ജോക്കർ [ആൽബി] 1094

എന്തായാലും അവളൊന്നു നന്നയിക്കണ്ടാൽ മതി.

മ്മം. അന്തോണിയെ, എന്താണ് നിനക്ക് അവളോട് വല്ല….

ഒന്ന് പോ ഗ്രേസിക്കുട്ടി.

വിശ്വസിച്ചേ……….,പിന്നെ പോയതോർത്തു നീ വിഷമിക്കണ്ട.നീ ചെയ്ത നൻമ്മക്ക് പ്രതിഫലം കിട്ടാതെപോവില്ല.എന്നാ ഞാൻ വക്കുവാ……..
……….

പ്രതീക്ഷിച്ചപോലെ തന്നെ ബിയക്ക് ജോലി ലഭിച്ചു.ഓഫർ ലെറ്റർ കിട്ടി കോൺട്രാക്ട് സൈൻ ചെയ്തു.തിരിച്ചു വന്നതും ആന്റണിയുടെ കവിളിൽ ഒരു മുത്തം കൊടുത്താണ് അവൾ സന്തോഷം പങ്കുവച്ചത്.കൂടാതെ ഫ്രണ്ട്സിനായി അവളുടെ വീട്ടിൽ സെലിബ്രേറ്റ് ചെയ്തു.ഓരോ നിമിഷവും അവൾ ആന്റണിയോട് ഒട്ടിനടന്നു.

ഡാ,ഞാൻ പോയാൽ നീ എന്റെ വീട്ടിൽ ഇടക്കൊക്കെ തിരക്കണെ. ഇടക്ക് അവൾ പറയും.

അതിനെന്താടീ,അവർ എന്റെയും വീട്ടുകാർ അല്ലെ.തിരിച്ചവനും പറഞ്ഞു

ബിയക്ക് പോകാനുള്ള പേപ്പേഴ്സ് ഏകദേശം ശരിയായിരുന്നു.അവൾ പോകുന്നതിന് മുൻപുള്ള അവളുടെ പിറന്നാൾ ആഘോഷമാക്കാൻ തീരുമാനിച്ചു ആന്റണി.അപ്പന്റെ മരണദിവസ്സവും ഒന്നായിരുന്നതിനാൽ അവൾ അതിന് വലിയ പ്രാധാന്യം നൽകിയിരുന്നില്ല.ഒരു സർപ്രൈസ് നൽകാൻ എന്നവണ്ണം ആന്റണി ബിയക്കുള്ള പിറന്നാൾ സമ്മാനവും ആയി ഡിപ്പാർട്മെന്റിലേക്ക് നടന്നു. പതിവില്ലാതെ ലോക്ക് ആയിക്കിടക്കുന്നു. അവൻ തുറക്കാൻ ശ്രമിച്ചു. അകത്തുനിന്നും ലോക്ക് ആണ്. എന്താണെന്നറിയാൻ അവൻ ഡോർ ഗ്ളാസ്സിലൂടെ എത്തിനോക്കി. സ്തബ്ധനായി നിന്നു അവൻ. അവിടെ ആലിംഗനത്തിൽ മുഴുകി സ്വയം മറന്നു നിൽക്കുന്ന ബിയയും വിമലും. രണ്ടാളുടെയും വസ്ത്രങ്ങൾ സ്ഥാനം തെറ്റിക്കിടക്കുന്നു.അവൻ ശിലപോലെ അവിടെ തരിച്ചുനിന്നു. ഏതോ നിമിഷത്തിൽ അവർ വിട്ടകന്നു. ഒരു മൂകസാക്ഷിയായി ആന്റണി പുറത്തും.നുറുങ്ങുന്ന ഹൃദയവുമായി അവൻ പുറത്തേക്കിറങ്ങി, കരുതിയ റോസാപ്പൂക്കളും സമ്മാനവും ഏതോ ഡസ്റ്റുബിന്നിൽ നിക്ഷേപിച്ചു. ഫോൺ എടുത്ത് നമിത് സാറിനെ വിളിച്ചു. കുറച്ചു നേരത്തെ റിങ്ങിൽ ഫോൺ അറ്റൻഡ് ആയി.
…….

എന്താടാ, പറയു ആന്റണി

അത്‌ പിന്നെ എനിക്ക് ഒരു വൺ വീക്ക്‌ ലീവ് വേണം സർ

അതെന്തിനാ ഇപ്പൊ, ഞാനും കൂടി ഇല്ലാത്തതല്ലേ. നെക്സ്റ്റ് വീക്ക്‌ നോക്കാം.

അതല്ല സർ, ആം സൊ അപ്സെറ്റ്. ഐ കാന്റ്. പ്ലീസ് സർ. അവനു മുഴുവിക്കാൻ സാധിച്ചില്ല.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.