ആ മോളോ, ഇതെന്നാ വീണ്ടും. ഞാൻ വിചാരിച്ചു ആ വഴി പോയിക്കാണുമെന്ന്.
അങ്ങനെ പറ്റില്ലല്ലോ അമ്മേ.അവൻ ഇപ്പോൾ വന്നേ ഉള്ളോ??
നല്ല കോലത്തിലാ വന്നു കേറിയെ. കുറെ തറുതലേം പറഞ്ഞു കേറിക്കിടന്നു.
എന്തുപറ്റി അമ്മേ?എന്താ പ്രശ്നം?ചായ കുടിക്കുന്നതിനിടെ അവൾ ചോദിച്ചു.
അറിയില്ല മോളെ. ഇന്നലെ കിടക്കുമ്പോഴും സന്തോഷത്തിൽ ആയിരുന്നു. ഇന്നു രാവിലെയാ ഇങ്ങനെ. ഒന്നും കഴിക്കാണ്ടാ ഇറങ്ങിപ്പോയെ. ഞാനോർത്തു,അവിടെ മോളോടൊപ്പം വല്ലോം കഴിക്കുവാരിക്കും എന്ന്. പക്ഷെ….
മ്മം,എന്നാ ഞാൻ ഇറങ്ങട്ടെ. പപ്പയോടു പറയാണ്ടാ വന്നേ. നാളെ സൺഡേ അല്ലെ, ഞാൻ വരാം.അവനോട് ഞാൻ സംസാരിച്ചോളാം.അമ്മ ഒന്നും ചോദിക്കണ്ട.
എന്നാ ശാരിമോളെ. വൈകണ്ട.
പിന്നെ നാളെ നല്ല ഡക്ക് റോസ്റ്റ് വേണോട്ടോ,ഗ്രേസിക്കൊരു ഉമ്മയും കൊടുത്തിറങ്ങുമ്പോൾ അവൾ പറഞ്ഞു.
എന്റെ മോൾക്ക് എന്നാന്നു വച്ചാൽ ഉണ്ടാക്കി വച്ചേക്കാം. അമ്മ സാന്ദ്രയെ യാത്രയാക്കി.
ഈ സമയം മുറിയിൽ ആന്റണിയുടെ ചിന്തകൾ പിറകിലേക്ക് പോയി.സാന്ദ്ര തന്റെ ജീവിതത്തിന്റെ ഭാഗമായത് ഓരോന്നായി അവന്റെ മനസ്സിലേക്ക് ഓടിയെത്തി.
……
ബിയയും വിമലും പോയതിൽ പിന്നെ ഒരുതരം ഒറ്റപ്പെടലിൽ ആയിരുന്നു ആന്റണി.ജോബി,സംഗീത്, ജോഷി. ഇവർ കുറച്ചുനാൾ കൂടി അവിടെ തുടർന്നു എങ്കിലും അവരും ജോലി മാറി.സിനിക്ക് അവനോട് കൂടെ നിൽക്കണം എന്നുണ്ടായിരുന്നു എങ്കിലും കല്യാണത്തോടെ അവളും അവിടം വിട്ടു.ഇടക്ക് പതിവായിരുന്ന മദ്യം അവന്റെ ഉറ്റ ചങ്ങാതിയായി.ഇതിനിടയിൽ നമിത്തിന് നാട്ടിൽ സെറ്റിൽ ആവേണ്ട സ്ഥിതി വന്നതിനാൽ അവന്റെ ആകെയുള്ള ആശ്വാസവും നഷ്ടമായി. ഡിപ്പാർട്മെന്റ് അവന്റെ ചുമലിലായി.ഓരോ ദിവസവും പരിഹാസത്തോടെ നോക്കുന്ന പരിചിതർ. ഒളിഞ്ഞും തെളിഞ്ഞും അവനെ കോമാളിയായി ചിത്രീകരിച്ചു.ഒരു പെണ്ണിന്റെ കൊഞ്ചിക്കുഴയലിൽ തന്റെ സ്വപ്നങ്ങൾ അടിയറവു വച്ച അവനെ ചീട്ടുകൊട്ടാരത്തിലെ കോമാളി എന്നവർ വിളിച്ചു. അവരുടെ നേരമ്പോക്കുകളിൽ ആ കോമാളി ഒരു കഥാപാത്രമായി.അവൻ തന്റെ ജോലിസമയത്തും തന്റെ പുതിയ മിത്രത്തെ കൂടെ കൂട്ടി.
പതിവുപോലെ രണ്ടെണ്ണം അടിച്ചിട്ട് അവൻ ഡ്യൂട്ടിക്ക് എത്തി. ഇപ്പോൾ അവന്റെ കീഴിൽ രണ്ടു പുതിയ കുട്ടികൾ എത്തി ബംഗാൾ സ്വദേശി കാമിയും, ഡെൽഹിക്കാരി ശ്വേതയും. ആന്റണിയുടെ പാസ്റ്റ് അറിഞ്ഞിരുന്ന അവർ അവന്റെ ജോലിയിൽ പ്രൊട്ടക്ട് ചെയ്തുനിർത്തി.പക്ഷെ അവൻ അവരോടു ഒരു അകലം പാലിച്ചുനിന്നു. അന്നേ ദിവസം ട്രൈനിങ്ങിന്റെ ഭാഗമായി എമർജൻസി കോഡ് പിങ്ക് അനൗൺസ് ചെയ്തിട്ട് അവൻ പീഡിയാട്രിക് വിഭാഗത്തിൽ റെസ്പോൺസ് നോക്കുകയായിരുന്നു.അപ്പോൾ ആണ് ഒരു പെൺകുട്ടി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നത്.
എക്സ്ക്യൂസ് മി മാഡം, അവൻ അവരെ തടഞ്ഞു.
❤️❤️❤️
കൊള്ളാം അടിപൊളി
താങ്ക് യു
നല്ല രസമുള്ള കഥയാണ്, കഥയുടെ പേര് കണ്ടപ്പോ ഒരു റിവെന്ജ് അല്ലേൽ ആ രീതിയിൽ ഉള്ളതാവുന്ന കരുതിയെ ഇങ്ങനെ ഒരു പ്രണയം ആവും എന്ന് ഒരിക്കലും എക്ഷ്പെക്ട് ചെയ്തില്ല. കഥ പറഞ്ഞു പോയത് ഭയങ്കരമായി ഇഷ്ട്ടപെട്ടു. ???
നല്ല വാക്കുകൾക്ക് നന്ദി
❤️❤️❤️❤️❤️
❤❤❤❤❤❤
ആൽബിച്ച കണ്ടു…
വായിച്ചു വരാവേ
സാന്ദ്രയുടെയും ആന്റണിയുടെയും ജീവിതം
അവർ വിചാരിച്ചതിലും മനോഹരമായി മുന്നോട്ടു പോട്ടെ.
അല്ലെങ്കിലും ഏതേലും ഒന്ന് നഷ്ടപ്പെടുന്നത്, കാലം അതിലും വലിയ സമ്മാനം നമുക്ക് വേണ്ടി കാത്തു വെക്കുന്നത് കൊണ്ടാണെന്നു എനിക്ക് തോന്നിയിട്ടുണ്ട്…
ഗ്രേസി അമ്മ പറഞ്ഞതുപോലെ ചില വിട്ടുകൊടുക്കലുകളും നല്ലതിന് വേണ്ടി ആയിമാറും…
തിരക്കിൽ ശംഭുവിനെ മറന്നു കളയരുതെ
സ്നേഹപൂർവ്വം…❤❤❤
Mr. Achilies
evide bhaai.. Ivide kadhayidaathatenthaa? Yugam ini 3 part koodi vayikkanund..
അനസ്❤❤❤
ഒരെണ്ണം അയച്ചിട്ടുണ്ട് കുട്ടന് കിട്ടിയോ എന്നറിയില്ല…
വന്നാൽ വായിക്കാം…
യുഗം സമയം പോലെ വായിച്ചാൽ മതി…
ഞാൻ കളയില്ല…
???
@കുരുടി ബ്രൊ
അതെ ചിലത് നഷ്ട്ടപെടുമ്പോൾ ലഭിക്കുക പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങൾ ആവും.
ശംഭു അയച്ചിട്ടുണ്ട്.
താങ്ക് യു
അടിപൊളിയായി ആല്‍ബിച്ചായാ..!!?
വന്ന അന്നേ കണ്ടിരുന്നു, പക്ഷേ ഇന്നാ വായിക്കാനൊത്തത്.. ആല്‍ബിയെന്ന പേര് പ്രോമിസ് ചെയ്യുന്ന ആ ക്വാളിറ്റി ഇതിലും കണ്ടു..✌ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥന രീതിയും ഉള്ളടക്കവും.. കഥ വായിച്ചു രസിച്ചുപോവുക എന്നതിനപ്പുറത്തെയ്ക്ക് “കാര്യമുള്ള വല്ലതും” പകരുക എന്ന കാര്യമുള്ള കാര്യം.. എല്ലാമിതിലും വന്നു..!!✌
ഡല്‍ഹിയിലെ തെരുവുകള്‍ വായിച്ചപ്പോള്‍ ആ വഴികളിലൂടെ നടക്കുന്ന അനുഭവം..!! ?
പക്ഷേങ്കിലും ആ ബിയേനെ രണ്ടു നല്ല കീറു കീറാത്തതിലാണ് സങ്കടം.. തെണ്ടി ചെറ്റ പറ്റി നാറി..?
അമ്മയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.. ആളൊരു കൊച്ചു മാടമ്പിച്ചി തന്നെ.. ഹഹ..? അതുപോലെ സാന്ദ്രേം, അതൊരു മരുമോള് കം കെട്ട്യോള് മാടമ്പിച്ചി.. അവര്‍ രണ്ടും പ്രേമത്തിലായെന്നു കേട്ടപ്പം ഇച്ചിരിയൊരു വിശ്വാസക്കുറവ്.. ☺
എന്നാലും ഇത്രേമൊക്കെ പരിഹാസവും അപമാനവും അനുഭവിച്ചവന് പിന്നേം അവിടെ നിന്നതെനിക്കൊരു ഇതായി തോന്നിയില്ല.. അവനു കാശുണ്ട്, ജീവിക്കാന്‍ ഇഷ്ടം പോലെ മാര്‍ഗങ്ങളുണ്ട്, പിന്നെമെന്തിന്..?? അവിടെന്ന് പോന്നിരുന്നെങ്കില്‍ സാന്ദ്രയെ കിട്ടുമായിരുന്നില്ലെന്നു പറയാം, ബട്ട് സ്റ്റില്‍.. ?
പിന്നെ ഈ കഥയ്ക്ക് വ്യൂസ് വളരെ കുറവായിക്കാണ്ടു.. അതിനു പ്രധാന കാരണം നിങ്ങടെ categorising and naming ആണെന്ന് ഞാമ്പറയും.. ആരെങ്കിലും ലവ് സ്റ്റോറിക്കു ജോക്കര്‍ എന്ന് പേര് കൊടുക്കുവോ..??!! കഥേടെ മൂലക്കല്ല് അതാണേല് കൂടി.. അത്പോലെ category കൊടുത്തത് stories ഉം ടാഗ് കൊടുത്തത് ചെറുകഥ എന്നും..!! അത് രണ്ടും കണ്ടപ്പോള്‍ വലിയൊരു വിഭാഗം വായിക്കാതെ പോയിട്ടുണ്ടാവും.. അല്ലേല്‍ ഉറപ്പായും പോപ്പുലര്‍ ലിസ്റ്റില്‍ കേറണ്ട സാധനം.. അപ്പം അടുത്തതില്‍ ശ്രദ്ധിക്കീം..!!✌
അടിപൊളി കഥയെന്നു ഞാനൊരു വട്ടം കൂടി പറയും.. നോമ്പ് നോല്ക്കാന് അത്താഴത്തിനെഴുന്നേറ്റു കഥ വെറുതെ ഒന്ന് തുടങ്ങിയതാ, ഇതിപ്പോ എന്റെ ഉറക്കോം പോയി.. തുടങ്ങിയപ്പം നിലത്തു വെക്കാന്‍ കഴീന്നില്ല..!!?
കാത്തിരിയ്ക്കുന്നു..??
അനസ് ബ്രൊ……
ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു.
കഥയുടെ പേരിൽ നിന്ന് തന്നെ തുടങ്ങാം.
താങ്കൾ പറഞ്ഞത് പോലെ മർമ്മ ഭാഗവുമായി ബന്ധമുള്ള ഒരു പേരിട്ടു എന്നെ ഉള്ളൂ.
പിന്നെ ആന്റണി തുടർന്നതിന് കാരണം ഒന്നേ ഉള്ളൂ, ചില വ്യക്തിബന്ധങ്ങൾ. പിന്നെ അങ്ങനെയൊരു അവസ്ഥയിൽ അമ്മയെ തന്റെ അവസ്ഥ അറിയിക്കേണ്ട എന്ന തോന്നലും.
സ്നേഹം ട്ടോ
Super bro ❤️?
താങ്ക് യു
Adipoli message aanu…. adipoli aayitt avatharippichu….✌
താങ്ക് യു ബ്രൊ
Machane polichutto ❤❤
താങ്ക് യു
♥♥♥
❤❤❤❤
Nice ?
❤️❤️❤️
❤❤❤
Kollam monnusse item ✍️??❤️
താങ്ക് യു ബ്രൊ
പെട സാനം മോനെ ….
തോനെ ഹാർട്സ്
താങ്ക് യു