ശരി സർ.തീരുമാനം അറിയിച്ചാൽ മതി.അവൻ ഇറങ്ങി നടന്നു.ഡ്യൂട്ടിയിൽ കയറാതെ നേരെ റൂമിലെത്തി.ഈ സമയം അവന്റെ കൂസലില്ലായ്മ കണ്ട് ഡോക്ടറുടെ ഉള്ളിൽ കുറച്ചു പ്രശ്നങ്ങൾ ഉദിച്ചു.
….. …..
ആന്റണി തന്റെ സുഹൃത്തിനൊപ്പം കൂടി. അവരുടേതായ ലോകത്ത് ആ മുറിയിൽ ചിലവഴിച്ചു.പിറ്റേന്ന് ഡോറിൽ കൊട്ടുന്ന ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. ഡ്രസ്സ് നേരെയാക്കി കണ്ണും തിരുമ്മി അവൻ വാതിൽ തുറന്നു. അപ്പോൾ ദേ നിക്കുന്നു ഡോക്ടറുകുട്ടി.
എന്താടോ ഇങ്ങനെ നോക്കുന്നെ, ആദ്യായി കാണുന്ന പോലെ.
അല്ല, ഇയാൾ എന്താ ഇവിടെ.
ഒന്നകത്തേക്ക് വിളിച്ചുകൂടെ, അതിനുള്ള മര്യാദ കാണിക്കെടോ.
അവനെ തള്ളിമാറ്റി അവൾ അകത്തേക്ക് കയറി. ചുറ്റിലും കണ്ണോടിച്ചു. അലങ്കോലം ആയ മുറി.മൂലയിൽ മദ്യക്കുപ്പികൾ.രണ്ടു ബാഗ് പാക്ക് ചെയ്തു വച്ചിട്ടുണ്ട്.തലേന്ന് കഴിച്ചതിന്റെ ബാക്കി മദ്യം ടേബിളിൽ ഇരിക്കുന്നു.
ഇതെന്തുവാടോ, എന്ത് കോലം ഇതൊക്കെ. കൊള്ളാം.മൊത്തത്തിൽ നോക്കി അവൾ പറഞ്ഞു.
രാവിലെ തന്നെ ആളെ കളിയാക്കുവാണോ?
രാവിലെയോ, മണി 11 കഴിഞ്ഞു.കൂടാതെ കമ്മറ്റിയിൽ കണ്ടില്ല. മുങ്ങാൻ ഉള്ള പരിപാടി ആയിരുന്നു അല്ലെ.?
അത് എന്റെ കാര്യം. ഇയാൾക്ക് എന്താ?
കൊള്ളാം, നല്ല കീറാണല്ലേ. ഇത്തിരി കുറക്കുട്ടോ. കൂമ്പ് വാട്ടണ്ട.മദ്യക്കുപ്പി കയ്യിലെടുത്തുകൊണ്ട് അവൾ പറഞ്ഞു.
അത് എന്റെ സൗകര്യം. താനൊന്ന് പോയെ.
ചൂടാവാതെടോ, ഞാൻ പോയേക്കാം. അതിന് മുന്നേ ഒരു ചെറിയ കാര്യം പറയട്ടെ. ഇന്നലെ അച്ചായൻ എന്നെ കാണാൻ വന്നിരുന്നു. ഒപ്പം മോഹൻ സാറും. അവർ പറഞ്ഞതുകൊണ്ട് ഒരു കൺസിഡറേഷൻ.ആ പരാതി പിൻവലിച്ചിട്ടുണ്ട്. എന്റെ പേരിൽ ഇനി തന്റെ ജോലി പോവണ്ട. അവൾ ഇറങ്ങി നടന്നു.
അവൻ അല്പസമയം നിശ്ചലനായി നിന്നു. അവനിലെ അപകർഷത അവന്റെ ചിന്തയെ നിയന്ത്രിച്ചു. ആ ഒരു നിമിഷത്തിൽ അവൻ മറ്റൊന്നും ആലോചിക്കാതെ തയ്യാറായി ബാഗും എടുത്തിറങ്ങി. സെക്യൂരിറ്റി ഗേറ്റിന് അടുത്തെത്തിയപ്പോൾ വീണ്ടും അവൾ മുന്നിൽ.
ഇയാൾ പോകുവാണോ?
അതെ.ആരുടെയും ഔദാര്യത്തിൽ നിൽക്കാൻ താൽപ്പര്യം ഇല്ല.
വേണ്ട. പൊയ്ക്കോളൂ. പക്ഷെ ഇയാൾ ഒളിച്ചോടുന്നത് തന്റെ ജീവിതത്തിൽ നിന്നാ. വഞ്ചിക്കുന്നത് സ്വന്തം മനസാക്ഷിയെ ആണ്.
അല്പം മുന്നോട്ടുപോയ അവൻ നിന്നു.
❤️❤️❤️
കൊള്ളാം അടിപൊളി
താങ്ക് യു
നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???
നല്ല വാക്കുകൾക്ക് നന്ദി
❤️❤️❤️❤️❤️
❤❤❤❤❤❤
ആൽബിച്ച കണ്ടു…
വായിച്ചു വരാവേ
സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…
തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ
സ്നേഹപൂർവ്വം…❤❤❤
Mr. Achilies
evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..
അനസ്❤❤❤
ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
വന്നാൽ വായിക്കാം…
യുഗം സമയം പോലെ വായിച്ചാൽ മതി…
ഞാൻ കളയില്ല…
???
@കുരുടി ബ്രൊ
അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.
ശംഭു അയച്ചിട്ടുണ്ട്.
താങ്ക് യു
അടിപൊളിയായി ആല്‍ബിച്ചായാ..!!?
വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌
ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?
പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?
അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള്‍ കം കെട്ട്യോള്‍ മാടമ്പിച്ചി.. അവര് രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺
എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന്‍ പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട് സ്റ്റില്‍.. ?
പിന്നെ ഈ കഥയ്ക്ക് വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല്‍ കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌
അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്‍ക്കാന്‍ അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്‍റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?
കാത്തിരിയ്ക്കുന്നു..??
അനസ് ബ്രൊ……
ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.
പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.
സ്നേഹം ട്ടോ
Super bro ❤️?
താങ്ക് യു
Adipoli message aanu…. adipoli aayitt avatharippichu….✌
താങ്ക് യു ബ്രൊ
Machane polichutto ❤❤
താങ്ക് യു
♥♥♥
❤❤❤❤
Nice ?
❤️❤️❤️
❤❤❤
Kollam monnusse item ✍️??❤️
താങ്ക് യു ബ്രൊ
പെട സാനം മോനെ ….
തോനെ ഹാർട്സ്
താങ്ക് യു