ഒന്നുല്ല, അവൾ കുറച്ചായി റൗണ്ട്സിന് ചെല്ലുമ്പോൾ ഒക്കെ സ്റ്റാഫിന്റെ സീരിയസ് പ്രോബ്ലെം ന്യായീകരിക്കുന്നു.വേണ്ട പോട്ടെന്നു വക്കുമ്പോ മെക്കിട്ടു കെറുവാ, ആ ഒരു ഫ്ലോയിൽ പറ്റിയതാ. ഇതിന്റെ പേരിൽ ജോലി പോകുവാരിക്കും. ഇതിലും കൂടുതൽ അനുഭവിച്ചവന് ഇതൊക്കെ എന്ത്. അപ്പന്റെ കുറച്ചു നിലം ഉണ്ട്, അതുമതി. അധ്വാനിക്കാൻ മനസ്സും ഉണ്ട്.
നാളെ വിളിപ്പിക്കും, ഉറപ്പ്. ഞാൻ വരാണോടാ.
വേണ്ട അച്ചായാ. ഞാനായിട്ട് വരുത്തിവച്ചതല്ലേ. ഞാൻ നോക്കിക്കോളാം.
……….
സൂപ്രണ്ട് മോഹന്റെ ഓഫീസ്.ആന്റണിയും, ഡോക്ടറും മുന്നിലുണ്ട്. ഒപ്പം സാക്ഷിയായി ലീലാമ്മ സിസ്റ്ററും.
എന്താ ആന്റണി ഇതൊക്കെ?ഈ പരാതിയിൽ ഉള്ളത് ശരിയാണോ?സൂപ്രണ്ട് തുടങ്ങിവച്ചു.
ഞാൻ എന്ത് പറയാനാ, ഉള്ളതാ. ഒന്ന് പൊട്ടിച്ചു. എനിക്കതിനു വലിയ തെറ്റൊന്നും തോന്നുന്നില്ല. പെണ്ണുങ്ങൾ ആയാൽ ആദ്യം നിലത്തു നിൽക്കണം. എല്ലാം അങ്ങ് ന്യായീകരിക്കാൻ നിക്കരുത്.
ഓഹ്, മലയാളി ആണൊ. അതാ ഈ കിടന്നു ഞെളിയുന്നെ.ഞാൻ എന്താ ന്യായീകരിക്കാൻ വന്നേ. ഞാൻ എന്റെ ഡ്യൂട്ടി ചെയ്യുന്നു.
സാറെ, ഡോക്ടർ വന്നപ്പോ തൊട്ട് ഓരോ കാരണം പറഞ്ഞു ഉടക്കിടുന്നതാ.മനുഷ്യന്റെ ക്ഷമ നശിപ്പിച്ചാൽ എന്താ ചെയ്യുക.
സർ, എന്നെ പരസ്യമായി തല്ലിയിട്ട് കിടന്നു ന്യായീകരിക്കാൻ വന്നിരിക്കുന്നു. ഇയാൾ ആൽക്കഹോളിക് ആണ് സർ. ഇയാൾ മദ്യപിച്ചാ ഡ്യൂട്ടി ചെയ്യുന്നേ. അന്നും കുടിച്ചിരുന്നു. ദേ ഇപ്പോഴും സ്മെൽ ഉണ്ട്. ഒന്ന് അന്വേഷിച്ചു നോക്ക്.
അതെ സർ. ആന്റണി റൗണ്ട്സിൽ വരുമ്പോഴൊക്കെ മദ്യത്തിന്റെ സ്മെൽ കിട്ടാറുണ്ട്. ഇന്നലെയും കുടിച്ചിരുന്നു. ലീലാമ്മ പിന്താങ്ങി.
ശരിയാണോ ആന്റണി. ഡ്യൂട്ടിയിൽ മദ്യപിക്കാറുണ്ടോ.
ഉണ്ട് സർ. ഇപ്പോഴും കഴിച്ചിട്ടുണ്ട്. സർ ആക്ഷൻ എടുക്കണം. അറിയിച്ചാൽ മതി എപ്പോ ഇവിടുന്ന് ഇറങ്ങണം എന്ന്.
ആന്റണി, നീ മദ്യപിച്ചു ഡ്യൂട്ടിയിൽ വരുന്നത് ഞാൻ കണ്ണടച്ചത് നീ വന്നനാൾ മുതൽ നിന്നെ അറിയാവുന്നത് കൊണ്ടും നിന്റെ കഴിവുകൾ മനസ്സിലാക്കിയിട്ടും ആണ്. ബട്ട് ഇതിപ്പോ എന്റെ കയ്യിൽ നിക്കില്ല. പ്രൈമറി എൻക്യുറി ആണ്. നെക്സ്റ്റ് അബ്യൂസ് കമ്മറ്റി ആണ്. നാളെയെ ഉണ്ടാകു. അതുവരെ ഡ്യൂട്ടിക്ക് കേറണ്ട. ഒരു ടെർമിനേഷൻ ഉറപ്പിച്ചോ.
❤️❤️❤️
കൊള്ളാം അടിപൊളി
താങ്ക് യു
നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???
നല്ല വാക്കുകൾക്ക് നന്ദി
❤️❤️❤️❤️❤️
❤❤❤❤❤❤
ആൽബിച്ച കണ്ടു…
വായിച്ചു വരാവേ
സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…
തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ
സ്നേഹപൂർവ്വം…❤❤❤
Mr. Achilies
evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..
അനസ്❤❤❤
ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
വന്നാൽ വായിക്കാം…
യുഗം സമയം പോലെ വായിച്ചാൽ മതി…
ഞാൻ കളയില്ല…
???
@കുരുടി ബ്രൊ
അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.
ശംഭു അയച്ചിട്ടുണ്ട്.
താങ്ക് യു
അടിപൊളിയായി ആല്‍ബിച്ചായാ..!!?
വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌
ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?
പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?
അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള് കം കെട്ട്യോള് മാടമ്പിച്ചി.. അവര്‍ രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺
എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന് പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട് സ്റ്റില്‍.. ?
പിന്നെ ഈ കഥയ്ക്ക് വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല് കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌
അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്ക്കാന് അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?
കാത്തിരിയ്ക്കുന്നു..??
അനസ് ബ്രൊ……
ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.
പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.
സ്നേഹം ട്ടോ
Super bro ❤️?
താങ്ക് യു
Adipoli message aanu…. adipoli aayitt avatharippichu….✌
താങ്ക് യു ബ്രൊ
Machane polichutto ❤❤
താങ്ക് യു
♥♥♥
❤❤❤❤
Nice ?
❤️❤️❤️
❤❤❤
Kollam monnusse item ✍️??❤️
താങ്ക് യു ബ്രൊ
പെട സാനം മോനെ ….
തോനെ ഹാർട്സ്
താങ്ക് യു