ഇങ്ങനെ കണ്ണിൽ നോക്കി ഇരുന്നാൽ മതിയോ പോവണ്ടേ
കുറച്ചൂടെ പെണ്ണെ…
ഒരു കുറച്ചൂടേം ഇല്ല. അമ്മ തിരക്കും.അവൾ അവന്റെ ഇടതുകവിളിൽ ഒരു മുത്തം കൊടുത്തു.
തിരിച്ചു നടക്കുമ്പോൾ,വെട്ടിയിട്ടിരുന്ന രണ്ടു കുല കരിക്കും തൂക്കി ആകാശത്തിന് കീഴിലുള്ള എന്തൊക്കെയോ സംസാരിച്ചു അവർ.ഊണും കഴിച്ചു സാന്ദ്രയും ഇറങ്ങി.
കരിക്ക് എടുത്ത് വച്ചോ മോളെ??
എപ്പോഴേ വച്ചു ഗ്രേസിക്കുട്ടീ, അവൾ മൂക്കിൽ പിടിച്ചു ആട്ടി.
ഈ പെണ്ണ്. കൊച്ചു കുട്ടിയാന്നാ വിചാരം.അന്തോണി, ആ ചായപ്പീന്ന് തേങ്ങ എടുത്ത് കൊടുക്ക് മോൾക്ക്.
എന്തിനാ അമ്മേ വെറുതെ.
ഇവിടിപ്പോ ഇതെല്ലാം എന്നാ ചെയ്യാനാ. സിറ്റിയിൽ പുറത്തൂന്ന് വാങ്ങണ്ടേ. ഒന്നുല്ലേലും നീയെന്റെ മോളല്ലേ.
വരവ് വച്ചേ.പിന്നെ അന്തോണി, മറക്കണ്ട. വരുന്ന 15 അല്ലെ കല്യാണം.നമ്മൾ പോകുന്നു. ഒക്കെ.
മനസില്ല മനസോടെ അവൻ തലയാട്ടി. അവളുടെ ഓഡി അവരുടെ കാഴ്ച്ചയിൽ നിന്നും മറഞ്ഞു.
…….
ഇന്ന് ആ ദിനമാണ്. അവന്റെ ജീവിതത്തിലെ മറക്കപ്പെടേണ്ട ദിവസം. തലേന്നത്തെ അടിയുടെ തരിപ്പിൽ ഉറക്കത്തിൽ ആയിരുന്നു ആന്റണി.
ഡാ ആന്റപ്പാ എണീറ്റെ, ദേ ആ കൊച്ചു വന്നിരിക്കുന്നു. എണീറ്റെ. അമ്മയാണ്,അവനെ കുലുക്കിവിളിച്ചു.
ഒന്ന് പോ, ഇത്തിരൂടെ ഉറങ്ങട്ടെ. അവൻ തിരിഞ്ഞുകിടന്നു.
ഡാ എണീറ്റെ, ചന്തിക്ക് പൊള്ളിപ്പിടിക്കുന്ന അടി കിട്ടിയപ്പോൾ ഞെട്ടലോടെ അവൻ കണ്ണ് തിരുമ്മി നോക്കി.
സാന്ദ്ര, ആ പൂതന ദേ മുന്നിൽ നിക്കുന്നു.കാൽപ്പാദം വരെ ഇറക്കമുള്ള ചുവപ്പ് നിറത്തിൽ തിളങ്ങുന്ന മുത്തുകൾ പിടിപ്പിച്ച ഒരു ഗൗൺ അണിഞ്ഞുകൊണ്ട്, മുടി വിടർത്തിയിട്ട് ഒരു മാലാഖയെപ്പോലെ.
അമ്മ പൊക്കോ അമ്മേ. ഇവനുമായി ഞാൻ വന്നേക്കാം.
അമ്മ പുറത്തിറങ്ങിയതും അവൾ അവനെ വലിച്ചു നിലത്തേക്കിട്ടു. എന്താടാ ഇന്നത്തെ ദിവസം നീ മറന്നോ. പോവണ്ടേ ഫങ്ക്ഷന്.
എന്തിനാടീ, ഇതിന്റെ പേരിൽ ഇനി ഫ്രണ്ട്സിന്റെ കളിയാക്കൽ കേക്കണോ.
ഒന്നു പോയെ, സ്വയം കുറെ കോമാളി ആയതല്ലേ അവരുടെ മുന്നിൽ. ഇനി അത് വേണ്ട. അവരും മനസ്സിലാക്കട്ടെ.
❤️❤️❤️
കൊള്ളാം അടിപൊളി
താങ്ക് യു
നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???
നല്ല വാക്കുകൾക്ക് നന്ദി
❤️❤️❤️❤️❤️
❤❤❤❤❤❤
ആൽബിച്ച കണ്ടു…
വായിച്ചു വരാവേ
സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…
തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ
സ്നേഹപൂർവ്വം…❤❤❤
Mr. Achilies
evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..
അനസ്❤❤❤
ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
വന്നാൽ വായിക്കാം…
യുഗം സമയം പോലെ വായിച്ചാൽ മതി…
ഞാൻ കളയില്ല…
???
@കുരുടി ബ്രൊ
അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.
ശംഭു അയച്ചിട്ടുണ്ട്.
താങ്ക് യു
അടിപൊളിയായി ആല്‍ബിച്ചായാ..!!?
വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌
ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?
പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?
അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള് കം കെട്ട്യോള് മാടമ്പിച്ചി.. അവര്‍ രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺
എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന് പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട് സ്റ്റില്‍.. ?
പിന്നെ ഈ കഥയ്ക്ക് വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല് കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌
അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്ക്കാന് അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?
കാത്തിരിയ്ക്കുന്നു..??
അനസ് ബ്രൊ……
ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.
പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.
സ്നേഹം ട്ടോ
Super bro ❤️?
താങ്ക് യു
Adipoli message aanu…. adipoli aayitt avatharippichu….✌
താങ്ക് യു ബ്രൊ
Machane polichutto ❤❤
താങ്ക് യു
♥♥♥
❤❤❤❤
Nice ?
❤️❤️❤️
❤❤❤
Kollam monnusse item ✍️??❤️
താങ്ക് യു ബ്രൊ
പെട സാനം മോനെ ….
തോനെ ഹാർട്സ്
താങ്ക് യു