹയും അവനെ കണ്ണുരുട്ടി പേടിപ്പിക്കുകയാണുണ്ടായത്…

“എന്ത് പറ്റി….ഞാൻ പറഞ്ഞതിൽ തെറ്റൊന്നുമില്ലല്ലോ…നമ്മളിതൊക്കെ മുമ്പ് ചെയ്തിട്ടുമുള്ളതല്ലേ…? ”

അതിന് മറുപടി കൊടുക്കാൻ നേഹ തുനിഞ്ഞപ്പോൾ അവളെ തടഞ്ഞും കൊണ്ട് ഡെറിക് പറഞ്ഞു തുടങ്ങി….

“മോനേ സേവീ..
നിന്നോട് ഞാനെപ്പോഴും പറയാറില്ലേ….. ഒരു അന്വേഷണദ്യോഗസ്ഥന് ആദ്യം വേണ്ടത് എന്താണ്..? ”

“നിരീക്ഷണപാടവം…? ”

“ആണല്ലോ… അല്ലേ….? ”

“അതേ..താനെപ്പോഴും പറയാറുള്ളതല്ലേ അത് ? ”

“ടാ..പൊട്ടാ….
നീയൊക്കെ ഏത് ലോകത്താണ് നിൽക്കുന്നത്…?
അശ്രദ്ധയുടെ കൊടുമുടിയിൽ കയറിയിരിക്കുകയാണല്ലോ…
ഇറങ്ങാനൊന്നും പ്ലാനില്ലേ…? ”

“എന്ത് പറ്റി ഡെറിക്…?
എനിക്കും മനസ്സിലാകുന്നില്ല…”

അജിത്തിന്റെ ചോദ്യം കൂടിയായപ്പോൾ രണ്ടാളുടെയും ശ്രദ്ധ എവിടെയൊക്കെയോ സഞ്ചരിക്കുകയാണെന്ന് ഡെറിക്കിന് മനസ്സിലായി…

“അപ്പോൾ രണ്ടാളുടെയും കണ്ണുകൾ പ്രവർത്തിക്കുന്നില്ല..അല്ലേ…
പിന്നെ ഓർമ , അത് ഈ ഭാഗത്ത്‌ കൂടെ പോയിട്ടേയില്ല….”

അജിത്തും സേവിയറും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി നിന്നു…

“ഞാൻ സാന്റാ ക്ലബ്ബിനെ കുറിച്ച് പറഞ്ഞപ്പോൾ ആയിരം പ്രാവശ്യം പറഞ്ഞിരുന്നില്ലേ ,
സാന്റാ ക്ലബ്ബിലെ വെളിച്ചങ്ങളൊക്കെ വിളക്കുകൾ തെളിച്ചു വെച്ചിട്ടുള്ളതാണെന്ന്..
ഓർമ്മയിൽ എവിടെയെങ്കിലും ആ കാര്യം തെളിയുന്നുണ്ടോ സാറന്മാർക്ക്….? ”

അത് കേട്ടപ്പോഴാണ് പ്ലാനിങ്ങിന്റെ സമയത്ത് ഡെറിക് അത് പറഞ്ഞിരുന്നത് രണ്ടാളുടെയും ഓർമയിൽ തെളിഞ്ഞു വന്നത്…ഒരു ഞെട്ടലോടെ അവർ വീണ്ടും ക്ലബ്ബിലേക്ക് നോക്കി….

“അപ്പോൾ ഈ കാണുന്നതൊക്കെ വിളക്കുകളാണെന്നാണോ താൻ പറയുന്നത്….? ”

“പിന്നല്ലാതെ…
എല്ലാം വിളക്കുകളാണ്….
വീട്ടിൽ കറന്റ്‌ പോയാൽ ഉപയോഗിക്കുന്നത് മാത്രമല്ല വിളക്കുകൾ… നമ്മളൊന്നും കാണാത്തതും കേൾക്കാത്തതുമായ പലതരം വിളക്കുകളുണ്ട്….അതിൽ പലതും സാന്റാക്ലബ്ബിൽ സ്റ്റീഫൻ ഉപയോഗിച്ചിട്ടുമുണ്ട്..”

“ഓഹ്… അങ്ങനെയാണ് കാര്യങ്ങൾ… അല്ലേ…? ”

“അല്ലെങ്കിൽ തന്നെ ഈ മരുഭൂമിയുടെ നടുക്ക് നിന്റെയൊക്കെ കെട്ടിയോളുമാർ കൊണ്ട് വെച്ചിട്ടുണ്ടോ കറണ്ടൊക്കെ..? ”

സേവിയറും അജിത്തും ഒരു അളിഞ്ഞ ചിരിയോട് കൂടെ അവരുടെ ചമ്മൽ മറച്ചു…

താമസിയാതെ അവർ ക്ലബ്ബിനടുത്തെത്തി…
ദൂരെ നിന്ന് കണ്ടത് പോലെയായിരുന്നില്ല സാന്റാ ക്ലബ്ബ്….
കുറച്ചു മുന്നേ കണ്ടതിനേക്കാൾ പതിന്മടങ്ങ് വലിപ്പമുണ്ടായിരുന്നു..
കുറച്ചു ദൂരെയായി , ക്ലബ്ബിന്റെ പ്രവേശനകവാടം അവരുടെ കണ്മുന്നിൽ തെളിഞ്ഞു വന്നു…
പലതരം ലക്ഷ്വറി കാറുകൾ നിരനിരയായി കവാടത്തിന്റെ മുന്നിൽ ക്യു നിൽക്കുന്നുണ്ടായിരുന്നു…
കുറച്ച് കൂടെ അടുത്തെത്തിയപ്പോഴാണ് വണ്ടികളൊക്കെ ചെക്ക് ചെയ്യുന്നതാണെന്ന് അവർക്ക് മനസ്സിലായത്…

Recent Stories

The Author

അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്

12 Comments

  1. പാവം പൂജാരി

    Nice ♥️♥️👌

  2. എന്തു പറ്റി ബ്രോ ഇത്രയും ദിവസങ്ങൾക്ക് ശേഷം ഇത്രയും ചെറിയ ഒരു പാർട്ട് 🤔🤔🤔🤔🤔
    എന്തായാലും ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

  3. 💝💝💝💝

  4. 🥰🥰

  5. ❤️❤️❤️

  6. 💙💙💙💙

  7. ❤❤❤❤❤

  8. Ithenthu patti page kuranju poyallo. Last climaxinu vendi niruthiyathano. E pravashyam climax kurachokkae njan pretheekshicha polae thannae vannu. Climax akarayennu thonnunnu. Kathirikkunnu

  9. സൂപ്പർ bro ഇനി ഒത്തിരി കാത്തിരിക്കണമോ അടുത്ത പാർട്ടിനായി

  10. Waiting for next part

  11. °~💞അശ്വിൻ💞~°

    💥💥💥

  12. 🌷🌷

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com