ജോക്കർ [ആൽബി] 1094

ആ,സല്പുത്രൻ എണീറ്റോ. പള്ളിയിൽ ഒന്നും പോവണ്ടായോ.

അവൻ കൂടുതൽ ചോദിക്കാനൊന്നും നിൽക്കാതെ റെഡിയായി അമ്മച്ചിക്കൊപ്പം ഇറങ്ങി.

അന്തോണി എന്നെ ആ കുരിശുപള്ളിക്കൽ ഇറക്കീട്ട് ചന്തേൽ ഒന്നു പോയിട്ട് വാ.തിരിച്ചുവരുമ്പോൾ അമ്മച്ചി പറഞ്ഞു.

ഇപ്പൊ എന്തിനാ, ഇന്നലെ പോത്തും കോഴീം അമ്മ മേടിപ്പിച്ചില്ലാരുന്നോ.

ഇതിപ്പോ ഇത്തിരി താറാവിനാ ബൈക്കിൽ നിന്നിറങ്ങുമ്പോൾ ഗ്രേസി പറഞ്ഞു.

താറാവെന്നു കേട്ടതും അവൻ ഒന്നു ഞെട്ടി.

ഇങ്ങനെ ഞെട്ടല്ലേടാ, പോയി വേഗം മേടിച്ചുവാ.ഗ്രേസി മുന്നോട്ട് നടന്നു.

വരാനുള്ള ആപത്തു വണ്ടിവിളിച്ചും വരുവല്ലോ, മനസ്സിൽ എന്തൊക്കെയോ ഓർത്ത് അവൻ ചന്തയിൽ എത്തി.

അമ്മേ, ഉച്ചത്തിൽ വിളിച്ചുകൊണ്ടു സാന്ദ്ര അടുക്കളയിൽ എത്തി.

വന്നോ എന്റെ വായാടി. നീ വല്ലോം കഴിച്ചോ.

വരവ് ഇങ്ങോട് ആയതുകൊണ്ട് ഇന്നലെതൊട്ട് പട്ടിണിയാ. വല്ലോം താ ഗ്രേസിക്കുട്ടി.

അവൾ അടുക്കളയിൽ ഇരുന്ന് അപ്പവും, ബീഫ് സ്റ്റൂ വച്ചതും തട്ടുന്നതിനിടയിൽ ആന്റണി താറാവും കൊണ്ടെത്തി.മൈൻഡ് പോലും ചെയ്യാതെ അവൾ കഴിപ്പു തുടർന്നു. ഒന്ന് വൃത്തിക്കൊന്നു മുക്കിചുമച്ചുകൊണ്ട് അവൻ മുറിയിലേക്ക് പോയി.മുറിയിൽ കയറി ഫോണും കട്ടിലിലിട്ട് ഷർട്ട്‌ ഊരാൻ തുടങ്ങിയപ്പോഴേക്കും

ഒന്ന് വാതിലടച്ചിട്ടു ചെയ്തൂടെ അന്തോണി, നോക്കിയപ്പോൾ സാന്ദ്ര ഡോറിൽ ചാരി നിന്നുകൊണ്ട് കഴിക്കുന്നു.

നീയെന്താ ഇവിടെ, കാണണ്ട എന്നും പറഞ്ഞു പോയതല്ലേ.

നിന്നെ കാണാനൊന്നും വന്നതല്ലെന്റെ അന്തോണി, അമ്മച്ചിയെ കണ്ടിട്ട് കുറച്ചായി. പിന്നെ വല്ലോം വന്നു കഴിക്കാൻ പറഞ്ഞു ഗ്രേസിക്കുട്ടി.

ഒന്ന് പോയിത്തരുമോ, സ്വസ്ഥം ആയിട്ടൊന്നിരുന്നോട്ടെ.

ഓഹ്, ഞാൻ ശല്യമാണല്ലോ അല്ലെ. എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് തീർക്കേണ്ട. വന്നു കഴിക്കാൻ നോക്ക്.

ഓഹ്,അത്‌ ഇയാൾ പറഞ്ഞു വേണോല്ലോ ഞാൻ മനസ്സിലാക്കാൻ.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.