ജോക്കർ [ആൽബി] 1094

അന്തോണി, ദേണ്ടെ ആ കൊച്ചു വിളിക്കുന്നു. കരയുന്നുണ്ട് പാവം.

കരഞ്ഞോട്ടെ, അതിന് ടാക്സ് ഒന്നും കെട്ടണ്ടല്ലോ. ഒന്ന് കട്ട്‌ ചെയ്യമ്മേ.

അന്തോണി, കഴിഞ്ഞ ദിവസം ആ കുട്ടിയുടെ അപ്പൻ വന്നിരുന്നു. ഒരു പ്രൊപ്പോസൽ ആയിട്ട്. നിനക്കെന്താ ഇഷ്ടക്കേട് ഉണ്ടോ ഇതിൽ. നിങ്ങൾ ഇത് സംസാരിച്ചിരുന്നോ.

എന്റെ ഗ്രേസിക്കുട്ടി ഒന്ന് പോണുണ്ടോ.ഒന്ന് ഫ്രീയായി വിടുമോ എന്നെ.

എന്തായാലും ഞാൻ വാക്ക് കൊടുത്തു. ഇനി എനിക്ക് മാറ്റാൻ പറ്റില്ല. ഞാൻ ചീരംകണ്ടത്തിൽ വർക്കിച്ചന്റെ ഭാര്യയാ. ഇനി നിന്നെ ഒറ്റക്ക് കയറൂരി വിടാൻ തീരുമാനിച്ചിട്ടില്ല. മോൻ വേഗം റെഡി ആയി ഇറങ്ങു.ഇന്നിനി ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം.

അമ്മേ അവരൊക്കെ വലിയ ആൾക്കാരാ. നമ്മുക്കെന്തിനാ അതൊക്കെ.

അന്തോണി,നിന്റെ ന്യായീകരണം എനിക്ക് കേൾക്കണ്ട. ഒരു പെണ്ണ് നിന്നെയും പറ്റിച്ചു പോയപ്പഴും ഞാൻ കുറെ കേട്ടതാ. ഇനി ഞാൻ പറയുന്നത് അനുസരിച്ചോണ്ടാ മതി. വേഗം ഇറങ്ങാൻ നോക്ക്.

കാര്യങ്ങൾ കൈവിട്ടു എന്ന് മനസ്സിലായ ആന്റണി, അമ്മയോടൊപ്പം ഇറങ്ങി.സാന്ദ്രയുടെ വീട് ലക്ഷ്യം ആയി ഡ്രൈവിംഗ് തുടർന്നു. ഇടക്ക് വഴി ചോദിച്ചും പിടിച്ചും അവർ ആ കൊട്ടാരസമാനമായ വീട്ടിൽ എത്തി.

അമ്മ, ഇതൊക്കെ കണ്ടില്ലേ. നമ്മുക്ക് പറ്റിയതല്ല ഗ്രേസിക്കുട്ടി.

അന്തോണി, നീ അടങ്ങുന്നുണ്ടോ. ഇനി ഞാനാ തീരുമാനിക്കുന്നെ.ഇറങ്ങാൻ നോക്ക് നീ.

വന്നപാടെ റൂമിൽ കയറി അടച്ചിരിപ്പാണ് സാന്ദ്ര. കാളിങ് ബെൽ കേട്ട് ചെറിയാൻ വാതിൽ തുറന്നു. അപ്രതീക്ഷിതമായി വന്ന  അതിഥികളെ കണ്ട് അയാൾ അവരെ സ്വീകരിക്കാനുള്ള തിരക്കിലായി.

അതെ ചെറിയാച്ച, വന്ന കാര്യം അങ്ങ് പറയാം. നാട്ടുനടപ്പ് വച്ചു എന്റെ മോനു പെണ്ണ് ചോദിക്കാനാ ഈ വരവ്.അല്ല മോളെന്തിയെ. ഫോണിലൂടെ സംസാരിച്ചിട്ടേ ഉള്ളു. നേരിട്ട് കണ്ടിട്ടില്ല.

അവൾ മുറിയിലാണ് ചേട്ടത്തി. വന്നപാടെ അടച്ചിരിപ്പാ. എന്താ ആന്റണി നിങ്ങൾ തമ്മിൽ വല്ല….

ഒന്നുല്ല അങ്കിൾ. ഞങ്ങൾ തമ്മിൽ പ്രശ്നം ഒന്നുമില്ല.

ചെറിയൊരു പ്രശ്നം ഉണ്ട് ചെറിയാച്ചാ. അത്‌ മക്കൾ തമ്മിൽ പറഞ്ഞു തീർക്കേണ്ടതാ. വിരോധം ഇല്ലേൽ അവരൊന്നു സംസാരിക്കട്ടെ.

അതു ശരിയാ. അവരായി അവരുടെ പാടായി. അവർക്കെന്നാന്നാ അവർ പറഞ്ഞു തീർക്കട്ടെ.അഹ് ആന്റണി മുകളിൽ റൈറ്റ് സൈഡിൽ രണ്ടാമത്തെ മുറിയിൽ അവളുണ്ട്. ചെല്ല് സംസാരിച്ചു ഉള്ള പിണക്കൊക്കെ തീർത്തു വാ രണ്ടാളും.

അവൻ മേളിലേക്ക് ചെന്നു. നിർത്താതെ ഡോറിൽ തട്ടുന്നത് കേട്ട് സാന്ദ്ര കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വാതിൽ തുറന്നു.

ഡാ, നിനക്ക് എന്നെ വേണ്ടല്ലോ പിന്നെന്തിനാ ഇപ്പൊ ഇങ്ങു വന്നേ. മുന്നിൽ ആന്റണിയെ കണ്ട് അല്പം ദേഷ്യത്തിൽ ചോദിച്ചു.

27 Comments

  1. ❤️❤️❤️
    കൊള്ളാം അടിപൊളി

    1. താങ്ക് യു

  2. നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???

    1. നല്ല വാക്കുകൾക്ക് നന്ദി

  3. രുദ്ര

    ❤️❤️❤️❤️❤️

    1. ❤❤❤❤❤❤

  4. ആൽബിച്ച കണ്ടു…
    വായിച്ചു വരാവേ

    1. സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
      അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
      അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
      ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…

      തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ

      സ്നേഹപൂർവ്വം…❤❤❤

      1. Mr. Achilies
        evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..

        1. അനസ്❤❤❤

          ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
          വന്നാൽ വായിക്കാം…

          യുഗം സമയം പോലെ വായിച്ചാൽ മതി…
          ഞാൻ കളയില്ല…
          ???

      2. @കുരുടി ബ്രൊ

        അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.

        ശംഭു അയച്ചിട്ടുണ്ട്.

        താങ്ക് യു

  5. അടിപൊളിയായി ആല്‍ബിച്ചായാ..!!?

    വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌

    ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?

    പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?

    അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺

    എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട്‌ സ്റ്റില്‍.. ?

    പിന്നെ ഈ കഥയ്ക്ക്‌ വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌

    അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?

    കാത്തിരിയ്ക്കുന്നു..??

    1. അനസ് ബ്രൊ……

      ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
      കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
      താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.

      പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.

      സ്നേഹം ട്ടോ

  6. Super bro ❤️?

    1. താങ്ക് യു

  7. Adipoli message aanu…. adipoli aayitt avatharippichu….✌

    1. താങ്ക് യു ബ്രൊ

  8. Machane polichutto ❤❤

    1. താങ്ക് യു

  9. നിധീഷ്

    ♥♥♥

    1. ❤❤❤❤

  10. Nice ?
    ❤️❤️❤️

  11. Kollam monnusse item ✍️??❤️

    1. താങ്ക് യു ബ്രൊ

  12. ഏക - ദന്തി

    പെട സാനം മോനെ ….
    തോനെ ഹാർട്സ്

    1. താങ്ക് യു

Comments are closed.