ജോക്കർ [ആൽബി] 1094

മ്മ് ആയിക്കോട്ടെ. സാന്ദ്ര അറിയണ്ട.മൂന്നെണ്ണം. അതും വീക്ക്‌ എൻഡിൽ വൈകിട്ട്. എങ്ങാനും അവൾ അറിഞ്ഞാൽ എന്റെ കാര്യം പോക്കാ.വായിൽ പോയി ചാടിയെക്കല്ലേ.

ശരി ചേട്ടാ ഞാൻ നോക്കിക്കോളാം.

അല്ല നിനക്കിന്നു പോവണ്ടേ?

എന്നും ജോലിക്ക് പോയാൽ എങ്ങനാ റോയിച്ചേട്ടാ, വല്ലപ്പോഴും ഒന്നു പോകാതിരിക്കണ്ടേ.അവൻ നിസ്സംഗതയോടെ പറഞ്ഞു.

ഡാ ആൾക്കാർ വരുന്നു. ഞാൻ ചെല്ലട്ടെ.വിളിച്ചാൽ മതി.അടുത്ത കസ്റ്റമർ വന്നതിനാൽ റോയ് അധികം നിൽക്കാതെ പോവുകയും ചെയ്തു.

ബാറിലിരുന്ന്, പതിയെ മദ്യം നുണഞ്ഞുകൊണ്ടിരുന്നു അവൻ. അവന്റെ ഓർമ്മകൾ കുറച്ചു പിറകിലേക്ക് പോയി.
……..
ഇന്ദ്രപ്രസ്ഥം,മഹാരഥിമാർ വാണിരുന്ന ദില്ലി. ബാബർ, ഹുമയൂൺ,അക്ബർ മുതൽ ബഹദൂർ ഷാ വരെ മുഗൾ ചക്രവർത്തിമാർ പ്രൗഢിയോടെ വാണിരുന്ന ഡൽഹി. അവിടെയാണ് ആന്റണി ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. നഗരഹൃദയത്തിലെ പ്രസിദ്ധമായ ആശുപത്രിയിൽ ക്വാളിറ്റി എക്സിക്യൂട്ടീവ് ആയി ജോലിയിൽ പ്രവേശിച്ചു.ഒരു മൂടൽ മഞ്ഞു വീണ പ്രഭാതത്തിൽ അവൻ അവിടെ കാലെടുത്തു വച്ചു. കൊണാട് പ്ലേസ്, അവിടെയുള്ള ക്ലാസ്സിക്‌ മന്ദിരങ്ങൾ അവനെ അത്ഭുതപ്പെടുത്തി. വർഷങ്ങൾക്കിപ്പുറം ഇന്നും പ്രൗഢിയോടെ തലയെടുത്തു നിൽക്കുന്ന ആ രാജവീഥിയിലൂടെ ആന്റണി നടന്നു. തന്റെ ജോലിയിൽ പ്രവേശിക്കാൻ.

ഫോർമാലിറ്റി തീർത്ത് അവൻ ജോലിയിൽ പ്രവേശിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അവനു സുഹൃത്തുക്കൾ ആയി. എച് ആർ എക്സിക്യൂട്ടീവ് വിമൽ, ക്വാളിറ്റി ഹെഡ് നമിത്, ട്രാൻസ്പോട്ടേഷൻ ഹെഡ് അച്ചായൻ തോമസ്, കൂടാതെ വിമലിന്റെ കുറച്ചു സുഹൃത്തുക്കൾ– ജോഷി,സംഗീത്, ജോബി, സിനി (അവിടുത്തെ മാർക്കറ്റിങ് ആൻഡ് പർച്ചേസ് സ്റ്റാഫ് ആണുട്ടോ) പിന്നെ ബിയയും. ഇതിൽ വിമൽ ആയിരുന്നു ആന്റണിയുടെ റൂം മേറ്റ്‌.

ബിയ അവനൊപ്പം ക്വാളിറ്റി ഡിപ്പാർട്മെന്റ് എക്സിക്യൂട്ടീവ്. ഡൽഹി മലയാളി. അവളോടായിരുന്നു അവനു അല്പം അടുപ്പം കൂടുതൽ. കൂടാതെ നമിത് അവന്റെ എഫിഷ്യൻസി കണ്ട് അവനോട് പ്രത്യേക ഇഷ്ടക്കൂടുതലും കാട്ടി.

അവരുടെ ഫ്രണ്ട്ഷിപ്പ് വളരെ പെട്ടെന്നു തന്നെ ദൃഢമായി. വീക്ക്‌ എൻഡിലെ അടിച്ചുപൊളികളും കുരുത്തക്കേടുകളുമായി അവർ തലസ്ഥാനനഗരി ഇളക്കിമറിച്ചു.ഇതിനിടയിൽ ബിയക്ക് ആന്റണിയോടുള്ള പെരുമാറ്റത്തിന്റെ നിറം മാറുന്നത് നമിത് മനസ്സിലാക്കി.

ന്യൂ ഇയർ പാർട്ടി.നഗരത്തിലെ നിശാപാർട്ടിയിൽ അവർ ആടിയുല്ലസിച്ചു പുതിയവർഷത്തെ വരവേറ്റു. കൃത്യം 12.00 മണി മുഴങ്ങിയപ്പോൾ ആന്റണിയുടെ കവിളുകളിൽ രണ്ടു ചുണ്ടുകൾ പതിഞ്ഞു. ദൃഢമായി ആ കവിളിൽ അമർത്തി ചുംബിച്ചു.ഒരു നിമിഷം അവൻ സ്വപ്നലോകതെന്നപോലെ നിന്നു.അവനിൽ നിന്നും വിട്ടകന്ന ബിയ അവനെ ഒന്ന് തട്ടി. “ഹേയ് ആന്റണി ”

അവൻ നോക്കുമ്പോൾ ബിയ തനിക്കുമുന്നിൽ.ഐ ലവ് യൂ ആന്റണി.അവൾ അവന്റ തോളിലൂടെ കൈകൾ കഴുത്തിൽ ചുറ്റി അവന്റെ തിളങ്ങുന്ന കണ്ണുകളിൽ നോക്കി പറഞ്ഞു.

ഒരു അടിയായിരുന്നു അതിനുള്ള മറുപടി. ചുറ്റും ഇനിയെന്ത് എന്നു നോക്കിയിരുന്ന കൂട്ടുകാർ ഒന്ന് ഞെട്ടി. അവളെ രൂക്ഷമായി നോക്കിക്കൊണ്ട് അവൻ ഇറങ്ങി നടന്നു.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

  10. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  11. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.