ജോക്കർ [ആൽബി] 1094

ഡാ അന്തോണി, എന്ത് പറ്റി.നീ വല്ലാതെ ടെൻസ്ഡാണല്ലോ. എന്ത് പറ്റീടാ.

അവൻ ആ മരച്ചുവട്ടിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.അവൻ കണ്ട കാഴ്ചകൾ നമിത്തിനോട് പറഞ്ഞു.

അന്തോണി, ഡാ. ഞാൻ വരാം. നീ 2 ദിവസം ഓഫ്‌ എടുക്ക്. ഞാൻ അവളോട് സംസാരിക്കാം. നീ വെറുതെ എടുത്തുചാടരുത്.

മ്മ്, എന്നാലും അവൾ.

ഡാ, നമ്മുടെ കാഴ്ചകളും ചിലപ്പോൾ തെറ്റാം. ഞാൻ ഒന്നു വന്നോട്ടെ. അതുവരെ അവളോട് ഒന്നും ചോദിക്കാൻ നിക്കണ്ട. നീ നേരെ അച്ചായന്റെ വീട്ടിലേക്ക് വിട്ടോ. ഈ അവസ്ഥയിൽ റൂമിൽ അവനോടൊപ്പം നിക്കണ്ട. ഹോസ്പിറ്റലിൽ ഞാൻ വിളിച്ചു പറഞ്ഞോളാം.

അവൻ ഒരു മൂളലോടെ കേട്ടുനിന്നു.
അവൻ പതിയെ പുറത്തേക്കിറങ്ങി. അച്ചായന്റെ വീട്ടിലേക്ക് പോകണം. പക്ഷെ വഴിക്കുവച്ചേ വള്ളി കാലിൽ ചുറ്റി.

അന്തോണി, ഡാ ഇവിടെ. സ്ഥിരം ബാറിൽ കുപ്പി വാങ്ങാൻ നിന്ന അച്ചായൻ വിളിച്ചു.

അവൻ അയാളുടെ അടുത്തെത്തി.

നമിത് വിളിച്ചിരുന്നു.എന്ത് പറ്റി. നീ വാ വണ്ടിയുണ്ട്.

അച്ചായന്റെ വീട്ടിൽ എത്തിയതും ആന്റണി ഒന്നും പറയാതെ കൊണ്ടുവന്ന കുപ്പിപൊട്ടിച്ചു ഒന്നു വീശി. അവന്റെ മട്ടും ഭാവവും കണ്ടു പന്തികേട് തോന്നിയ അച്ചായൻ കൂടുതൽ ചോദിച്ചും ഇല്ല.

നിർത്താതെ കാളിങ് ബെൽ കരഞ്ഞു. അച്ചായൻ വാതിൽ തുറന്നു. നോക്കിയപ്പോൾ നമിത്.

അച്ചായാ അവൻ എന്തിയെ????ഇതിനിടയിൽ അച്ചായൻ നമിത്തിൽ നിന്നും കാര്യം അറിഞ്ഞിരുന്നു.

അകത്തുണ്ട്, വന്നപ്പോ തുടങ്ങിയതാ. നിർത്തിട്ടില്ല.

ചേച്ചി എവിടെ.

അവൾ ഇന്നലെ ഒന്ന് നാട്ടിൽ പോയി, അവളുടെ ആങ്ങളക്ക് ചെറിയൊരു സർജറി. അടുത്താഴ്ച ഇങ്ങെത്തും.

ഡാ അന്തോണി, ഇതെന്താടാ ഇത്. അച്ചായാ ആ കുപ്പിയൊക്കെ മാറ്റിക്കോ. ഇന്നിനി മതി.

ചേട്ടായി(ഒറ്റക്കുള്ളപ്പോൾ അവൻ അങ്ങനാണ് വിളിക്കാറ്)അവൻ കരച്ചിലിന്റെ വക്കിൽ എത്തി.

പോട്ടെടാ എനിക്ക് മനസ്സിലാവും.ഇനി പറഞ്ഞിട്ടെന്താ.

നമിതേ ഇവൻ പറഞ്ഞത് ഉള്ളതാണല്ലോ അല്ലെ.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.