ജോക്കർ [ആൽബി] 1094

അപ്പൊ വന്നതായോ കുറ്റം. എന്നാ പോയേക്കാം.

തിരിഞ്ഞ അവന്റെ കയ്യിൽ അവൾ പിടുത്തമിട്ടു. അന്തോണി, നിനക്ക് എന്റെ മുന്നിൽ എന്തിനാ ഈ അപകർഷത. എല്ലാം അറിഞ്ഞും മനസ്സിലാക്കിയും അല്ലെ നിന്നെ ഞാൻ ഇഷ്ടപ്പെട്ടെ.

ഒരു മഞ്ഞുരുകുകയായിരുന്നു. ഞൊടിയിടയിൽ അവൾ അവന്റെ കരവലയത്തിൽ ആയി.സൗഹൃദം പ്രണയത്തിനു വഴിമാറിയ നിമിഷങ്ങൾ. താഴെ സംസാരിക്കുന്ന ശബ്ദം കേട്ടാണ് സാന്ദ്ര അവനെ വിട്ടകന്നത്.

അന്തോണി, അമ്മച്ചി ഉണ്ടോ കൂടെ.

താഴെ നിന്റെ അപ്പനുമായി സംസാരിക്കുന്നുണ്ട്.

ന്റെ മാതാവേ, ഇങ്ങനൊരു പൊട്ടൻ. എന്നിട്ടെന്താ കോന്താ പറയാഞ്ഞേ. അവന്റെ മുതുകിൽ ഒരു അടിയും കൊടുത്ത് അവൾ താഴേക്കോടി.

ആ മോളു വന്നോ. എന്നെ മനസ്സിലായോ.

അതെന്താ അമ്മച്ചി അങ്ങനെ ചോദിച്ചേ. എനിക്ക് അറിയത്തില്ലയോ.

എന്നാ കോലവാടി കൊച്ചേ ചെന്ന് റെഡിയായി ഓരോ ചായ ഇട്ടോണ്ട് വന്നേ. മോളുടെ കൈപ്പുണ്യം അമ്മച്ചികൂടൊന്ന് അറിയട്ടെ.

ദേ വരുന്നു അമ്മച്ചി. പിന്നീട് അവരെ സൽക്കരിക്കുന്ന തിരക്കിലായിരുന്നു സാന്ദ്ര. ഇറങ്ങുമ്പോൾ ഗ്രേസി പറഞ്ഞു.ചെറിയാച്ചാ അപ്പൊ എല്ലാം പറഞ്ഞ പോലെ.ചെറിയ നോമ്പ് കഴിഞ്ഞു കെട്ടുകല്യാണം വക്കാം. എന്നാ ഞങ്ങൾ ഇറങ്ങട്ടെ. അവർ പോകുന്നതും നോക്കി മട്ടുപ്പാവിൽ സാന്ദ്രയും.

പിന്നീട് പ്രണയത്തിന്റെ നാളുകൾ. ആന്റണിയുടെ വീട്ടിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി സാന്ദ്ര. അവന്റെ വീടിനോടു ചേർന്നുള്ള തോപ്പും, ചേർന്നൊഴുകുന്ന  പുഴയും,പുഴയിലൂടെ ചെറുതോടുകൾ കടന്നുള്ള തോണിയാത്രയും ഒക്കെ ബോർഡിങ്ങിൽ പഠിച്ചു വളർന്ന അവൾക്ക് പുതിയ അനുഭവം ആയിരുന്നു. ഇടക്ക് അവൾ പറയും “നീയെന്ത് ഭാഗ്യവനാ അന്തോണി നമ്മുടെ ഈ നാട് കുഞ്ഞിലേ മുതൽ നീ ആസ്വദിച്ചിട്ടുണ്ട് അല്ലെ.ഞാൻ ഒക്കെ ട്രിപ്പ്‌ പോയിട്ടുണ്ട് അമ്യൂസ്മെന്റ് പാർക്കിൽ ഒക്കെ. ഇതൊക്കെ വച്ചു അതൊന്നും ഒന്നുമല്ല”

ആന്റണിയും സാന്ദ്രയും ഹോസ്പിറ്റലിലും, പുറത്തും പാറിപ്പറന്നു. പതിവുപോലെ ജോലിയും കറക്കവും കഴിഞ്ഞു അവൻ വീടുപിടിച്ചു.

അന്തോണിയെ കറക്കത്തിന്റെ സമയം ഇത്തിരി കുറക്കൂട്ടോ. കെട്ടിങ്ങു അടുക്കാറായി.

വരവ് വച്ചു ഗ്രേസിക്കുട്ടി.ഒരു ഉമ്മയും കൊടുത്ത്,സാന്ദ്രയോടുള്ള പതിവ് സംസാരവും കഴിഞ്ഞ് അവൻ ഉറക്കത്തിലേക്ക് വഴുതി.

…….

പിറ്റേന്ന് ആന്റണി ഉറക്കം വിട്ടുണർന്നു. സമയം ആറു മണി. ഹാളിലേക്ക് ചെല്ലുമ്പോൾ അമ്മച്ചി പള്ളിയിലേക്ക് പുറപ്പെടുന്നു.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.